Authored by: ഋതു നായർ|Samayam Malayalam•21 Nov 2025, 9:29 am
ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാഹ തീയതിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഞാൻ ഉടൻ പ്രഖ്യാപിക്കും."
(ഫോട്ടോസ്- Samayam Malayalam)എന്റെ ജീവിതത്തിലെ പ്രകാശപൂർണ്ണമായ പ്രണയത്തിന് ജന്മദിനാശംസകൾ. എന്റെ പ്രിയപ്പെട്ടവളുടെ / ജീവിതത്തിന്റെ അര്ഥമായവൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ. എന്റെ ജീവിതത്തിന്റെ വെളിച്ചം. എന്റെ ജീവിതത്തിന്ററെ പ്രകാശം ഇന്ന് നീയാണ് എന്നും വിശാൽ കുറിച്ചു.
എന്റെ ജീവിതത്തിലേക്ക് വന്നതിനും, നിങ്ങളുടെ ജീവിതരീതികളിലൂടെ മറ്റുള്ളവരെ പ്രചോദിപ്പിച്ചതിനും, എന്റെ ജീവിതത്തിന് ഒരു അർത്ഥം നൽകിയതിനും നന്ദി.പുഞ്ചിരി തുടരുക, ആ പോസിറ്റിവിറ്റി പങ്കിടുക, നമ്മളെ എന്നെന്നേക്കുമായി ഒരുമിച്ചു ജീവിക്കാൻ സഹായിച്ചതിന് ഞാൻ ഓരോ മിനിറ്റിലും ദൈവത്തിന് നന്ദി പറയുന്നു. സന്തോഷിക്കൂ. എന്നും വിശാൽ കുറിച്ചു. ഇതിനിടയിലാണ് വിശാലിന്റെ ആസ്തി കൂടി ചർച്ച ആയത്.
47 വയസ്സുകാരനായ വിശാൽ ഗ്രാനൈറ്റ് വ്യവസായി ജി.കെ. റെഡ്ഡിയുടെയും ജാനകി ദേവിയുടെയും മകനായിട്ടാണ് ജനിക്കുന്നത്. സഹോദരൻ വിക്രം കൃഷ്ണയും ഒരു നടനും നിർമ്മാതാവുമാണ്.
വിശാൽ 24 വർഷമായി ഈ മേഖലയിൽ സജീവമാണ്. തമിഴ് സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിൽ നൽകിയത് വിശാൽ ആണ്. വിശാലിന്റെ മൊത്തം ആസ്തി 25 കോടി രൂപയാണ് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2013 ൽ അദ്ദേഹം വിശാൽ ഫിലിം ഫാക്ടറി എന്ന പേരിൽ ഒരു നിർമ്മാണ സ്ഥാപനവും തുടങ്ങിയിരുന്നു.
ചെന്നൈ ലയോള കോളേജിൽ നിന്ന് വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയ വിശാൽ നാടകഗ്രൂപ്പിൽ അംഗം ആയിരുന്നു.
ജാഗ്വാർ എക്സ്എഫ്, ഓഡി ക്യു7, ബിഎംഡബ്ല്യു എക്സ്6, ടൊയോട്ട ഇന്നോവ ക്രിസ്റ്റ തുടങ്ങിയ ആഡംബര കാറുകൾ അടക്കം നിരവധി വണ്ടികൾ ആണ് വിശാലിന്റെ ഗ്യാരേജിൽ ഉള്ളത്. വരലക്ഷ്മി ശരത്കുമാറും അനിഷ അല്ല റെഡ്ഡിയും ആയുള്ള ഗോസിപ്പ് വാർത്തകൾ ഇടക്ക് വന്നിരുന്നു.





English (US) ·