എല്ലാം കൊണ്ട് കളഞ്ഞല്ലോ ലാലേട്ടാ! ഇത് വേണ്ടിയിരുന്നില്ല; കണ്ണുകിട്ടാതെ ഇരുന്നോട്ടെയെന്ന് ഓഡിയൻസ്

3 weeks ago 2

Authored by: ഋതു നായർ|Samayam Malayalam25 Dec 2025, 3:42 p.m. IST

മോഹൻലാലിന്റെ കഥാപാത്രം രാജാവ് ഹരിശ്ചന്ദ്രനിൽ നിന്നും ശ്രീരാമനിൽ നിന്നും ഉരുത്തിരിഞ്ഞതാണ് . ശിവനുമായി ബന്ധപ്പെട്ട ദിവ്യ യോദ്ധാവായ വൃഷഭനെ മാതൃകയാക്കിയാണ് അദ്ദേഹത്തിന്റെ കഥാപാത്രം

mohanlal vrusshabha got mixed reactions from societal  media(ഫോട്ടോസ്- Samayam Malayalam)
നന്ദ കിഷോർ രചനയും സംവിധാനവും നിർവഹിച്ച് ക്രിസ്മസ് റിലീസ് ആയി എത്തിയ ഫാന്റസി ആക്ഷൻ ഡ്രാമ ചിത്രമാണ് വൃഷഭ . അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോസുമായി സഹകരിച്ച് കണക്ട് മീഡിയയും ബാലാജി മോഷൻ പിക്ചേഴ്സും സംയുക്തമായാണ് ഇത് നിർമ്മിച്ചത്.

ചിത്രത്തെ കുറിച്ച് സമ്മിശ്ര അഭിപ്രായം ആണ് സോഷ്യൽ മീഡിയയിൽ വരുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ചിത്രം എത്തിയത്. പക്ഷേ ആദ്യ ഷോകൾക്ക് തൊട്ടുപിന്നാലെ ചിലർ ലാലേട്ടൻ ചെയ്തത് മണ്ടത്തരം ആണെന്നാണ് അഭിപ്രായം. ചില പ്രേക്ഷകർ ചിത്രത്തെയും മോഹൻലാലിന്റെ പ്രകടനത്തെയും പ്രശംസിച്ചു എങ്കിലും എല്ലാം കൊണ്ട് കളഞ്ഞല്ലോ ലാലേട്ടാ! ഇത് വേണ്ടിയിരുന്നില്ല എന്ന് പറയുന്നവരും കുറവല്ല.

കണ്ണുകിട്ടാതെ ഇരുന്നോട്ടെ എന്നാണ് മറ്റുചിലരുടെ അഭിപ്രായം. ബിഗ് ബോസ് താരമായ സിജോ ചിത്രത്തെ കുറിച്ച് വളരെ മോശം സിനിമ എന്നാണ് പ്രതികരിച്ചത്. ബോംബ് ചിത്രം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൃദയപൂർവം, ഭഭ ബ, തുടരും തുടങ്ങിയ ഹിറ്റ് സിനിമകൾക്ക് കണ്ണേറ് കീട്ടാതിരിക്കാൻ ഒരു ചിത്രം എന്നാണ് സിനിമ കണ്ടിറങ്ങിയവർ പറയുന്നത് .

വൃഷഭ: ബറോസിനേക്കാൾ മോശമാണ്! അബ്സൊല്യൂട്ട് ട്രാപ്പ്!. മോഹൻലാൽ ഇത്തരം മോശം സിനിമകൾ ചെയ്യുന്നത് നിർത്തേണ്ട സമയമായി. ഇന്ന് യുഎസിൽ ആണ് വൃഷഭ കണ്ടത്. തിയേറ്ററിൽ 3 പേർ മാത്രം ആണ് ഉണ്ടായിരുന്നത്. VFX വളരെ മോശമായി തോന്നുന്നു, BGM വളരെ മോശം. ഏറ്റവും മോശം കഥയും നിർജീവമായ തിരക്കഥയും എന്നിങ്ങനെ നീളുകയാണ് ട്വിറ്റര് അഭിപ്രായങ്ങൾ. എന്നാൽ കഥ നോക്കണ്ട ലാലേട്ടൻ പൊളിച്ചു എന്ന് പറയുന്നവരും കുറവല്ല.

'വൃഷഭയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് നന്ദ കിഷോർ ആണ്. ചിത്രത്തിൽ മോഹൻലാൽ ഡബിൾ റോളിൽ ആണ് അഭിനയിക്കുന്നത്. ഒരു കഥാപാത്രം രാജാ വിജയേന്ദ്ര വൃഷഭ എന്ന രാജാവും മറ്റേ കഥാപാത്രം ആദി ദേവ വർമ്മ എന്ന ബിസിനസുകാരനുമാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്‌സേന എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.
Read Entire Article