Authored by: ഋതു നായർ|Samayam Malayalam•15 Nov 2025, 9:46 am
സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് നവ്യക്ക് വിവാഹം. ഇരുപത്തിനാലാം വയസിൽ ആണ് ചങ്ങനാശ്ശേരി സ്വദേശി കൂടിയായ സന്തോഷ് മേനോനുമായി നവ്യക്ക് വിവാഹം
നവ്യ നായരുടെ ഭർത്താവ് സന്തോഷ് മേനോൻ(ഫോട്ടോസ്- Samayam Malayalam)മകൻ അച്ഛമ്മയുടെ അടുത്തേക്ക് വന്നതിനെ കുറിച്ചും പോസ്റ്റ് സന്തോഷ് മേനോൻ പങ്കുവച്ചു.
അമ്മയുടെ അസുഖം ഭേദം ആയത്തിനുശേഷം മണ്ണാറശാല ക്ഷേത്രത്തിൽ വഴിപാട് സാർപ്പിക്കാൻ എത്തിയതും സന്തോഷാണ് ആരാധകരും ആയി പങ്കിട്ടത്. അടുത്ത് മണ്ണാറശ്ശാലയിൽ നൃത്തം അവതരിപ്പിക്കാൻ നവ്യയും എത്തിയിരുന്നു. മാതംഗിയുടെ പരിപാടിയുടെ ഭാഗം ആകാൻ സന്തോഷിന്റെ 'അമ്മ എത്തിയതും അമ്മയേം കൊണ്ട് നവ്യ ഭക്ഷണം കഴിക്കാൻ പോയ വീഡിയോയും അടുത്തിടെ വൈറൽ ആയിരുന്നു അതോടെയാണ് നവ്യ സന്തോഷ് ബന്ധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഗോസിപ്പുകൾക്ക് അവസാനം വന്നതും.അമ്മ രക്ഷപെട്ടത് ഒരു മിറക്കിൾ ആയിട്ടാണ് സന്തോഷ് മേനോൻ വിശേഷിപ്പിച്ചത്.
എന്റെ അമ്മയ്ക്ക് ലഭിച്ച എല്ലാ അനുഗ്രഹങ്ങൾക്കും സർവ്വശക്തന് നന്ദി......ചെട്ടികുളങ്ങര അമ്മ ദേവി ക്ഷേത്രം മണ്ണാറശാല നാഗരാജ ക്ഷേത്രം ഒക്കെയും സന്ദർശിച്ചു, പൂജകൾ നടത്തി, പ്രത്യേക പ്രാർത്ഥനകൾ നടത്തി, മണ്ണാറശാല അമ്മയുടെ അനുഗ്രഹം നേടാൻ ആയി മേൽശാന്തിമാർ, മാനേജ്‌മെന്റ്, രണ്ട് ക്ഷേത്രങ്ങളിലെയും ജീവനക്കാർ എന്നിവർക്ക് പ്രത്യേക നന്ദി.
എന്റെ സഹോദരിമാരായ ജയേച്ചി, കുമാരി ചേച്ചി, പ്രിയ സഹോദരൻ കൊച്ചുമോൻ എന്റെ പേഴ്‌സണൽ സ്റ്റാഫ് ബിനേഷ്, അച്ചു, ബെന്നി തുടങ്ങിയവർ നൽകിയ പരിചരണത്തിനും മനോഹരമായ സജീകരണ ണങ്ങൾക്കും പ്രത്യേക നന്ദി... നിങ്ങളെയെല്ലാം ഞാൻ അത്രയും സ്നേഹിക്കുന്നു... എപ്പോഴും നന്ദിയുള്ളവനായിരിക്കും... എന്റെ ദുഷ്‌കരമായ ദിവസങ്ങളിൽ നിങ്ങൾ എന്നോടൊപ്പം നടക്കുന്നുണ്ട്... ഒരിക്കലും മറക്കില്ല...എന്നും സന്തോഷ് മേനോൻ കുറിച്ചിരുന്നു.





English (US) ·