28 March 2025, 02:26 PM IST
.jpg?%24p=d5e52b4&f=16x10&w=852&q=0.8)
പ്രതീകാത്മക ചിത്രം | Photo: AFP, Facebook/ Prithviraj Sukumaran
'എമ്പുരാന്‍' സിനിമയ്‌ക്കെതിരായ സാമൂഹികമാധ്യമ വിമര്‍ശനങ്ങള്‍ ഏറ്റെടുക്കാതെ ബിജെപി സംസ്ഥാന നേതൃത്വം. ഇപ്പോഴുണ്ടാകുന്ന അഭിപ്രായപ്രകടനങ്ങള്‍ വ്യക്തിപരമാണെന്നും സംഘടനയുടേതല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി. സുധീര്‍ പറഞ്ഞു. ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സെക്രട്ടറി അഡ്വ. എസ്. സുരേഷിനൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
'സിനിമയ്‌ക്കെതിരെ ബിജെപി കാംപെയ്ന്‍ തുടങ്ങിയിട്ടില്ല. ഒരു സിനിമയും പാര്‍ട്ടിയെ ബാധിക്കില്ല. സിനിമ, സിനിമയുടെ വഴിക്ക് പോവും. പാര്‍ട്ടി, പാര്‍ട്ടിയുടെ വഴിക്ക് പോവും. സിനിമ എന്താണെന്ന് അത് കാണുന്ന ആസ്വാദകരാണ് വിലയിരുത്തേണ്ടത്. സിനിമ ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ല', മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുധീര്‍ പറഞ്ഞു.
'സിനിമ ആസ്വാദകര്‍ എന്ന നിലയില്‍ ഓരോരുത്തരും അവര്‍ കാണുമ്പോള്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. പാര്‍ട്ടിയെ സംബന്ധിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല. സോഷ്യല്‍ മീഡിയയില്‍ വരുന്നത് വ്യക്തിപരമായ അഭിപ്രായമാണ്, സംഘടനയുടേത് അല്ല', സുധീര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: BJP authorities enactment dismisses societal media disapproval of the movie `Empuraan`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·