എസ്‌ജെ സൂര്യയുടെ 'കില്ലര്‍': പ്രീതി അസ്രാനിയുടെ ജന്മദിനത്തില്‍ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്

4 months ago 5

'കില്ലര്‍' എന്ന ചിത്രത്തിലെ നായികാ വേഷം ചെയ്യുന്ന പ്രീതി അസ്രാനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം എസ് ജെ സൂര്യയാണ് സംവിധാനം ചെയ്യുന്നത്. പ്രീതിയുടെ ജന്മദിനത്തിലാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്.

എസ് ജെ സൂര്യ പ്രധാന വേഷത്തിലെത്തി കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും എസ് ജെ സൂര്യയുടെ നിര്‍മാണ കമ്പനിയായ എയ്ഞ്ചല്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. 'വണ്‍ ഫോര്‍ ലവ്, വണ്‍ ഓണ്‍ എ മിഷന്‍' എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും നേരത്തെ പുറത്ത് വന്നത്. ഈ ചിത്രത്തിലൂടെ തമിഴ് സിനിമ നിര്‍മാണ രംഗത്തും ശ്രീ ഗോകുലം മൂവീസ് വീണ്ടും സജീവമാവുകയാണ്.

കോ പ്രൊഡ്യൂസെഴ്സ് : ബൈജു ഗോപാലന്‍, വി സി പ്രവീണ്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കൃഷ്ണമൂര്‍ത്തി.

ഓസ്‌കാര്‍ പുരസ്‌കാര ജേതാവായ എ ആര്‍ റഹ്‌മാന്‍ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യമായാണ് ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനായി എത്തുന്നത്. വാലി, ഖുഷി,ന്യു തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത എസ് ജെ സൂര്യ 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സംവിധായകനായി എത്തുന്നത് എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

വമ്പന്‍ താരനിരയെ അണിനിരത്തിയാണ് അദ്ദേഹം ഈ ചിത്രം ഒരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ നിര്‍മിക്കുന്ന ഈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം 5 ഭാഷകളില്‍ റിലീസ് ചെയ്യും. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന കില്ലറില്‍ ഇന്ത്യന്‍ സിനിമയിലെ മികച്ച പ്രതിഭകളാണ് ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരക്കുന്നത്.

പാന്‍ ഇന്ത്യന്‍ ചിത്രം 'കില്ലര്‍' കൂടാതെ, മലയാളത്തില്‍ സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പന്‍', ജയസൂര്യ നായകനാകുന്ന 'കത്തനാര്‍', ദിലീപ് നായകനാകുന്ന 'ഭ.ഭ.ബ', ജയറാം - കാളിദാസ് ജയറാം - ജി പ്രജിത്ത് ടീമിന്റെ 'ആശകള്‍ ആയിരം', എം മോഹനന്‍ - അഭിലാഷ് പിള്ള ചിത്രം ' ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളാണ് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ അണിയറയില്‍ ഒരുങ്ങുന്നത്. പിആര്‍ഒ - ശബരി

Content Highlights: Preity Asrani`s archetypal look poster from `KILLER`, directed by SJ Suryah out

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article