എന്റെ ഏറ്റവും സേഫ് ആയ ഇടം മോളാണ്! ഞാൻ ഏതൊക്കെ സാഹചര്യങ്ങളിലൂടെ കടന്നുവന്നുവെന്ന് അവൾക്ക് അറിയാം

2 months ago 4

Authored by: ഋതു നായർ|Samayam Malayalam16 Nov 2025, 1:32 pm

മോളാണ് എനിക്ക് എല്ലാം, അവൾ ആണ് എന്റെ ഏറ്റവും സുരക്ഷിതമായ ഇടം. എന്നെ മനസിലാക്കുന്ന എന്റെ സാഹചര്യങ്ങൾ എല്ലാം അറിയുന്ന എന്റെ ഏറ്റവും യങ് ആയ എന്റെ സുഹൃത്താണ് എന്റെ മകൾ

sayanora philip s bosom  touching words connected  her girl  and their bondസയനോര ഫിലിപ്പ്(ഫോട്ടോസ്- Samayam Malayalam)
തന്നെ ഏറ്റവും കൂടുതൽ മനസിലാക്കുന്ന ആളാണ് മകളെന്ന് സയനോര .

മോൾ ചെറിയ പ്രായം തൊട്ടേ ഇങ്ങനെ ആണ്. എന്നോട് അതുവേണം ഇതുവേണം എന്നൊന്നും പറഞ്ഞു വാശിപിടിച്ചു കരയുന്ന ആളല്ല സന. എനിക്ക് യങ് ആയഒരു സുഹൃത്തിനെ കിട്ടിയ പോലെ ആണ് അവൾ. യങ് ആയിട്ടുള്ള ഒരു സുഹൃത്ത് പക്ഷേ ആൾക്ക് ചില ധാരണകൾ ഉണ്ട്. എന്തിനെ കുറിച്ചും ധാരണകൾ ഉണ്ട്. ചിലത് എന്നോട് ചോദിക്കും. ഞാൻ എല്ലാത്തിനെ കുറിച്ചും മറുപടി പറയും. ചിലതിനു മറുപടി നൽകിയില്ലെങ്കിൽ ഉടനെ തന്നെ ചോദിക്കും അതിന് എന്താണ് മറുപടി നൽകാത്തത് എന്ന്.


എന്റെ മുഖം ഒന്ന് മാറിയാൽ അപ്പോൾ അവൾക്ക് മനസിലാകും. എന്റെ ശബ്ദം ഇടറിയാലും അപ്പോൾ തന്നെ അവൾക്ക് കാര്യം മനസിലാകും. അപ്പോ തന്നെ എന്നോട് ചോദിക്കും. ശരിക്കും അപ്പോൾ എനിക്ക് പേടിയാകും. ഇവൾക്ക് മനസ്സിലായോ ഈശ്വര എന്ന് ഞാൻ ചിന്തിക്കും. എനിക്ക് എന്തെങ്കിലും മൂഡ് ഓഫ് ഒക്കെ ഉണ്ടായാൽ അവൾ പെട്ടെന്ന് ഡിറ്റെക്റ് ചെയ്‌തെടുക്കും. വേഗം മനസിലാകും. ഞാൻ പെട്ടെന്ന് എന്തെങ്കിലും മൂഡ് ഓഫ് ആയാൽ അപ്പോൾ തന്നെ ഞങ്ങൾ സംസാരിച്ചിരുന്നാലും അവൾക്ക് അറിയാം എന്റെ മൂഡ് മാറി എന്ന്. ഉടനെ പറയും മമ്മിക്ക് മൂഡ് ഓഫ് ആയതിന് എന്ത് ചെയ്യാൻ ആണ്, ഞാൻ ഇങ്ങനെ അല്ലെ ഉള്ളത് എന്ന്. അപ്പൊ ഞാൻ പറയും ഉറക്കത്തിന്റെ ആണ് വയ്യ ടയേർഡ് ആണ് എന്നൊക്കെ അപ്പോൾ അവൾക്ക് കാര്യം മനസിലാകും.

ഞങ്ങൾക്ക് ഇടയിലുള്ള സംഭാഷണങ്ങൾ അത്രയും മനോഹരം ആണ്. എന്നെ അവൾക്ക് അത്രയും അറിയാം. ഞാൻ എന്തിലൂടെ ഒക്കെ ആണ് കടന്നുവന്നത് എന്നും, എന്റെ സാഹചര്യങ്ങൾ എന്താണ് എന്നൊക്കെയും അവൾക്ക് അറിയാം. എവിടേലും ഒക്കെ പോയി ഞാൻ കുറച്ച് ടെൻഷൻ ആയാൽ അപ്പോൾ കരുതും വീട്ടിൽ എത്തിയിട്ട് എന്റെ മോളുടെ ഒപ്പം കെട്ടി പിടിച്ചു കിടന്നു ഉറങ്ങിയാൽ മതിയായിരുന്നു എന്ന്, പക്ഷേ അപ്പോൾ അടുപ്പ് പുകയില്ലല്ലോ. അപ്പോൾ രണ്ടും കൂടി ഒരുമിച്ചുകൊണ്ട് പോകുന്നു.

ALSO READ: എൻറെ അമ്മയാണ് എന്റെ ലോകം അവസാനവാക്കും! ചിലർ അതിജീവിക്കുന്നതും എന്റെ അമ്മ കാരണം; അമ്മയോടുള്ള ഇഷ്ടത്തെക്കുറിച്ച് സന്തോഷ്

എന്റെ ഏറ്റവും സേഫ് ആയ ഇടം എന്ന് പറയുന്നത് എപ്പോഴും എന്റെ മോൾ തന്നെയാണ്. അവളുട കൂടെ കെട്ടിപിടിച്ചു കിടക്കുന്നത് ആണ്- സമയം മലയാളത്തിനോട് സയനോര പറഞ്ഞു. കാടുകളെ തിരിച്ചുകൊണ്ടു വരണം എന്നൊക്കെയാണ് എന്റെ ഡ്രീം. പക്ഷേ എനിക്ക് സ്വന്തമായി ഞാൻ ഒരു വീട് ഉണ്ടാക്കിയിട്ടില്ല. എന്റെ മോളെ ഒന്ന് സേഫ് ആക്കി വയ്ക്കണം. എന്നൊക്കെ ഉണ്ട് അതിനുശേഷം ഞാൻ ആഗ്രഹിക്കുന്ന പോലെ പ്രകൃതിയെ അടുത്തറിഞ്ഞു ജീവിക്കണം എന്നൊക്കെയാണ്; സയനോര പറഞ്ഞു.

Read Entire Article