Authored by: അശ്വിനി പി|Samayam Malayalam•7 Nov 2025, 10:16 am
നായകന്‍ നായികയെ എടുത്തു പൊക്കുന്നു എന്നൊക്കെ പറയുമ്പോള്‍ ഉടനെ വന്ന ചോദ്യമാണ്, നായികയുടെ ഭാരം എത്രയാണ് എന്നത്. അത്തരമൊരു ബോഡി ഷെയിമിങ് കമന്റ് ചോദിച്ച ആളോട്, അത് അറിഞ്ഞിട്ട് നിങ്ങള്‍ക്കെന്താണ് കാര്യം എന്നായിരുന്നു ഗൗരി കിഷന്റെ മറുചോദ്യം
ഗൌരി കിഷൻഅദേഴ്സ് എന്ന തമിഴ് ചിത്രത്തിന്റെ പ്രസ് മീറ്റിലായിരുന്നു സംഭവം. നായികയിടെ ശരീര ഭാരം എത്രയാണ് എന്ന റിപ്പോര്‍ട്ടറുടെ ചോദ്യം ഗൗരിയെ ചൊടിപ്പിച്ചു. എന്റെ ശരീരഭാരം അറിഞ്ഞിട്ട് നിങ്ങള്‍ക്കെന്താണ് ഇപ്പോള്‍, അതും സിനിമയുമായി എന്താണ് ബന്ധം എന്ന് ചോദിച്ചുകൊണ്ട് ഗൗരി പ്രതികരിച്ചു. നിങ്ങള്‍ ചെയ്യുന്നത് എന്താണോ അത് ജേര്‍ണലിസമേ അല്ല എന്ന് നടി പറയുന്നത് റിപ്പോര്‍ട്ടറെയും ചൊടിപ്പിച്ചു. പിന്നെ അത് ഒരു വാഗ്വാദത്തിലേക്ക് പോകുകയായിരുന്നു.
Also Read: ദിലീപിന്റെ രാശിയാണത്! റാണിയും ക്ലിക്കായി, പൂക്കി ലുക്കില്‍ ദിലീപിന്റെ നായികതെറ്റായ ഉദ്ദേശത്തോടെയല്ല ചോദിച്ചത്, ഖുശ്ബു അടക്കമുള്ള നായികമാര്‍ നല്ല തടിയുള്ളപ്പോഴും അഭിനയിച്ചു എന്നൊക്കെ പറഞ്ഞ് റിപ്പോര്‍ട്ടര്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും, ഗൗരിയുടെ പ്രതികരണത്തിന് മുന്നില്‍ അത് നിഷ്പ്രഭമായി. ഞാന്‍ തടിച്ചിരിക്കും, ചിലപ്പോള്‍ എണ്‍പത് കിലോ ഉണ്ടാവും അത് എന്റെ ചോയിസ് ആണ്. ഞാന്‍ എന്റെ കഴിവ് കൊണ്ട് സംസാരിക്കും, എനിക്ക് നിങ്ങളുടെ വാലിഡേഷന്‍ ആവശ്യമില്ല. ഞാന്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്നുണ്ട്. കരിയര്‍ ഓറിയന്റായിട്ടുള്ള കഥാപാത്രങ്ങളാണ് ഞാന്‍ തിരിഞ്ഞെടുത്ത് ചെയ്യുന്നത്. എനിക്കൊരു കൊമേര്‍ഷ്യല്‍ ഹീറോയിന്‍ ആകേണ്ട ആവശ്യമില്ല- ഗൗരി ശക്തമായി പ്രതികരിച്ചു.
മീര ജാസ്മിന്റെ അതിശയിപ്പിക്കുന്ന സിനിമ ജീവിതം
മാധ്യമ പ്രവര്‍ത്തകര്‍ എല്ലാവരും ഗൗരിയ്ക്ക് നേരെ തിരഞ്ഞപ്പോള്‍ നടി വളരെ ശക്തമായി, ഉറച്ച ശബ്ദത്തോടെ തന്നെ പ്രതികരിച്ചു. ഗൗരിയുടെ വ്യക്തിത്വവും പ്രതികരണവും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുന്നു. സെലിബ്രേറ്റികളടക്കം പലരും ഈ പ്രസ് മീറ്റിന്റെ വീഡിയോ റീ ഷെയര്‍ ചെയ്ത് ഗൗരിയ്ക്ക് വേണ്ടി കൈയ്യടിക്കുകയാണ്. അഭിനേതാക്കള്‍ക്ക് നേരെ ഏത് വിധമുള്ള തരംതാഴ്ന്ന ചോദ്യവും ചോദിക്കാം എന്ന നിലപാട് മാറ്റണം എന്നാണ് വീഡിയോ ഷെയര്‍ ചെയ്യുന്ന സെലിബ്രേറ്റികളും ആരാധകരുമടക്കമുള്ളവരുടെ ആവശ്യം.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·