Authored by: ഋതു നായർ|Samayam Malayalam•18 Dec 2025, 2:47 p.m. IST
ബാലയും കോകിലയും ചേർന്ന് ജീവിതം തുടങ്ങിയിട്ട് ഒരു വര്ഷം പിന്നിട്ടു. എലിസബത്തും ആയുള്ള വിഷയങ്ങൾ പോലീസ് സ്റ്റേഷനിൽ വരെ ത്തിയ സംഗതിയും മാധ്യമശ്രദ്ധ പിടിച്ചുപറ്റിയതാണ്
(ഫോട്ടോസ്- Samayam Malayalam)സ്നേഹം കൊണ്ട് ഒരു കൂടുണ്ടാക്കി അതിൽ തന്റെ ഭാര്യയും താനും മാത്രമായി കുറച്ചധികം നിമിഷങ്ങൾ അത് ആസ്വദിക്കുന്നതിന്റെ തിരക്കിലാണ്. മറ്റൊന്നും സോഷ്യൽ മീഡിയയെ കുറിച്ചൊന്നും ഒരു ചിന്തയും ബാലക്ക് ഇല്ല. മാമന്റെ പിറന്നാൾ ദിനം ആഘോഷ പൂർവ്വം ആക്കാനുള്ള ഒരുക്കത്തിൽ ആണ് കോകില. ഒരുപാട് സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത്, അതിൽ ഒരുപാട് സർപ്രൈസുകൾ ഉണ്ടാകും.
ഒരു വർഷക്കാലമായി വിവാദങ്ങളിൽ ആയിരുന്നു, വീഡിയോസ് ഒക്കെയായി വിട്ടുനിൽക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ അതൊക്കെ മാറുകയാണ്. എന്നോട് കോകില ചോദിച്ച ഒരു നാല് ചോദ്യങ്ങൾ അതിനുള്ള ഉത്തരം ഒക്കെയായി വരുന്ന വീഡിയോ ആയിരിക്കും തങ്ങൾ പങ്കുവക്കുന്നതെന്നും ബാല പറയുന്നു. ഒരു വര്ഷം കൊണ്ട് ജീവിതത്തിൽ വന്ന മാറ്റങ്ങൾ, ജീവിതം എങ്ങനെ ഒരു വർഷക്കാലം മുൻപോട്ട് കൊണ്ട് പോയി എന്നിങ്ങനെ ഒരുപാട് സന്തോഷങ്ങൾ പറയാനുണ്ട്; ഒരുപാട് സന്തോഷം നിറഞ്ഞ പിറന്നാൾ ആകും ഇതെന്ന ഉറപ്പാണ് ബാല പറയുന്നത്.ALSO READ: അമ്മയുടെ ഓർമ്മയിൽ ഗോപിസുന്ദർ! സ്വർഗ്ഗത്തിൽ നിന്നുള്ള അമ്മയുടെ പ്രാർത്ഥനയാണ് ഈ വിജയം
കുറച്ചുദിവങ്ങൾക്ക് മുൻപേ എവിടെയാണ് കോകില പ്രസവിച്ചോ എന്നിങ്ങനെയുള്ള കമന്റുകൾക്കും ബാല മറുപടി നൽകിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണം എന്ന പോലെയാണ് ബാല അതിനു പ്രതികരണം നൽകിയത്. കോകില വന്നതോടെ തന്റെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പലപ്പോഴും ബാല സംസാരിച്ചിരുന്നു.
ജീവിതത്തിൽ ഉറക്കം ഭക്ഷണം എല്ലാം താളം തെറ്റിയ അവസ്ഥയിൽ ആയിരുന്നു അതിനെല്ലാം മാറ്റങ്ങൾ സംഭവിച്ചത് കോകിലയുടെ വരവോടെ ആയിരുന്നു എന്നാണ് ബാലയുടെ വിശ്വാസം. തന്റെ മാമന്റെ മകൾ കൂടിയായ കോകിലക്ക് ബാലയുടെ വീട്ടിൽ നിന്നും വലിയ പിന്തുണയാണ് ലഭിക്കുന്നത്.





English (US) ·