08 April 2025, 08:11 AM IST
.jpg?%24p=ecb9da2&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: Facebook/ Aashirvad Cinemas
മലയാള സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന എമ്പുരാന്‍ വീണ്ടുമൊരു നേട്ടം കൂടി പിന്നിട്ടു. കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ നേടുന്ന ചിത്രമെന്ന നേട്ടമാണ് എമ്പുരാന്‍ സ്വന്തമാക്കിയിരിക്കുന്നത്. നിര്‍മാതാക്കള്‍ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ആഗോള കളക്ഷനില്‍ 100 കോടി തീയേറ്റര്‍ ഷെയര്‍ നേടുന്ന ആദ്യമലയാള ചിത്രമായി എമ്പുരാന്‍ മാറിയിരുന്നു. 250 കോടി ആഗോള കളക്ഷനിലൂടെ മലയാളത്തിലെ ഇന്‍ഡസ്ട്രി ഹിറ്റടിക്കുകയും ചെയ്തിരുന്നു.
കേരളത്തില്‍നിന്ന് മാത്രമായി 80 കോടിയിലധികം ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ മലയാള ചിത്രമാണ് എമ്പുരാന്‍. കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ജൂഡ് ആന്തണി ജോസഫ് ഒരുക്കിയ ടൊവിനോ ചിത്രം 2018, മോഹന്‍ലാലിന്റെ തന്നെ വൈശാഖ് ചിത്രം പുലിമുരുഗന്‍ എന്നിവയാണ് ഈ റെക്കോര്‍ഡ് സ്വന്തമായുള്ള മറ്റ് മലയാള ചിത്രങ്ങള്‍. നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മോഹന്‍ലാല്‍ ചിത്രവുമാണ് എമ്പുരാന്‍.
അതേസമയം, വടക്കേ ഇന്ത്യയിലെ കളക്ഷന്‍ റെക്കോര്‍ഡില്‍ 'മാര്‍ക്കോ'യെ പിന്തള്ളാന്‍ എമ്പുരാന് സാധിച്ചിട്ടില്ല. ഹിന്ദിയില്‍ ഇപ്പോഴും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രമെന്ന 'മാര്‍ക്കോ'യുടെ റെക്കോര്‍ഡ് എമ്പുരാന് തകര്‍ക്കാനായിട്ടില്ല. 17.5 കോടി നേട്ടവുമായി 'മാര്‍ക്കോ'യാണ് നോര്‍ത്ത് ഇന്ത്യയില്‍ എമ്പുരാന് മുന്നിലുള്ളത്.
Content Highlights: Mohanlal`s Empuraan surpasses ₹80 Cr successful Kerala, becoming the 3rd Malayalam movie to execute this
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·