" എൽ.ജഗദമ്മ ഏഴാംക്ളാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് " മെയ് 2-ന്.

9 months ago 7

എവർസ്റ്റാർ ഇന്ത്യൻസിന്റെ ബാനറിൽ നടി ഉർവശി, ഫോസിൽഹോൾഡിംഗ്സ് എന്നിവർ ചേർന്ന് നിർമിക്കുന്ന എൽ. ജഗദമ്മ എഴാംക്ലാസ് ബി
സ്റ്റേറ്റ് ഫസ്റ്റ് " മെയ് രണ്ടിന് പ്രദർശനത്തിനെത്തുന്നു.

ഉർവ്വശിയുടെ ഭർത്താവായ ശിവാസ് (ശിവപ്രസാദ്) കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ജഗദമ്മയെ ഉർവ്വശി അവതരിപ്പിക്കുന്നു. സ്ത്രീ കഥാപാത്രങ്ങൾക്ക് ഏറേ പ്രാധാന്യം നല്കി അവരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ഒരു പാൻ പഞ്ചായത്ത് സിനിമയാണ് " എൽ ജഗദ്മ്മ ഏഴാം ക്ലാസ്സ് ബി സ്റ്റേറ്റ് ഫസ്റ്റ് ".

കലേഷ് രാമാനന്ദ്, ബാലചന്ദ്രൻ ചുള്ളിക്കാട്,ജയൻ ചേർത്തല, കലാഭവൻ പ്രജോദ്, രാജേഷ് ശർമ്മ,കിഷോർ, നോബി,വി കെ ബൈജു,പി ആർ പ്രദീപ്, രശ്മി അനിൽ, ശൈലജ അമ്പു, ജിബിൻ ഗോപിനാഥ്, അഞ്ജലി സത്യനാഥ്,ഇന്ദുലേഖ, എന്നിവരോടൊപ്പം അമ്പതിലധികം പുതുമുഖങ്ങൾ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

അനിൽ നായർ ഛായാഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ സംഗീതം പകരുന്നു.
എഡിറ്റിംഗ്-ഷൈജൽ പി വി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-എസ് ജയരാമൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-റെജിവാൻ അബ്ദുൽ ബഷീർ, കലാസംവിധാനം -രാജേഷ് മേനോൻ, കോസ്റ്റ്യൂംസ്-കുമാർ എടപ്പാൾ,മേക്കപ്പ് - ഹസ്സൻ വണ്ടൂർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ ധനേശൻ, പ്രൊഡക്ഷൻ മാനേജർ- ആദർശ് സുന്ദർ, സ്റ്റിൽസ്-നന്ദു ഗോപാലകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ-മുകേഷ്,സക്കീർഹുസൈൻ,അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വിശിക, ഷോൺ സോണി, പോസ്റ്റർ ഡിസൈനിംഗ്-
ജയറാം രാമചന്ദ്രൻ, വിതരണം-സെവന്റി ടു ഫിലിം കമ്പനി റിലീസ്. പി ആർ ഒ-എ എസ് ദിനേശ്.

Content Highlights: l jagadamma ezham people b merchandise announced

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article