
തരുൺ മൂർത്തി മോഹൻലാലിനൊപ്പം | Photo: Facebook/ Tharun Moorthy,
എമ്പുരാന് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് 'തുടരും'. മോഹന്‍ലാല്‍- ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രം ഏപ്രില്‍ 25-ന് പുറത്തിറങ്ങും. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് ചിത്രം സംവിധാനംചെയ്യുന്നത്.
സിനിമയുടെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് ഏറ്റെടുക്കുന്നത്. ചിത്രത്തെക്കുറിച്ച് നിരന്തരം സംവിധായകന്‍ തന്റെ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ട്. സംവിധായകന്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ വലിയ ചര്‍ച്ചയാവുകയാണ്. ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രമാണ് തരുണ്‍ പങ്കുവെച്ചത്. ഇതിന്റെ ക്യാപ്ഷനാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
'എല്ലാവരും വലിയ ആവേശത്തിലാണ് ലാലേട്ടാ', എന്ന് തരുണ്‍ മൂര്‍ത്തി പറയുമ്പോള്‍, മോഹന്‍ലാല്‍ 'മോനേ ഞാനും' എന്ന് പറയുന്നതായാണ് ക്യാപ്ഷന്‍. ഇരുവരും പരസ്പരം മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നതാണ് ചിത്രം. ഏപ്രില്‍ 25, തുടരും, മോഹന്‍ലാല്‍ എന്നീ ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ 'എന്താ മോനേ...' എന്ന അഭിസംബോധന സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ നേരത്തേയും തരുണ്‍ മൂര്‍ത്തി പങ്കുവെച്ചിരുന്നു.
പോസ്റ്റിന് താഴെ ആരാധകര്‍ കമന്റുകളുമായെത്തി. 'മോനേ ഞാനും എന്ന് ലാലേട്ടന്റെ ശബ്ദത്തില്‍ വായിച്ചവര്‍ ആരൊക്കെ', എന്നാണ് ഒരു കമന്റ്. മോഹന്‍ലാലിന്റെ പടം സൂപ്പര്‍ഹിറ്റ് ആയാല്‍ 100 കോടി ഉറപ്പ്, പൊളിക്കണം, ഈ ഫിലിം നല്ലൊരു സിനിമ ആവും, പിന്നെ ഞങ്ങളും എന്നീ കമന്റുകളുമായും ആരാധകര്‍ എത്തി.
Content Highlights: Tharun Moorthy shares Thudarum movie determination inactive with Mohanlal
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·