22 March 2025, 04:53 PM IST

Photo: Screengrab/ youtube.com/@AashirvadCinemasOfficial
റിലീസിനു മുമ്പേ മുന്‍കൂര്‍ ബുക്കിങ് റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. എമ്പുരാന്റെ ഓരോ അപ്‌ഡേറ്റും ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്ന് കേരളപിറവി ദിനത്തില്‍ എമ്പുരാന്റെ അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു. വെള്ള വസ്ത്രമിട്ട ഒരാള്‍ പുറംതിരിഞ്ഞു നില്‍ക്കുന്നതായിരുന്നു ആ പോസ്റ്റര്‍. അയാളുടെ പിന്നില്‍ ഒരു ഡ്രാഗണിന്റെ ചിത്രവും ഉണ്ടായിരുന്നു. ഈ ചിത്രം പുറത്തുവന്നതിനു പിന്നാലെ ആ ക്യാരക്ടര്‍ ആരെന്ന തരത്തില്‍ വലിയ ചര്‍ച്ചകളാണ് നടന്നത്. അത് ഫഹദ് ഫാസിലാണെന്ന് ഉറപ്പിക്കുന്ന തരത്തിലേക്കുവരെ ചര്‍ച്ചകളെത്തി.
കഴിഞ്ഞ മാസം സയ്ദിനും രംഗയ്ക്കുമൊപ്പം എന്ന അടിക്കുറിപ്പോടെ പൃഥ്വിരാജിനും ഫഹദിനുമൊപ്പമുള്ള ഒരു ഫോട്ടോ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതും ഈ അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി. ഒടുവില്‍ എമ്പുരാന്റെ ട്രെയ്‌ലര്‍ പുറത്തുവന്നപ്പോഴും അജ്ഞാതനായ ആ ക്യാരക്ടര്‍ പുറംതിരിഞ്ഞുനില്‍ക്കുന്ന തരത്തിലായിരുന്നു ഉണ്ടായിരുന്നത്. ആ നടന് ഫഹദിന്റെ ഛായയുണ്ടെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു.
ഇപ്പോഴിതാ സിനിമാപ്രേമികളുടെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് എമ്പുരാനില്‍ ഫഹദ് ഇല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജ്. ചിത്രത്തിന്റെ പ്രൊമോഷനോട് അനുബന്ധിച്ച് പിങ്ക്വില്ല ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ വെളിപ്പെടുത്തല്‍. ചിത്രത്തില്‍ ഫഹദ് ഉണ്ടോ എന്ന് അവതാരകന്‍ പൃഥ്വിയോട് നേരിട്ട് ചോദിക്കുകയായിരുന്നു. ഇതിന് അതെ, ഫഹദും ഉണ്ട് ടോം ക്രൂസ്, റോബര്‍ട്ട് ഡി നീറോ എന്നിവരും ഉണ്ടെന്നായിരുന്നു തമാശരൂപേണയുള്ള പൃഥ്വിയുടെ മറുപടി. പിന്നാലെ തന്നെ ഫഹദ് ഈ ചിത്രത്തിലില്ല എന്ന് അദ്ദേഹം ഉറപ്പിച്ച് പറയുകയും ചെയ്തു.
എമ്പുരാനില്‍ ഒരാളുടെ കാമിയോ റോള്‍ പ്രതീക്ഷിക്കാമെന്ന് ചിത്രത്തിന്റെ ഛായാഗ്രാഹകനായ സുജിത് വാസുദേവ് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Content Highlights: Prithviraj clarifies Fahhadh Faasil`s lack from Empuraan, ending speculation astir a cameo role.
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·