'ഏത് അറുബോറന്റെ ലൈഫിലും സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ട്'; 'സാഹസം' ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

6 months ago 6

'ട്വന്റി വണ്‍ ഗ്രാംസ്' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'സാഹസ'ത്തിന്റെ ടീസര്‍ പുറത്ത്. ഏത് അറുബോറന്റെ ലൈഫിലും സാഹസികമായ, സിനിമാറ്റിക് ആയ ഒരു ദിവസം ഉണ്ടാകും എന്ന വാക്കുകളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. 'ട്വന്റി വണ്‍ ഗ്രാംസ്', 'ഫീനിക്‌സ്' എന്നീ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച റിനിഷ് കെ.എന്‍. ആണ് ദ ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഈ ചിത്രവും നിര്‍മിച്ചത്. സംവിധായകന്‍ ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രം രചിച്ചത്. നരേന്‍, ബാബു ആന്റണി, ശബരീഷ് വര്‍മ്മ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം ഓഗസ്റ്റ് എട്ടിന് തീയേറ്ററുകളിലെത്തും.

ആക്ഷന്‍, ത്രില്‍ എന്നിവക്ക് പ്രാധാന്യം നല്‍കിയാണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. അഡ്വെഞ്ചര്‍ മൂഡില്‍ കഥ അവതരിപ്പിക്കുന്ന 'സാഹസ'ത്തില്‍ റംസാന്‍, അജു വര്‍ഗീസ്, സജിന്‍ ചെറുക്കയില്‍, ജീവ ജോസഫ്, ബൈജു സന്തോഷ്, യോഗി ജാപി, ഹരി ശിവറാം, ടെസ ജോസഫ്, വര്‍ഷ രമേശ്, വിനീത് തട്ടില്‍, മേജര്‍ രവി, ഭഗത് മാനുവല്‍, കാര്‍ത്തിക്ക്, ജയശ്രീ, ആന്‍ സലിം എന്നിവരാണ് മറ്റുപ്രധാന താരങ്ങള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍: ഷിനോജ് ഒടണ്ടയില്‍, രഞ്ജിത് ഭാസ്‌കരന്‍, ഛായാഗ്രഹണം: ആല്‍ബി, സംഗീതം: ബിബിന്‍ അശോക്, എഡിറ്റര്‍: കിരണ്‍ ദാസ്, തിരക്കഥ- സംഭാഷണം: ബിബിന്‍ കൃഷ്ണ, യദുകൃഷ്ണ ദയകുമാര്‍, വരികള്‍: വിനായക് ശശികുമാര്‍, വൈശാഖ് സുഗുണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷിഹാബ് വെണ്ണല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പാര്‍ഥന്‍, ആര്‍ട്ട്: സുനില്‍ കുമാരന്‍, മേക്കപ്പ്: സുധി കട്ടപ്പന, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, സംഘട്ടനം: ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ജിതേഷ് അഞ്ചുമന ആന്റണി കുട്ടമ്പുഴ, അസ്സോസിയേറ്റ് ഡയറക്ടര്‍: നിധീഷ് നമ്പ്യാര്‍, സ്റ്റില്‍സ്: ഷൈന്‍ ചെട്ടികുളങ്ങര, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടെയ്ന്‍മെന്റ്, ഡിസ്ട്രിബൂഷന്‍: സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, പിആര്‍ഒ: ശബരി.

Content Highlights: Sahasam movie teaser

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article