Authored by: ഋതു നായർ|Samayam Malayalam•21 Dec 2025, 10:09 americium IST
അച്ഛൻ കഴിഞ്ഞേ എനിക്ക് ഈ ലോകത്തിൽ എന്തും ഉള്ളൂ. അത്രയും അഗാധമായ ഒരു ബന്ധം ഞങ്ങള്ക് ഇടയിൽ ഉണ്ട്. അച്ഛന്റെ മുഖത്തുനിന്നും കണ്ണെടുക്കാതെ കണ്ണുനീര് അടക്കാൻ പാടുപെടുന്ന ധ്യാനിന്റെ രൂപം ആണ് മലയാളികളുടെ മനസിലും
ധ്യാൻ ശ്രീനിവാസൻ(ഫോട്ടോസ്- Samayam Malayalam)എന്റെ അച്ഛൻ ആണ് എനിക്ക് എല്ലാം. ഞാൻ ഈ ലോകത്തിൽ അച്ഛനെ സ്നേഹിക്കുന്നതിന് അപ്പുറം ഒന്നുമില്ല എന്നാണ് ധ്യാൻ പറയുക. ഒരിക്കൽ ഒരു അഭിമുഖത്തിൽ സംസാരിക്കുമ്പോൾ ആണ് അച്ഛൻ തന്റെ പടത്തിന് വേണ്ടി പണം ഇറക്കിയ കാര്യം ധ്യാൻ പറയുന്നത്. താൻ സംവിധാനം ചെയ്ത സിനിമയിൽ അച്ഛൻ അഭിനയിച്ച സംഭവങ്ങളെ കുറിച്ചൊക്കെയും ധ്യാൻ സംസാരിച്ചിട്ടുണ്ട്. തന്റെ അച്ഛനായി സിനിമയിലും ശ്രീനിവാസൻ എത്തിയിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് .
കുറേക്കാലമായി ചെന്നൈയിലെ സ്ഥലം വിൽപ്പനക്ക് വച്ചിരിക്കുകയായിരുന്നു, എന്റെ ഒരു സിനിമയുടെ ലാസ്റ്റ് സീക്വൻസ് ടൈമിൽ ആണ് ഈ സ്ഥലം കച്ചവടം ആകുന്നത്. നമ്മൾ നല്ല ടൈറ്റ് ആണ്. വിശാഖ് ആണെങ്കിൽ പൈസ ഒപ്പിക്കാനുള്ള ഓട്ടത്തിലും. ഇതിനിടയിൽ കാശിന് ഒരു വഴിയുണ്ട് പിന്നെ പറയാം എന്ന് ഇവൻ എന്നോട് പറഞ്ഞു. ഞാൻ പറഞ്ഞു എവിടെ നിന്നാണേലും സാരമില്ല നീ വാങ്ങിക്ക് എന്ന്. അങ്ങനെ നമ്മുടെ സിനിമ തീർത്തു നമ്മളൊക്കെ വീട്ടിൽ പോയ സമയത്താണ് അറിയുന്നത് ആ കാശ് നമ്മുടെ പുരയിടം വിറ്റ കാശ് ആണ് എന്ന്. അച്ഛനാണ് നമ്മളെ സഹായിച്ചത് എന്ന്. അഭിനയിക്കാൻ വന്ന ആളാണ്, നമ്മുടെ കടം തീർത്തുപോകുന്നത്. ഒരുപക്ഷേ ഞാൻ ചോദിച്ചാൽ തരില്ലായിരുന്നു; ധ്യാൻ പതിവ്ശൈലിയിൽ സംസാരിക്കുന്നു.ALSO READ: പ്രിയങ്കക്കും എനിക്കും മാത്രമേ ഈ മാലയുള്ളൂ! വാച്ചിന്റെ വില ലക്ഷങ്ങൾ; ജാസിയുടെ വാദം പൊളിച്ച് സോഷ്യൽ മീഡിയ
അച്ഛന്റെ മരണശേഷം ആകെ തകർന്ന അവസ്ഥയിൽ ആണ് ധ്യാൻ. അദ്ദേഹത്തിന്റെ ചേതനയറ്റ മുഖം നിറകണ്ണുകളോടെ നോക്കിയിരിക്കുന്ന ധ്യാനിനെ കാണുന്നവരുടെ കണ്ണുകൾ പോലും ഈറൻ അണിഞ്ഞുപോകും. അത്രയും അഗാധമായ ഒരു അച്ഛൻ മകൻ ബന്ധത്തിന്റെ തീവൃത കൂടിയാണ് ഇക്കഴിഞ്ഞ ദിവസം മലയാളികൾ കണ്ടത്.





English (US) ·