എയർപോർട്ടിൽ ആളുകളെ ഇറക്കാൻ വരെ പിആർ ഉണ്ട്! പണത്തിനുവേണ്ടി ബിഗ് ബോസിൽ പോയി

1 month ago 3

Authored by: ഋതു നായർ|Samayam Malayalam10 Dec 2025, 1:35 p.m. IST

അത് കംപ്ലീറ്റ് ഒരു നെഗറ്റീവ് ഷോ ആണ്. ഇതിന്റെ ഒരു പി ആർ കൊണ്ടാണ് ഇത്രയും ഹൈപ്പ് കിട്ടുന്നത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയാലും രണ്ടുദിവസം നമ്മളെ പൂട്ടിയിടും അതിനുശേഷം ആണ് നമ്മൾക്ക് മൊബൈൽ തരുന്നത്.

ronson vincent latest movie   and his unfastened  speech   connected  bigg brag  pr workറൊൺസൺ വിൻസെന്റ്(ഫോട്ടോസ്- Samayam Malayalam)
മനസ് തുറന്ന് റോൺസൺ വിൻസെന്റ്

മൾട്ടി ടാലന്റൻഡ് എന്നല്ല, ജീവിക്കാൻ വേണ്ടി എല്ലാ പണികളും ചെയ്യുന്നു എന്ന് പറയുന്നത് ആകും നല്ലത്. സോഫ്റ്റ്‌വെയർ ഫീൽഡ് ആയിരുന്നു ഞാൻ. പിന്നെ ഫിസിക്കലി അത്ര നല്ലത് അല്ലാത്തോണ്ട് ആണ് ആ ഫീൽഡീൽ നിന്നും ഇറങ്ങിയത്. അഭിനയത്തിലേക്ക് എത്തണം എന്ന് വിചാരിച്ച ആളല്ല ഞാൻ. ഫെയിം ഇഷ്ടപെട്ടുന്ന ഒരു ആള് അല്ല. സാധാരണപോലെ നടക്കാൻ ആകണം എന്ന് വിശ്വസിക്കുന്ന അങ്ങനെ നടക്കുന്ന ആളാണ് ഞാൻ. കുടുംബപരമായി നോക്കിയാൽ മിക്ക ആളുകളും അഭിനയത്തിൽ ഉണ്ട്. ഐടി വിടാൻ കാരണവും അച്ഛൻ ആണ്. പിന്നെ നമ്മൾ വിചാരിക്കുന്ന പോലെ അല്ലല്ലോ ജീവിതം പോകുന്നത്.


വില്ലൻ ആയതുകൊണ്ടാണോ ഡോക്ടറെ വിവാഹം കഴിച്ചതെന്ന് ആളുകൾ ചോദിക്കുന്നത് കേട്ടിട്ടുണ്ട്. കാരണം സ്ഥിരമായി അടികിട്ടുമ്പോൾ ചികിത്സിക്കാൻ വീട്ടിൽ ഒരു ഡോക്ടർ ഉണ്ടല്ലോ. അങ്ങനെ ചോദിച്ചാലും എനിക്ക് അത് വലിയ അനുഗ്രഹം ആണ്. പരിക്കുകൾ ഉണ്ടാകുമ്പോൾ വീട്ടിൽ ഇങ്ങനെ ഒരാൾ ഉണ്ടല്ലോ ട്രീറ്റ് ചെയ്യാൻ. സിനിമകൾ ചെയ്യുമ്പോൾ പരിക്ക് പറ്റുമ്പോൾ ആള് ആണ് നോക്കുന്നത്. ഇടക്ക് ചോദിക്കും ഇന്ന് എന്താണ് പരിക്ക് പറ്റിയതെന്ന്; റൊൺസൺ പറയുന്നു.

ബിഗ് ബോസ് ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ

എനിക്ക് ഒരു മാറ്റവും വരുത്തിയിട്ടില്ല. പി ആർ കൊണ്ടാണ് ഇത്രയും ഹൈപ്പ് ആ ഷോയിൽ ഉണ്ടാക്കുന്നത്. ബിഗ് ബോസ് കഴിഞ്ഞ ആളുകൾ ആ ലോകത്താണ് ഇപ്പോളും ജീവിക്കുന്നത്. എനിക്ക് ബിഗ് ബോസിന്റെ പേരും പറഞ്ഞിട്ട് സാഹചര്യം ഉണ്ടായിട്ടില്ല. അതൊരു റിയാലിറ്റി ഷോ മാത്രമാണ്. ഞാൻ ഒരു കാര്യം പറയട്ടെ അത് കംപ്ലീറ്റ്‌ലി നെഗറ്റീവ് ഷോ ആണ്. നെഗറ്റീവ് ഷോ നിങ്ങൾ എന്തിനു കാണുന്നു അതിൽ ആണ് കാര്യം. അതിൽ എന്റർടൈൻമെന്റ് എന്ന് പറയാൻ ആകില്ല. രണ്ടുപേർ തമ്മിൽ അടി കൂടുന്നത് നെഗറ്റീവ് അല്ലേ. എനിക്ക് ഫൈനാൻഷ്യലി ആവശ്യം ഉള്ളതുകൊണ്ട് ഞാൻ പോയി. ഞാൻ ഒരു സീസണും കണ്ട ആളല്ല. എനിക്ക് എത്രയും ടെൻഷനോടെ നില്ക്കാൻ കഴിയുന്ന ആളുമല്ല. എന്നിട്ടും ഞാൻ പോയി. വീട്ടിൽ നെഗറ്റീവ് എനർജി ഉണ്ടാക്കും എന്നല്ലാതെ മറ്റുള്ളവർക്ക് അതുകൊണ്ട് ഒരു ഗുണവും ഇല്ല.

ALSO READ: ഒരു മനുഷ്യൻ സമാധാനത്തോടെ ശ്വാസം എടുക്കുന്ന ദിനം; പ്രാർത്ഥിച്ചവർക്കു പുഞ്ചിരിക്കാൻ കഴിയുന്ന ദിനം; വീണയുടെ വാക്കുകൾ


ബിഗ് ബോസിൽ നിന്നും ഇറങ്ങിയാലും രണ്ടുദിവസം നമ്മളെ പൂട്ടിയിടും അതിനുശേഷം ആണ് ഫോൺ പോലും തരുന്നത്. ഞാൻ അതിൽ നിന്നും ഇറങ്ങി ഫോൺ ഓൺ ആക്കിയ ഉടനെ ആദ്യത്തെ കോൾ ഒരു പി ആർ എജെന്സിയുടെത് ആയിരുന്നു. നിങ്ങൾ നാട്ടിൽ വരുമ്പോൾ എയർപോർട്ടിൽ ആളെ സെറ്റ് ചെയ്യാം അതിന് ഇത്രയും കാശ് ആണ്, സെന്റിമെന്റൽ സീൻസ് ഒക്കെ ക്രിയേറ്റ് ചെയ്യും, പോകാൻ ഏതുകാർ വേണം. എന്നൊക്കെ അവർ എന്നോട് ചോദിച്ചു. അത് പി ആർ വർക്ക് ആണെന്ന് ഞാൻ അറിയുന്നത് പോലും അപ്പോഴാണ്. ലക്ഷങ്ങളുടെ കളിയാണ്. ഞാൻ ഇത്രയും ഡെയ്‌സ് അവിടെ നിന്നത് കാശിനു ആവശ്യം ഉള്ളതുകൊണ്ടാണ് അല്ലാതെ ഇതിനു അല്ല എന്ന് അവരോട് പറഞ്ഞു; റോൺസൺ വെളിപ്പെടുത്തുന്നു.
Read Entire Article