Authored by: ഋതു നായർ|Samayam Malayalam•13 Oct 2025, 12:21 pm
ഭർത്താവിന് എന്നോട് സ്നേഹമില്ല, ചുറ്റും ഉള്ളവർ ഒന്നും ശരിയല്ല. എല്ലാവരും പ്രശ്നക്കാർ ആണെന്ന് കരുതുമ്പോൾ ഒന്ന് അറിയുക. 35 വയസ് മുതൽ ആർത്തവവിരാമയാത്ര തുടങ്ങുന്നു
ലെന(ഫോട്ടോസ്- Samayam Malayalam)ഞാൻ ഇപ്പോൾ നാല്പത്തിനാലിലേക്ക് കടന്നു. ഒരു സ്ത്രീ ശരീരത്തിൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ ഞാൻ ശരിക്കും മനസിലാക്കി തുടങ്ങിയിരിക്കുന്നു. എന്റെ അമ്മയിൽ ഞാൻ ഇത് ശ്രദ്ധിച്ചിരുന്നു, അന്ന് ഞാൻ കരുതിയത് ഇത് മാനസികമായ ഒരു പ്രശ്നം ആണെന്നാണ്. സൈക്കോളജി പഠിക്കാം എന്ന് ഞാൻ അങ്ങനെ തീരുമാനിച്ചു. അത് പഠിച്ചാൽ ഈ പ്രശ്‌നത്തിന് പരിഹാരം കാണാം എന്ന് ആണ് ഞാൻ കരുതിയത്. സൈക്കോളജി പഠിച്ചപ്പോൾ ആണ് മനസിലായത് ഇതൊന്നും അല്ല കാര്യം എന്ന്. മാസ്റ്റർ ഇൻ സൈക്കോളജി ചെയ്തപ്പോഴാണ് മനസിലായത് ഞാൻ ആർട്ടിസ്റ്റ് ആണെന്ന് പോലും. എന്റെ അമ്മക്ക് വന്ന മാറ്റം ഞാൻ ശ്രദ്ധിച്ചത് ടീനേജിൽ ആയിരുന്നു എന്നാൽ ഇന്നാണ് എനിക്ക് അത് ശരിക്കും മനസിലായത്.
മെനോപ്പോസ്! Perimenopause ആർക്കൊക്കെ ഇത് അറിയാം . സ്ത്രീകളുടെ ശരീരം മാത്രമല്ല മാറുന്നത് എന്ന് ആണ് എനിക്ക് മനസിലായത്. പതിമൂന്നുവയസുള്ളപ്പോൾ മുതൽ പതിനെട്ട് വയസുള്ള മാറ്റം മിക്ക ആളുകൾക്കും അറിയാം പ്രത്യേകിച്ചും പെൺകുട്ടികൾക്ക്. അവർക്ക് പിന്നെ സംഭവിക്കുന്ന മറ്റൊരു മാറ്റമാണ് മുപ്പത്തി അഞ്ചുവയസ്സുമുതൽ 55 വയസ്സുവരെയുള്ള കാലം.അതിനെ വുമണസെൻസ് എന്ന് വിളിക്കാം. ആ സമയത്ത് ഒരുപാട് മാറ്റങ്ങൾ ഒരു സ്ത്രീയിൽ സംഭവിക്കുന്നു.ALSO READ: മാളിൽ നവ്യയോട് മോശം പെരുമാറ്റം! ആ തീഷ്ണമായ നോട്ടം: സൗബിന്റെ ഇടപെടൽ; കോഴിക്കോട് എത്തിയ നവ്യ നായർ
നമ്മൾ ചൈൽഡിൽ നിന്നും അഡൽറ്റ് ആയപ്പോൾ അതിനെ ടീനേജ് ആയി എന്ന് എല്ലാവർക്കും മനസിലായി. അതിനേക്കാൾ വലിയ പ്രശ്‌നമാണ് വുമണസെൻസ്. 40 ആയപ്പോഴേക്ക് എല്ലാം മാറി. മനസും ശരീരവും എല്ലാം മാറുന്നു. ആ മാറ്റം ആർക്കും അറിയില്ല. എന്തോ പ്രശ്നം ഉണ്ട് എന്ന് മാത്രമേ അറിയൂ. ആ മാറ്റം പുറമെ ആണെന്നാണ് എല്ലാവരും കരുതുന്നത്. എന്റെ ഭർത്താവിന് എന്നോട് ഇപ്പോൾ പണ്ടത്തെ പോലെ സ്നേഹം ഇല്ല. കുട്ടികൾ ഞാൻ പറയുന്നത് ഒന്നും കേൾക്കുന്നില്ല. നമ്മുടെ ചുറ്റിനും ഉള്ളവർക്ക് ആണ് പ്രശ്നം എന്ന് കരുതുന്നു. എന്നാൽ അങ്ങനെ അല്ല. നമ്മുടെ ബോഡിയിൽ ഉണ്ടാകുന്ന ഈംബാലൻസ് ആണ് അത്.
മെഡിക്കൽ സയൻസ് ഇത് വരെ അതിനു ഉത്തരം നൽകിയിട്ടുമില്ല. സ്ത്രീകളുടെ ആരോഗ്യം ഇങ്ങനെ ആകുമ്പോൾ അവളെ ചുറ്റിപ്പറ്റിയുള്ള ആളുകളെയും ഇത് ബാധിക്കും. ഇത് ശരിക്കും ആളുകൾ മനസിലാക്കേണ്ടത് ആണ്. എന്റെ Perimenopause ജേർണി 43 ഇത് തുടങ്ങി. നാട്ടുകാർ പറഞ്ഞത് ശരിയാണ് എനിക്ക് വട്ടാകുന്നുണ്ട് എന്ന് ഞാൻ അപ്പോൾ ഓർത്തു. അതോടൊപ്പം ഞാൻ കല്യാണവും കഴിച്ചു. പതിനാലുവര്ഷം ഞാൻ ഒറ്റക്ക് ജീവിച്ചതാണ് അങ്ങനെ കഴിഞ്ഞാ വര്ഷം വിവാഹവും കഴിച്ചു. അപ്പോൾ ഞാൻ കരുതി എല്ലാം പോയി. എനിക്ക് ഓർമ്മ ഇല്ല എനർജി ലോ ആകുന്നു.എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകുന്നില്ല എന്ന്. പക്ഷെ എനിക്ക് ഇത്നേരത്തെ അറിയാം എന്നതുകൊണ്ടുതന്നെ പലതും മനസിലാക്കനും അതിനു റെമഡി എടുക്കാനും സാധിച്ചു.
അന്ന് ഞാൻ മനസിലാക്കിയതാണ് എനിക്ക് അറിയുന്ന കാര്യങ്ങൾ ഒക്കെ മറ്റുള്ള സ്ത്രീകൾക്കും കൂടി പറഞ്ഞു കൊടുക്കണം എന്ന്. അതിനുവേണ്ടി ഒരു പുസ്തകം എഴുതണം ആപ് അല്ലെങ്കിൽ ഒരു വെബ്‌സൈറ്റ് തുടങ്ങണം. അതിലൂടെ അവരെ ഗൈഡ് ചെയ്യണം എന്നാണ് എനിക്ക് തോന്നുന്നത്.. ലെന പറയുന്നു.





English (US) ·