Authored by: അശ്വിനി പി|Samayam Malayalam•22 Nov 2025, 6:41 pm
ഇന്നും നവ്യയ്ക്ക് തന്റെ നെഞ്ചോടു ചേര്‍ന്നു കിടക്കുന്ന കൊച്ചു കുട്ടിയാണ് മകന്‍. തന്റെ എല്ലാ നേട്ടങ്ങള്‍ക്കും പിന്നില്‍ നില്‍ക്കുന്നവന്‍, സായിയുടെ പതിനഞ്ചാം പിറന്നാളിന് നവ്യ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റ്
നവ്യ നായരും മകനുംരാവിലെ ഉണരുന്നതിന് മുന്‍പ് മകനെ ചേര്‍ത്തു പിടിച്ചു കിടക്കുന്ന സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പമാണ് നവ്യയുടെ പോസ്റ്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ നൈറ്റ് ഡ്രസ്സ് ഇട്ടുകൊണ്ട്, അതേ പോസിലുള്ള മറ്റൊരു ഫോട്ടോയും ചേര്‍ത്തുവച്ചിട്ടുണ്ട്. ഹാപ്പി ബര്‍ത്ത് ഡേ എന്റെ ലോകമേ എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് തുടങ്ങുന്നത്.
Also Read: മമ്മൂട്ടിയും രജിനികാന്തും ഡേറ്റ് കിട്ടാന്‍ വേണ്ടി കാത്തിരുന്ന താരം; ശാലിനി ഒരു സംഭവമായിരുന്നു എന്ന് പറയാന്‍ കാരണം?നമ്മളെന്താണ് ചെയ്യുന്നത്, ഓരോ സംഭാഷണവും പഠിക്കുന്നത് വരെ വീണ്ടും വീണ്ടും ഒരു കോമഡി സിനിമ ആദ്യമായിട്ടെന്നോണം ഓരോ തവണയും ചിരിച്ചു കൊണ്ട് കാണുന്നു. സായി, നീ പരാതികളില്ലാത്ത, നാടകീയനല്ലാത്ത കുട്ടിയാണ്. എന്റെ എല്ലാ നേട്ടങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നവന്‍. ഇന്നും അവന്‍ അമ്മയുടെ അരികില്‍ വിശ്വസ്ത സഹായിയെ പോലെ ഉറങ്ങുന്നു. എന്റെ കണ്ണിലെ കൃഷ്ണമണി, ഏറ്റവും മധുരമുള്ള വേദന. ജന്മദിനാശംസകള്‍ വാവേ- നവ്യ നായര്‍ കുറിച്ചു.
2010 ല്‍ ആയിരുന്നു നവ്യ നായരുടെയും സന്തോഷ് മേനോന്റെയും വിവാഹം. അതേ വര്‍ഷം തന്നെ സായി കൃഷ്ണന്‍ പിറന്നു. ഇന്ന് മകന്റെ പതിനഞ്ചാം പിറന്നാളാണ്. മകന്റെ ഓരോ പിറന്നാളും വലിയ ആഘോഷമാക്കാറുള്ളതാണ് നവ്യ. വൈകാതെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും പുറത്തുവന്നേക്കാം.
പണം മാത്രമല്ല, ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് തുറന്നു വരുന്ന പുതിയ അവസരങ്ങളും
നവ്യ നായരും ഭര്‍ത്താവ് സന്തോഷ് നായരും വേര്‍പിരിഞ്ഞോ ഇല്ലയോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പല തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. എന്നാല്‍ ഇതുവരെ നേരിട്ട് നവ്യ അക്കാര്യത്തില്‍ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. ചില അഭിമുഖങ്ങളില്‍ നവ്യ നായര്‍ സംസാരിച്ചിട്ടുള്ള കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹ മോചന ഗോസിപ്പുകള്‍ വന്നത്. സന്തോഷ് നായര്‍ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ വിട്ടു നില്‍ക്കുകയാണെന്നും, നവ്യ ഷോകളും സിനിമകളുമായി തിരക്കിലായതിനാലും ഒരുമിച്ച് നില്‍ക്കാന്‍ കഴിയുന്നില്ല എന്നാണ് പറയപ്പെടുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·