എല്ലാം മഞ്ജു വാര്യർ ക്ഷമിയ്ക്കുന്നതിന്റെ കാരണം ഇതോ? ശരിക്കുള്ള പ്രണയം അതാണെന്ന് നടി

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam18 Oct 2025, 4:19 pm

ക്ഷമ ആട്ടിൻ സൂപ്പിന്റെ ഫലം നൽകും എന്നാണ് പഴമൊഴി, അതേ ക്ഷമ സ്നേഹത്തിന്റെ ഏറ്റവും പരിശുദ്ധമായ രൂപമാണെന്ന് മഞ്ജു വാര്യർ പറയുന്നു

manju warrier 2മഞ്ജു വാര്യർ
കൃത്യമായ ഇടവേളകളിൽ സോഷ്യൽ മീഡിയയിൽ തന്റെ ഫോട്ടോകളുമായി എത്തുന്ന നടിയാണ് മഞ്ജു വാര്യർ . പങ്കുവയ്ക്കുന്ന ഫോട്ടോകൾക്കൊപ്പം നൽകുന്ന ക്യാപ്ഷനാണ് പലപ്പോഴും ആകർഷണം നേടുന്നത്. അതു പോലെ ഇപ്പോൾ പങ്കുവച്ച ഫോട്ടോകളും ക്യാപ്ഷനും പ്രേക്ഷക ശ്രദ്ധ നേടുന്നു. എല്ലാം ക്ഷമിക്കാനും സഹിക്കാനും എന്തുകൊണ്ട് മഞ്ജു വാര്യർക്ക് സാധിക്കുന്നു എന്നതിന്റെ ഉത്തരം കൂടെയാണ് ഈ പോസ്റ്റ്.

പ്രകൃതിയെ ആസ്വദിക്കുന്ന വിധമുള്ള ഏതാനും ചിത്രങ്ങളാണ് മഞ്ജു പങ്കുവച്ചിരിയ്ക്കുന്നത്. ഒറ്റ ഫോട്ടോയിലും മുഖം വ്യക്തമല്ല. പിൻതിരിഞ്ഞു നിൽക്കുന്നതും ഇരിക്കുന്നതുമൊക്കെയായ ഷാഡോ ഫോട്ടോകളാണ് പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്- ക്ഷമ- സ്നേഹത്തിന്റെ ഏറ്റവും ശുദ്ധമായ രൂപങ്ങളിൽ ഒന്ന് - എന്ന ക്യാപ്ഷനോടെ ഒരു ലവ് ഇമോജിയും നൽകിയിട്ടുണ്ട്. സ്നേഹം, ക്ഷമ, പരിശുദ്ധം എന്നൊക്കെയാണ് ഹാഷ് ടാഗുകൾ.

Also Read: ഒരു ചേട്ടൻ എന്ന നിലയിൽ പറഞ്ഞവരെ ഇടിക്കണമെന്നുണ്ട്, പക്ഷേ പറ്റില്ലല്ലോ; മാളവികയ്ക്കുണ്ടായ അനുഭവത്തെ കുറിച്ച് കാളിദാസ്

ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുള്ള സ്ത്രീയാണ് മഞ്ജു വാര്യർ. വിവാഹ ജീവിതത്തിലേക്ക് കടന്നപ്പോൾ 14 വർഷങ്ങൾ ക്യാമറ കണ്ണുകളിൽ നിന്ന് അകന്നു നിന്നു. ബന്ധം വേർപെടുത്തിയതിന് ശേഷം, മകളെ അവളുടെ ഇഷ്ടത്തിന് അച്ഛനൊപ്പം വിട്ടു. തനിച്ചായ മഞ്ജു തനിക്കേറ്റവും ഇഷ്ടപ്പെട്ട സിനിമയിൽ കൂടുതൽ സജീവമായി. അവിടെയും വെല്ലുവിളികൾ നേരിട്ട് മുന്നോട്ടു തന്നെ.

മഞ്ജു എല്ലാവർക്കും ഒരു പ്രചോദനമാണ്, എങ്ങനെയാണ് ജീവിതത്തിൽ ഇത്രയേറെ ക്ഷമയോടെ നിൽക്കാൻ സാധിക്കുന്നത് എന്ന എല്ലാവരുടെയും ചോദ്യത്തിനുള്ള ഉത്തരം കൂടെയാണിത്, പരിശുദ്ധമായ സ്നേഹത്തിന് വേണ്ടി ക്ഷമിയ്ക്കുന്നതിൽ തെറ്റില്ല. ക്ഷമ അതിന്റെ ഫലം നൽകും എന്ന് മഞ്ജു തന്റെ ജീവിതം കൊണ്ട് കാണിച്ചു തരുന്നു.

Also Read: 3 വർഷം പ്രണയിച്ചു, പിന്നെ ലിവിങ് റിലേഷൻ, അപ്പയും അമ്മയും ആദ്യം ഓകെയായിരുന്നില്ല; പ്രണയത്തെ കുറിച്ച് കാളിദാസ് പറയുന്നു

ശമ്പളം മുടക്കാനോ, അവധി നിഷേധിക്കാനോ ഇനി കഴിയില്ല! യുഎഇയിൽ കർശന നടപടികൾ


മലയാള സിനിമകൾക്ക് പുറമെ ഇപ്പോൾ തമിഴകത്തും സജീവമാണ് മഞ്ജു വാര്യർ. എൽ ടു എമ്പുരാനാണ് മഞ്ജു വാര്യരുടേതായി ഏറ്റവുമൊടുവിൽ റിലീസായ ചിത്രം. മിസ്റ്റർ എക്സ് എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ് നടി പൂർത്തിയാക്കി, ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. അമൃകി പണ്ഡിറ്റ് എന്ന ഹിന്ദി ചിത്രമാണ് നിലവിൽ മഞ്ജു വാര്യർ ചെയ്തുകൊണ്ടിരിയ്ക്കുന്നത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article