21 September 2025, 10:05 AM IST

പ്രതീകാത്മക ചിത്രം, ഡൊമിനിക് അരുൺ | Photo: Facebook/ Wayfarer Films, Screen grab/ Mathrubhumi News
എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമ ചെയ്യാന്‍ ഒരിക്കലും സാധിക്കില്ലെന്ന് സംവിധായകന്‍ ഡൊമിനിക് അരുണ്‍. കല്യാണി പ്രിയദര്‍ശന്‍ നായികയായ 'ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര'യെ സംബന്ധിച്ച വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു സംവിധായകന്‍. വിമര്‍ശനങ്ങളെ താന്‍ സ്വീകരിക്കുന്നതായും ഡൊമിനിക് അരുണ്‍ പറഞ്ഞു.
'പ്രതീക്ഷിച്ചതിനും അപ്പുറത്തുള്ള പ്രതികരണമാണ് ആദ്യരണ്ടാഴ്ച 'ലോക'യ്ക്ക് ലഭിച്ചത്. അതിന്റെ സന്തോഷം ഇപ്പോഴുമുണ്ട്. കൂടുതല്‍ ആളുകള്‍ സിനിമ കാണാന്‍ വരുന്നുണ്ട്. പുതിയ കാര്യമാണ് ശ്രമിക്കുന്നത് എന്ന ബോധ്യമുണ്ടായിരുന്നു. നല്ലപടമാണ് ചെയ്തത് എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാല്‍, ഇങ്ങനെ ഒരു റെസ്‌പോണ്‍സ് പ്രതീക്ഷിച്ചിരുന്നില്ല', സംവിധായകന്‍ പറഞ്ഞു.
'വ്യക്തിപരമായി ലഭിക്കുന്ന ഫോണ്‍കോളുകളില്‍ ഹാപ്പിയാണ്. നിര്‍മാതാവും ഹാപ്പിയാണ്, അത്രയേ ഞാന്‍ നോക്കുന്നുള്ളൂ. കാശ് ചെലവാക്കുന്ന ആള്‍ക്ക് അത് തിരിച്ചുകിട്ടുക എന്നതാണല്ലോ പ്രധാനം. എല്ലാവരേയും തൃപ്തിപ്പെടുത്തുന്ന സിനിമയൊന്നും ഒരിക്കലുംചെയ്യാന്‍ കഴിയില്ല. വിമര്‍ശനങ്ങളും ഉണ്ടാവും. അത് ഞാന്‍ സ്വീകരിക്കുന്നു', ഡൊമിനിക് അരുണ്‍ വ്യക്തമാക്കി.
'രണ്ടാംഭാഗത്തിന്റെ തിരക്കഥയുടെ എഴുത്ത് തുടങ്ങാന്‍ പോകുന്നതേയുള്ളൂ. സമയമെടുത്ത് ചെയ്യാമെന്നാണ് കരുതുന്നത്. കഥയുടെ രൂപമുണ്ട്. ഇപ്പോഴുള്ള സമീപനം തന്നെയാണ് തുടര്‍ന്നുമുണ്ടാവുക', ചിത്രത്തിന്റെ വരുംഭാഗങ്ങളെക്കുറിച്ച് സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Dominic Arun connected the occurrence and disapproval of `Lokah: Chapter One Chandra`
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·