എല്ലാം നേടിയ ഒരു വര്‍ഷം, പക്ഷേ അവസാനം അമ്മയെ നഷ്ടപ്പെട്ടു; 2025 ലെ മോഹന്‍ലാലിന്റെ ജീവിതത്തില്‍ സംഭവിച്ചത്

3 weeks ago 2

Authored by: അശ്വിനി പി|Samayam Malayalam30 Dec 2025, 6:20 p.m. IST

മകന്റെ എല്ലാ വിജയവും കണ്‍കുളിര്‍ക്കെ കണ്ടതിന് ശേഷമാണ് ശാന്തകുമാരിയമ്മ യാത്രയായത് എന്ന ആശ്വാസ വാക്കുകള്‍ മാത്രമേ ഇപ്പോള്‍ ആരാധകര്‍ക്ക് പറയാനുള്ളൂ. മോഹന്‍ലാലിനെ സംബന്ധിച്ച് ഏറ്റവും വലിയ ബഹുമതി കിട്ടിയ വര്‍ഷമായിരുന്നു 2025. അവസാനം അത് ഇങ്ങനെയായി

mohanlal 2025മോഹൻലാൽ
ഏറ്റവും ദുഃഖകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്, മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി മരണപ്പെട്ടിരിക്കുന്നു. ആരാധകരും സിനിമ സഹപ്രവര്‍ത്തകരും എല്ലാം മോഹന്‍ലാലിനെ ആശ്വസിപ്പിച്ചും, ശാന്തകുമാരി അമ്മയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും എത്തുന്നു. മോഹന്‍ലാലിനെ പോലൊരു അത്ഭുത പ്രതിഭയെ തന്നിട്ട് പോയ അമ്മയോട് ജനങ്ങള്‍ എന്നും കടപ്പെട്ടിരിക്കും എന്ന് ചിലര്‍ ഓര്‍മപ്പെടുത്തുന്നു.

അച്ഛനെക്കാള്‍ അമ്മയോടായിരുന്നു തനിക്ക് അടുപ്പം. അമ്മയെ ഒരു കുഞ്ഞിനെ എന്ന പോലെ കൊണ്ടു നടന്ന ലാലിന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം തന്നെയാണിത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായുണ്ടായിരുന്ന എല്ലാ തകര്‍ച്ചയെയും നേരിട്ട്, കരിയറില്‍ ഏറ്റവും വലിയ ചില നേട്ടങ്ങള്‍ കൈവരിച്ച വര്‍ഷമായിരുന്നു മോഹന്‍ലാലിന് ഇത്. എന്നാല്‍ 2025 അവസാനിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ ജീവിതത്തില്‍ നഷ്ടപ്പെടാവുന്നതില്‍ വച്ച് ഏറ്റവും വലുതൊന്ന് നഷ്ടപ്പെട്ടിരിക്കുന്നു!

Also Read: ഡാന്‍സും പാട്ടും ഈ സോഷ്യല്‍ മീഡിയയും മാത്രമല്ല; അഭിമാന നിമിഷത്തെ കുറിച്ച് ഹന്‍സിക, ഇപ്പോഴൊട്ടും കുറ്റബോധം തോന്നുന്നില്ല

കനത്ത തിരിച്ചടികള്‍ ഏറ്റ ഒരു വര്‍ഷമായിരുന്നു മോഹന്‍ലാലിനെ സംബന്ധിച്ച് 2024. മലൈക്കോട്ടൈ വാലിഭന്റെ പരാജയവും, ആദ്യമായി സംവിധാനം ചെയ്ത ബറോസിന്റെ പരാജയവും വളരെ അധികം വിമര്‍ശനങ്ങള്‍ നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശരാശരി വിജയത്തിനപ്പുറത്തേക്കൊരു ബ്ലോകബസ്റ്റര്‍ ഹിറ്റ് ലാലിന് ഉണ്ടാവില്ലേ എന്ന് ആരാധകര്‍ ചോദിക്കുമ്പോഴാണ് എമ്പുരാന്റെ വരവ് അറിയിച്ച് പൃഥ്വിരാജ് എത്തിയത്.

കോട്ടും സ്യൂട്ടും ഇട്ട്, മാസ് ലുക്കില്‍ എമ്പുരാന്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു ആരാധകര്‍ക്ക്. രാഷ്ട്രീയമായ എതിര്‍പ്പുകള്‍ പലതും ഉയര്‍ന്നതിനാല്‍ ചിത്രം പ്രതീക്ഷിച്ചത് പോലെ ആഘോഷിക്കാന്‍ കഴിഞ്ഞില്ല എങ്കിലും, ആ കുറവുകളൊക്കെ പരിഹരിച്ച് എത്തിയ ചിത്രമായിരുന്നു തുടരും. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിലൂടെ വീണ്ടുമൊരു ലാല്‍മയം! അങ്ങനെയൊന്നും തോല്‍പ്പിക്കാന്‍ കഴിയില്ല ഈ ഒറ്റക്കൊമ്പനെ എന്ന് പലര്‍ക്കും ബോധ്യപ്പെട്ടു.

കണ്ണപ്പയിലെയും ഭഭബയിലെയും അതിഥി വേഷം അത്രയ്ക്കങ്ങ് ആഘോഷിച്ചില്ല എങ്കിലും, സത്യന്‍ അന്തിക്കാടിന്റെ ഹൃദയപൂര്‍വ്വം എന്ന സിനിമയും ഒരു വിന്റേജ് മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക് നല്‍കി. അതിനെക്കാള്‍ ഒക്കെ വലുതായിരുന്നു, ദാദാ സാഹെബ് ഫല്‍ക്കെ പുരസ്‌കാരം നല്‍കി രാജ്യം ലാലേട്ടനെ ആദരിച്ചത്. മകന്റെ ആ വലിയ നേട്ടവും കണ്ടതിന് ശേഷമാണ് ശാന്തകുമാരി അമ്മ ഇഹലോകം വെടിഞ്ഞത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article