എല്ലാവരെയും വിളിക്കണം, കല്യാണം വലിയ രീതിയിൽ തന്നെ നടത്തും; ടെയിലർ സ്വിഫ്റ്റ് തന്റെ ആ​ഗ്രഹങ്ങൾ പറയുന്നു

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam4 Oct 2025, 5:42 pm

ട്രാവിസ് കെൽസിയുമായുള്ള വിവാഹം ഒരു ചെറിയ ചടങ്ങായിരിക്കില്ല, തീർച്ചയായും എല്ലാവരെയും ക്ഷണിച്ചുകൊണ്ടുള്ള ഒരു വലിയ ചടങ്ങ് തന്നെയായിരിക്കും എന്ന് ടെയിലർ സ്വിഫ്റ്റ് പറയുന്നു.

Taylor Swiftടെയിലർ സ്വിഫ്റ്റ്
രണ്ട് മാസം മുൻപാമ് ടെയിൽ സ്വിഫ്റ്റിന്റെയും ട്രാവിസ് കെൽസിയുടെയും പ്രണയാദ്രമായ വിവാഹ നിശ്ചയം കഴിഞ്ഞത്. വളരെ സിംപിളായി, ലളിതമായ നടന്ന വിവാഹ നിശ്ചയത്തിന് ശേഷം ആരാധകർ കാത്തിരിയ്ക്കുന്നത് ആ വിവാഹത്തിന് വേണ്ടിയാണ്. എങ്ങനെയൊക്കെയാണ് ട്രാവിസ് കെൽസിയും ടെയിലർ സ്വിഫ്റ്റും വിവാഹ ഒരുക്കങ്ങൾ നടത്തുന്നത് എന്നൊക്കെയുള്ള ആവേശത്തിലാണ് ആരാധകർ.

രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു അമേരിക്കൻ ഫുട്ബോൾ താരം ട്രാവിസ് കെൽസിയുമായുള്ള ഗായിക ട്രെയിലർ സ്വിഫ്റ്റിന്റെ എൻഗേജ്മെന്റ് നടന്നത്. വിവാഹം ഉടൻ ഉണ്ടാവില്ല എന്നും, എൻഗേജ്മെന്റ് കഴിഞ്ഞ സ്ഥിതിയ്ക്ക് സ്വതന്ത്ര്യമായി കുറച്ച് കാലം പ്രണയിക്കണം എന്നുമായിരുന്നു ഇരുവരുടെയും അടുത്ത വൃത്തങ്ങൾ പറഞ്ഞത്

Also Read: ഇന്ന് ഞാൻ ഭൂമിയിൽ ഏറ്റവും അധികം സ്നേഹിക്കുന്ന ഒരാൾ, ഇനി ഞങ്ങൾ ഒരുമിച്ച്; കല്യാണം ഉറപ്പിച്ച സന്തോഷ വാർത്ത പങ്കുവച്ച് ഇച്ചാപ്പി

എന്നാൽ തന്റെ പുതിയ ആൽബം റിലീസ് ചെയ്തതിന് ശേഷം വിവാഹം ഉണ്ടാവും എന്നാണ് ഇപ്പോൽ ടെയിലർ സ്വിഫ്റ്റ് പറയുന്നത്. 'ദി ഗ്രഹാം നോർട്ടൺ ഷോ'യിൽ നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായിക. തന്നെ കല്യാണത്തിന് ക്ഷണിക്കുമോ എന്ന ചോദ്യത്തിന്, മറുപടി നൽകവെയാണ് ഇതൊരു വലിയ വിവാഹം ആയിരിക്കും എന്ന് സ്വിഫ്റ്റ് പറഞ്ഞത്.

അതിഥി പട്ടികയിലുള്ള ആരെയും തന്നെ മിസ്സ് ചെയ്യാൻ പറ്റില്ല. അതുകൊണ്ട് തന്നെ കല്യാണം വലിയൊരു ഫങ്ഷൻ ആയിരിക്കും. കല്യണത്തിന് എല്ലാവരെയും ക്ഷണിക്കുന്ന കാര്യത്തിൽ എല്ലാം ഞാൻ വളരെ എക്സൈറ്റഡ് ആണ്. പ്ലാനിങ് ചെയ്യുന്നതൊക്കെ രസകരമാണ്. ക്ഷണിക്കാനുള്ള ആളുകൾ കുന്നുപോലെയുണ്ട്, പക്ഷേ സാമ്പത്തികം അത്രയും ഇല്ല എന്നതാണ് കോമഡി.

Also Read: വിജയ് ദേവർകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം കഴിഞ്ഞു, എന്തിനിത്ര രഹസ്യമാക്കി?

യുഎഇയിൽ സാലറി കൂട്ടണോ? എങ്കിൽ ഇനി പഴയ ഡിഗ്രി മതിയാകില്ല!


കല്യാണത്തിന് നമ്മൾ ലിസ്റ്റിലുള്ള ആളുകളെ എല്ലാം ക്ഷണിക്കണം, അല്ലാത്ത പക്ഷം നമ്മളുമായുള്ള ബന്ധത്തെ കുറിച്ച് അവർ വിലയിരുത്തും. നമുക്കേറ്റവും വേണ്ടപ്പെട്ടവരാണല്ലോ വിവാഹത്തിന് എത്തുന്നത്, അതുകൊണ്ട് തന്നെ ആരെയും മാറ്റി നിർത്താൻ കഴിയില്ല, നമ്മളെ ക്ഷണിക്കുമോ, നമ്മൾ ആ പ്രയോരിറ്റി ലിസ്റ്റിലുണ്ടോ എന്നായിരിക്കും പലരും നോക്കുന്നത്. അതുകൊണ്ട് ആരെയും വിട്ടു പോകരുത് എന്നാണ് ആഗ്രഹം- ടെയിലർ സ്വിഫ്റ്റ് പറഞ്ഞു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article