ഏതൊരു അച്ഛനാണെങ്കിലും തല്ലിപ്പോവും, അതാണ് ധ്രുവ് ചെയ്തത്! വിക്രം മകനെ തല്ലാനുണ്ടായ സാഹചര്യം?

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam20 Oct 2025, 3:54 pm

അന്ന് വിക്രമിന് നല്ല ദേഷ്യം വന്നു, ഓങ്ങി മകനെ ഒരടിയടിച്ചു. ആ അടിയുടെ പാട് തന്റെ ദേഹത്ത് ദിവസങ്ങളോളം ഉണ്ടായിരുന്നു എന്നാണ് ധ്രുവ് വിക്രം ഇപ്പോൾ പറഞ്ഞത്

vikram dhruvചിയാൻ വിക്രമും മകനും
ബൈസൺ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് വിക്രമിന്റെ മകൻ ധ്രുവ് വിക്രം . അനുപരമ പരമേശ്വരനും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത് മാരി സെൽവരാജാണ്. സിനിമയെ കുറിച്ച് വാതാരോടെ പറയുന്നതിനൊപ്പം തന്റെ ചില പേഴ്സണൽ കാര്യങ്ങളും ധ്രുവ് വിക്രം വെളിപ്പെടുത്തുന്നുണ്ട്.

അച്ഛൻ വിക്രം തന്നെ തല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ചാണ് ഏറ്റവുമൊടുവിൽ നൽകിയ ഒരു അഭിമുഖത്തിൽ സംസാരിച്ചിരിയ്ക്കുന്നത്. ജീവിതത്തിൽ നാലേ നാല് തവണ മാത്രമേ അച്ഛൻ എന്നെ തല്ലിയിട്ടുള്ളൂ, അതിലേറ്റവും ഒടുവിലത്തെ ആ തല്ലിനെ കുറിച്ചാണ് ധ്രുവ് വിക്രം തുറന്നു പറയുന്നത്.

Also Read: ഒരു കോമഡി സീൻ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അമ്മ മരിച്ചു എന്ന വാർത്ത വന്നത്; രാധികയെ കുറിച്ച് മമിത ബൈജു

ഐ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുകൊണ്ടിരിയ്ക്കുന്ന സമയത്തായിരുന്നു അത്. ചിത്രത്തിലെ പൂക്കളേ എന്ന പാട്ട് റെക്കോഡ് ചെയ്തതിന് ശേഷം ഒരു പെൻഡ്രൈവിൽ ആക്കി വച്ചിരുന്നു. പാട്ട് ഷൂട്ടിന് മുൻപ് അങ്ങനെ പെൻഡ്രൈവിൽ ആക്കി സൂക്ഷിക്കാറുണ്ട്. ഒരു തവണ ഈ പെൻഡ്രൈവ് വിക്രമിനോട് വീട്ടിൽ വച്ചു മറന്നു പോയി.

ധ്രുവ് അന്ന് സ്കൂളിൽ പഠിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നുവത്രെ. ഫ്രണ്ട്സിന്റെ മുന്നിൽ ഒന്നാളാവാൻ വേണ്ടി ആ പെൻഡ്രൈവ് മോഷ്ടിച്ചു കൊണ്ടു പോയി, സ്കൂളിൽ എല്ലാവരെയും കേൾപ്പിച്ചു. ശങ്കർ തന്റെ സിനിമ അണിയറ രസഹസ്യങ്ങൾ എല്ലാം വളരെ സ്വകാര്യമായി വയ്ക്കുന്ന സംവിധായകനാണ്. പ്രത്യേകിച്ചു ഐ യിലെ വിക്രമിന്റെ ലുക്ക് പോലും സ്വകാര്യമായി വച്ചിരുന്നു. ആ സ്ഥാനത്താണ് ഒരു പാട്ട് ലീക്കായത്.

അബുദാബി ട്രാൻസിറ്റ് വിപ്ലവം; എയർപോർട്ട് ടെർമിനലുകൾ നേരിട്ട് പൊതുഗതാഗതത്തിലേക്ക്


സ്കൂളിൽ പാട്ട് അനിയൻ ലീക്കാക്കിയ കാര്യം വിക്രമിന്റെ മകൾ വന്ന് പറഞ്ഞപ്പോൾ നടന് കടുത്ത ദേഷ്യം വന്നു. ധ്രുവിന്റെ മുതുകിന് ഓങ്ങിയടിച്ചു. വിക്രം ഐ എന്ന സിനിമയ്ക്ക് വേണ്ടി ബോഡി ബിൽഡ് അപ് ഒക്കെ ചെയ്തു നിൽക്കുന്ന സമയമായിരുന്നു, അതുകൊണ്ടു തന്നെ അടിക്ക് നല്ല പവറും ഉണ്ടായിരുന്നു, ആ അടിയുടെ പാട് ദിവസങ്ങളോളം മുതുകിൽ ഉണ്ടായിരുന്നു എന്നാണ് ധ്രുവ് വിക്രം പറഞ്ഞത്. ആ അടി കിട്ടേണ്ടതായിരുന്നു, ഏതൊരു അച്ഛനും അത് ചെയ്തു പോകും എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article