Authored by: അശ്വിനി പി|Samayam Malayalam•10 Dec 2025, 10:45 americium IST
ക്രിമിനൽ ഗൂഢാലോചനയാണ് എന്ന് മഞ്ജു വാര്യർ പറഞ്ഞതിന് ശേഷമാണ് തനിക്കെതിരെയു്ള ഗൂഢാലോചന ആരംഭിച്ചത് എന്നാണ് ദിലീപ് കോടതിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ആദ്യം പ്രതികരിച്ച്. അതോടെ ദിലീപ് ഫാൻസ് എല്ലാം മഞ്ജുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്
മഞ്ജു വാര്യർകോടതിയില് നിന്നും പുറത്തിറങ്ങിയതിന് ശേഷം ദിലീപ് ആദ്യം പറഞ്ഞത്, ഇതിന് പിന്നില്‍ ഒരു ക്രിമിനല്‍ ഗൂഢാലോചനയുണ്ട് എന്ന് മഞ്ജു വാര്യര്‍ പറഞ്ഞതു മുതല്‍, തനിക്കെതിരെയുള്ള ഗൂഢാലോചന തുടങ്ങി എന്നാണ്. ഇപ്പോള്‍ മഞ്ജുവാണ് എല്ലാം തുടങ്ങിവച്ചത് എന്ന നിലയിലാണ് ദിലീപ് ഫാന്‍സിന്റെ നിലപാട്. ഈ അവസരത്തിലാണ് നേരത്തെ ഒരു അഭിമുഖത്തില്‍ തനിക്കെതിരെ വരുന്ന വിവാദങ്ങളോടും വിമര്‍ശനങ്ങളോടും ട്രോളുകളോടും എങ്ങനെ പ്രതികരിക്കുന്നു എന്ന ചോദ്യത്തിന് മഞ്ജു പറഞ്ഞ മറുപടി വൈറലാവുന്നത്.
Also Read: നയന്‍താരയ്‌ക്കൊപ്പമുള്ള സ്വകാര്യ ചിത്രം ലീക്കായത് വേദനിപ്പിച്ചു, ഹന്‍സികയ്‌ക്കൊപ്പമുള്ള കല്യാണം മുടങ്ങാന്‍ കാരണം; ചിമ്പു പറയുന്നുഇത്തരം കമന്റുകളും ട്രോളുകളും എന്നെ ബാധിക്കുന്ന സ്‌റ്റേജൊക്കെ കഴിഞ്ഞു പോയി. പക്ഷേ എല്ലാം ശ്രദ്ധിക്കാറുണ്ട്, അറിയാറുണ്ട്. അവര്‍ പറയുന്നതില്‍ എന്തെങ്കിലും കാര്യമുണ്ടോ, നമ്മളുടെ ഭാഗത്ത് നിന്ന് വന്ന എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ പറയുന്നത് എന്നൊക്കെ സ്വയം വിലയിരുത്താറുമുണ്ട്. തീര്‍ച്ചയായും അക്കാര്യം ഞാന്‍ മറച്ചുവയ്ക്കാറില്ല.
Also Read: ആറ് പെണ്‍കുട്ടികളെ പ്രസവിക്കണം എന്നതായിരുന്നു എന്റെ ടാര്‍ഗെറ്റ്, രണ്ടില്‍ നിര്‍ത്തിയതിന്റെ കാരണം വെളിപ്പെടുത്തി ശരണ്യ
Sindhu Delson Nilaa Kaayum Song: കളങ്കാവലിലെ വീട്ടമ്മയായ ഗായിക സിന്ധു ഡെൽസൺ മനസുതുറക്കുന്നു
തീര്‍ച്ചയായും വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അടുത്ത പ്രാവശ്യം അത് ചെയ്യുമ്പോള്‍ എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ എന്ന് നോക്കും. നല്ല ഉദ്ദേശത്തോടെ പറയുന്ന വിമര്‍ശനങ്ങളാണെങ്കിലും, ചീത്ത ഉദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളാണെങ്കിലും അവര്‍ എഴുതുന്ന ഓരോ വാക്കും എന്നെ സഹായിക്കുന്നുണ്ട്. അതില്‍ ഞാന്‍ ശരിക്കും നന്ദിയുള്ളവളാണ്- മഞ്ജു വാര്യര്‍ പറഞ്ഞു.
എന്തിനും വളരെ വ്യക്തമായ മറുപടി നല്‍കുന്ന നടിയാണ് മഞ്ജു വാര്യര്‍. പലപ്പോഴും ഡിപ്ലോമാറ്റിക് ആണെന്ന വിമര്‍ശനം ഉയരാറുണ്ട് എങ്കിലും, പറയേണ്ട കാര്യങ്ങള്‍ പറയാതിരിക്കാറില്ല. നടിയെ ആക്രമിച്ച കേസില്‍ ശക്തമായി നടിക്കൊപ്പം നിന്ന, കൂറുമാറ്റാത്ത സാക്ഷികളിലൊരാളുമാണ് മഞ്ജു വാര്യര്‍. എന്ത് പറയണം എന്നറിയുന്നതിനൊപ്പം, എന്തൊക്കെ പറയരുത് എന്നതിനെ കുറിച്ചും മഞ്ജുവിന് കൃത്യമായ ധാരണയുണ്ട്.






English (US) ·