എന്റെ കല്യാണം ഒരു മഹാസംഭവം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

4 months ago 5

ente kalyanam oru mahasambhavam poster

'എന്റെ കല്യാണം ഒരു മഹാസംഭവം' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ജെയിന്‍ കെ. പോള്‍, സുനില്‍ സുഗത, വിഷ്ണുജ വിജയ്, മഞ്ജു പത്രോസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു കെ. കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'എന്റെ കല്യാണം ഒരു മഹാസംഭവം' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി. സക്കീര്‍ ഹുസൈന്‍, നന്ദ കിഷോര്‍, കിരണ്‍ സരിഗ, ശ്യാം മാങ്ങാട്, ഷിജു പടിഞ്ഞാറ്റിന്‍കര, ഷിബു സി.ആര്‍, ബൈജുക്കുട്ടന്‍, കൊല്ലം സിറാജ്, അമല്‍ ജോണ്‍, സുനില്‍ സൂര്യ, വിജയ് ശങ്കര്‍, വിപിന്‍ വിജയന്‍, സ്റ്റാലിന്‍ കുമ്പളം, ഷൈലജ, ആരതി സേതു, ഐശ്വര്യ ബൈജു, ലക്ഷ്മി കായംകുളം, കീര്‍ത്തി ശ്രീജിത്ത്, ബാല താരങ്ങളായ അദ്വൈത് അരുണ്‍കൃഷ്ണന്‍, റിദ്വി വിപിന്‍, അനുഷ്‌ക പാലക്കാട്, മുഹമ്മദ് ഹിസന്‍, അലന്‍ വി, വൈഷ്ണു വി സുരേഷ്, റിത വിപിന്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍.

സരസ്വതി ഫിലിംസിന്റെ ബാനറില്‍ ബിജോയ് ബാഹുലേയന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നജീബ് ഷാ നിര്‍വഹിക്കുന്നു. ബിജോയ് ബി. എഴുതിയ കഥക്ക് സജി ദാമോദര്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. കാവാലം നാരായണപ്പണിക്കര്‍, രാധാമണി ശ്രീജിത്ത്, കാര്‍ത്തിക് എന്‍.കെ. അമ്പലപ്പുഴ എന്നിവരുടെ വരികള്‍ക്ക് ബാബു നാരായണന്‍, സുമേഷ് ആനന്ദ് (റീമിക്‌സ് സോങ്ങ്) എന്നിവര്‍ സംഗീതം പകരുന്നു. അന്‍വര്‍ സാദത്ത്, നിഖില്‍ മാത്യു, റാം ദേവ് ഉദയകുമാര്‍, ശാലിനി കൃഷ്ണ എന്നിവരാണ് ഗായകര്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: സീനത്ത്, ഡോ. രാജേന്ദ്ര കുറുപ്പ് എം.എസ്, ലൈന്‍ പ്രൊഡ്യൂസര്‍: ദിനേശ് കടവില്‍, എഡിറ്റര്‍: ജി. മുരളി, ബിബിന്‍ വിഷ്വല്‍ ഡോണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശ്യാം പ്രസാദ്, സുനില്‍ പേട്ട, കല: സിബി അമരവിള, അനില്‍കുമാര്‍ കൊല്ലം, മേക്കപ്പ്: ബിനോയ് കൊല്ലം, കോസ്റ്റ്യൂംസ്: റസാക്ക് തിരൂര്‍, ആര്യ ജി രാജ്, സ്റ്റില്‍സ്: അജീഷ് ആവണി, ഡിസൈന്‍: മധു സി.ആര്‍, പശ്ചാത്തല സംഗീതം: ജയകുമാര്‍, ആക്ഷന്‍: ഡ്രാഗണ്‍ ജിറോഷ്, കൊറിയോഗ്രാഫി: ബാബു ഫുഡ് ലുസേഴ്‌സ്, പ്രൊജക്ട് ഡിസൈനര്‍: സജീബ്, ഫിനാന്‍സ് കണ്‍ട്രോളര്‍: അമ്പിളി അപ്പുക്കുട്ടന്‍, സ്റ്റുഡിയോ: ചിത്രഞ്ജാലി, പിആര്‍ഒ: എ.എസ്. ദിനേശ്.

Content Highlights: Ente Kalyanam Oru Maha Sambhavam First Look Poster

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article