26 March 2025, 06:58 PM IST
.jpg?%24p=3787c00&f=16x10&w=852&q=0.8)
1.നയൻതാര 2. നയൻതാരയും ഖുശ്ബുവും/1https://www.instagram.com/nayanthara/?hl=en.2.https://www.instagram.com/khushbusunda/?hl=en
നയന്‍താര ടൈറ്റില്‍ ക്യാരക്ടറിലെത്തി ആര്‍.ജെ ബാലാജി സംവിധാനം ചെയ്ത ചിത്രമാണ് മൂക്കുത്തി അമ്മന്‍. സംവിധായകന്‍ സുന്ദര്‍ സി. യുടെ സംവിധാനത്തിലാണ് ചിത്രത്തിന്റെ രണ്ടാംഭാഗം ഒരുങ്ങുന്നത്. മൂക്കുത്തി അമ്മന്റെ ചിത്രീകരണം നയന്‍താര കാരണം മുടങ്ങിയെന്ന അഭ്യൂഹ വാര്‍ത്തകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ അഭ്യൂഹ വാര്‍ത്തകളെ പാടെ തള്ളികളഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും സുന്ദര്‍ സി. യുടെ ഭാര്യയുമായ ഖുശ്ബു.
തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലാണ് ഖുശ്ബു സുന്ദര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മൂക്കുത്തി അമ്മന്‍ 2വിന്റെ സെറ്റില്‍ നയന്‍താര പ്രശ്‌നങ്ങളുണ്ടാക്കിയെന്നും അതിനാല്‍ പകരക്കാരിയായി തമന്ന ഭാട്ടിയയെ കൊണ്ടുവന്നുവെന്നുമാണ് ഗോസിപ്പ് ഉയര്‍ന്നത്. ഈ അഭ്യൂഹങ്ങള്‍ ഖുശ്ബു തള്ളിക്കളഞ്ഞു. അനാവശ്യ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും വളരെ നന്നായി ഷൂട്ട് മുന്നോട്ട് പോകുന്നുവെന്നും ഖുശ്ബു എക്‌സില്‍ കുറിച്ചു.
'സുന്ദര്‍ ഒരു വിട്ടുവീഴ്ചയില്ലാത്ത വ്യക്തിയാണെന്ന് എല്ലാവര്‍ക്കും അറിയാം. നയന്‍താര തന്റെ മൂല്യം തെളിയിച്ച ഒരു പ്രൊഫഷണല്‍ നടിയാണ്. നയന്‍താര മുമ്പ് അവിസ്മരണീയമാക്കിയ ഒരു റോള്‍ വീണ്ടും ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്,. എല്ലാം നല്ലതിനാണ് നടക്കുന്നത്' ഖുശ്ബു എക്‌സില്‍ കുറിച്ചു
ഉര്‍വശി, ദുനിയ വിജയ്, റെജിന കസാന്ദ്ര, യോഗി ബാബു, അഭിനയ, മീന തുടങ്ങി വമ്പന്‍ താരനിരയാണ് മൂക്കുത്തി അമ്മന്‍ 2വിനായി അണിനിരക്കുന്നത്.
Content Highlights: Nayanthara successful Mooookuthi Amman 2? Khushbu Clarifies
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·