27 March 2025, 10:50 AM IST

വിസ്മയ, മോഹൻലാൽ | Photo: Instagram/mohanlal
'എമ്പുരാന്റെ' റിലീസ് ദിനത്തില്‍ പിറന്നാള്‍ ആഘോഷിക്കുന്ന മകള്‍ വിസ്മയയ്ക്ക് ആശംസകള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍മീഡിയയില്‍ വിസ്മയയുടെ ചിത്രത്തോടൊപ്പമാണ് താരം കുറിപ്പ് പങ്കുവെച്ചത്.
'ഹാപ്പി ബര്‍ത്‌ഡേ മായക്കുട്ടി. ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേയ്ക്ക് നയിക്കട്ടെ. നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കട്ടെ. നിന്നില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു, അച്ഛ- മോഹന്‍ലാല്‍ കുറിച്ചു.
എമ്പുരാന്റെ റിലീസ് ദിവസം തനിക്ക് ഇരട്ടി സന്തോഷമാണെന്ന് ചിത്രത്തിന്റെ ടീസര്‍ റിലീസിനിടെ സുചിത്ര മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മാര്‍ച്ച് 27-നായി കാത്തിരിക്കുകയാണെന്നും ആ ദിവസം തനിക്ക് രണ്ട് സന്തോഷമാണുള്ളതെന്നുമാണ് അന്ന് സുചിത്ര പറഞ്ഞത്. അന്ന് പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം പുറത്തിറങ്ങുന്നതിനാലും മകളുടെ ജന്മദിനമായതിനാലുമാണ് അതെന്നാണ് സുചിത്ര വെളിപ്പെടുത്തിയിരുന്നത്.
Content Highlights: Mohanlal`s Birthday Wish for Daughter connected Empuraan Release
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·