31 March 2025, 09:31 AM IST

മുരളി ഗോപി, എമ്പുരാന്റെ പോസ്റ്റർ
കൊച്ചി: 'എമ്പുരാന്‍' വിവാദത്തില്‍ നിശ്ശബ്ദതപാലിച്ച് തിരക്കഥാകൃത്ത് മുരളിഗോപി. ഖേദം പ്രകടിപ്പിച്ചുള്ള മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും പങ്കുവെച്ചെങ്കിലും ഞായറാഴ്ച രാത്രിവരെ മുരളിഗോപി അതിന് തയ്യാറായിട്ടില്ല.
സിനിമ വിവാദമായതിനേക്കുറിച്ചോ മോഹന്‍ലാലിന്റെ സാമൂഹികമാധ്യമക്കുറിപ്പ് പങ്കുവെയ്ക്കുന്നതിനേക്കുറിച്ചോ തല്‍ക്കാലം പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് മുരളിഗോപി. മറ്റ് കാര്യങ്ങളിലൊന്നും അദ്ദേഹം ഇതുവരെ മനസ്സ് തുറന്നിട്ടില്ല.
തിരക്കഥ പൃഥ്വിരാജ് തിരുത്തിയെന്ന ആരോപണമുയര്‍ന്നിട്ടും മുരളി പ്രതികരിക്കാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. എമ്പുരാന്റെ മുംബൈയിലെ പ്രചാരണപരിപാടിയില്‍ മാത്രമാണ് മുരളി പങ്കെടുത്തതെന്ന വിവരവും ഇതോടൊപ്പം പരക്കുന്നു. റിലീസ് ദിവസമാണ് മുരളിഗോപിയും പൂര്‍ണരൂപത്തില്‍ സിനിമ കണ്ടതെന്നാണ് ചില സിനിമാപ്രവര്‍ത്തകര്‍ പറയുന്നത്.
'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയുടെപേരില്‍ നേരത്തേ ഇടതുസംഘടനകളുടെ വിമര്‍ശനത്തിന് മുരളി വിധേയനായിരുന്നു. അന്ന് സംഘപരിവാര്‍ അനുകൂലിയെന്നായിരുന്നു വിമര്‍ശനം.
Content Highlights: Murali Gopi Silent connected Empuraan Controversy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·