
Photo: Special Arrangement
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' പ്രഖ്യാപനം മുതല്‍ തന്നെ വന്‍ ശ്രദ്ധ നേടിയ ചിത്രമാണ്. 'ലൂസിഫര്‍' ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമായി എത്തുന്ന ഈ സിനിമ, ഇന്ത്യയിലെ വിവിധ ഭാഷകളിലുള്ള ചിത്രങ്ങളുടെ ബുക്കിംഗ് റെക്കോര്‍ഡുകള്‍ മറികടന്നതായാണ് റിപ്പോര്‍ട്ടുകള്‍. 'എമ്പുരാന്‍' ആവേശം എങ്ങും നിറയുന്നതിനിടെ, ഉസ്ബക്കിസ്ഥാനിലെ മലയാളി വിദ്യാര്‍ഥികള്‍ക്കും ഈ ആവേശത്തില്‍ പങ്കുചേരാന്‍ അവസരമൊരുക്കുകയാണ് എസ് എബ്രോഡ് എന്ന കമ്പനി.
'എമ്പുരാന്‍' റിലീസ് ദിനമായ മാര്‍ച്ച് 27ന്, ഉസ്ബക്കിസ്ഥാനിലെ ഏകദേശം 700 മലയാളി വിദ്യാര്‍ഥികള്‍ക്കായി എസ് എബ്രോഡ് പ്രത്യേക ഷോ സംഘടിപ്പിക്കുന്നു. ചിത്രത്തിന്റെ ഉസ്ബക്കിസ്ഥാനിലെ വിതരണവും എസ് എബ്രോഡിന്റെ കീഴിലാണ്. എസ് എബ്രോഡില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ആദ്യ ദിനത്തില്‍ തന്നെ ചിത്രം കാണാന്‍ അവസരമൊരുക്കിയതിനെ തുടര്‍ന്ന്, ഉസ്ബക്കിസ്ഥാനിലെ യൂണിവേഴ്‌സിറ്റി കോളേജുകളിലെ മലയാളി വിദ്യാര്‍ഥികളും സമാനമായ ആവശ്യം ഉന്നയിച്ചു. ഇതോടെ അവര്‍ക്കും ഫസ്റ്റ് ഷോ ആസ്വദിക്കാന്‍ എസ് എബ്രോഡ് സൗകര്യമൊരുക്കി എന്നാണ് വിവരം.
എസ് എബ്രോഡിന്റെ നേതൃത്വത്തിലുള്ളവര്‍ കടുത്ത മോഹന്‍ലാല്‍ ആരാധകരാണ്. അതിനാല്‍, ബംഗ്ലൂരിലും കേരളത്തിലുമുള്ള എസ് എബ്രോഡിന്റെ എല്ലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും റിലീസ് ദിനത്തിലെ ആദ്യ ഷോ കാണാന്‍ കമ്പനി അവസരമൊരുക്കുന്നുണ്ട്. ഉസ്ബക്കിസ്ഥാനിലെ മോഹന്‍ലാല്‍ ആരാധകര്‍ക്കായി പ്രത്യേക ഫാന്‍സ് ഷോയും ഒരുക്കിയിട്ടുണ്ട്. കൂടാതെ, എസ് എബ്രോഡിന്റെ സഹായത്തോടെ വിദേശത്ത് എംബിബിഎസ് പഠനത്തിന് പോയ മലയാളി വിദ്യാര്‍ഥികള്‍ക്കും ചിത്രം ആദ്യ ദിനം കാണാന്‍ അവസരമുണ്ട്. ശ്രീനു അനിത ശ്രീകുമാര്‍, ശരത് കൃഷ്ണന്‍ എംആര്‍, ഡോ. ബിനോള്‍ബിന്‍ സോളമന്‍, ഡോ. അശ്വന്‍ ഷാജി എന്നിവരാണ് എസ് എബ്രോഡിന്റെ പ്രധാന സാരഥികള്‍.
ഹോളിവുഡ് ശൈലിയിലുള്ള മേക്കിങായിരിക്കും എമ്പുരാന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്. മാര്‍ച്ച് 27ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. ബുക്കിംഗ് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 'ബുക്ക് മൈ ഷോ' വഴി മാത്രം 645,000 ടിക്കറ്റുകള്‍ വിറ്റുപോയി.
ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളില്‍ സുഭാഷ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മുരളി ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന 'എമ്പുരാന്‍', മലയാള സിനിമയിലെ ആദ്യ ഐമാക്‌സ് റിലീസ് എന്ന പ്രത്യേകതയും സ്വന്തമാക്കുന്നു.
മാര്‍ച്ച് 27ന് രാവിലെ 6 മണി മുതല്‍ ചിത്രത്തിന്റെ ആഗോള പ്രദര്‍ശനം ആരംഭിക്കും. തമിഴ്‌നാട്ടില്‍ ശ്രീ ഗോകുലം മൂവീസ്, ആന്ധ്ര/തെലങ്കാനയില്‍ ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സ്, വടക്കേ ഇന്ത്യയില്‍ എ എ ഫിലിംസ്, കര്‍ണാടകയില്‍ ഹോംബാലെ ഫിലിംസ് എന്നിവയാണ് വിതരണ പങ്കാളികള്‍.
Content Highlights: Mohanlal`s Empuraan, S Abroad arranges peculiar screenings for Malayali students successful Uzbekistan
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·