24 March 2025, 11:14 AM IST

എമ്പുരാൻ റിലീസ് ആഘോഷമാക്കാൻ തയ്യാറെടുക്കുന്ന മോഹൻലാൽ ആരാധകർ | Photo: Special Arrangement
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനംചെയ്ത ചിത്രം എമ്പുരാന് വന്‍ വരവേല്‍പ്പ് നല്‍കാന്‍ കാലിഫോര്‍ണിയ ബേ ഏരിയയിലെ ആരാധകര്‍. മാര്‍ച്ച് 26-ന് ഫ്രീമോണ്ടിയിലെ സിനി ലോഞ്ചില്‍ മോഹന്‍ലാല്‍ ആരാധകര്‍ പ്രീമിയര്‍ ഷോ നടത്തും. 5.30-ന് ഫാന്‍സ് ഷോയോടെ തുടങ്ങുന്ന ആഘോഷം രാത്രി 11 വരെ നീളും.
റിലീസ് ദിവസം ആകെ 12 ഷോകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൂടുതല്‍ ആരാധകര്‍ എത്തിയാല്‍ ഷോകളുടെ എണ്ണം കൂട്ടും. 5.30-ന് നടക്കുന്ന നാല് ഫാന്‍ഷോകളുടെ മുഴുവന്‍ ടിക്കറ്റും വിറ്റുതീര്‍ന്നു. റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മറ്റ് ഷോകളുടേയും ടിക്കറ്റുകള്‍ അതിവേഗം വിറ്റഴിക്കപ്പെടുകയാണ്.
കാര്‍ത്തിക് നാഥ് നേതൃത്വം നല്‍കുന്ന ബേ ഏരിയ മോഹന്‍ലാല്‍ ഫാന്‍സ് കള്‍ച്ചര്‍ ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും മറ്റ് സംഘടനകളുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡാന്‍സും ചെണ്ടമേളവും സംഗീതപരിപാടികളുമായി വലിയ ആഘോഷമാണ് പദ്ധതിയിട്ടിരിക്കുന്നത്.
Content Highlights: Mohanlal`s Empuraan gets monolithic California Bay Area premiere
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·