ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടി; സമ്മതിച്ചു എന്ന് ആരാധകര്‍!

9 months ago 8

Authored byഅശ്വിനി പി | Samayam Malayalam | Updated: 2 Apr 2025, 6:32 pm

ഒറ്റവാക്കില്‍ ഒതുങ്ങുന്ന മഞ്ജുവിന്റെ പല മറുപടികളും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. ഡിപ്ലോമാറ്റിക് ആണെന്ന് പലരും പറയുമെങ്കിലും, പറയുന്ന കാര്യങ്ങളില്‍ മഞ്ജു ഏത്രത്തോളം ശ്രദ്ധ നല്‍കുന്നു എന്നത് വ്യക്തമാണ്

Samayam Malayalamമഞ്ജു വാര്യർമഞ്ജു വാര്യർ
മഞ്ജു വാര്യര്‍ ലോകത്തെ കാണുന്ന രീതിയും, പല കാര്യങ്ങളോടും ഉള്ള മഞ്ജുവിന്റെ പ്രതികരണങ്ങളും പലപ്പോഴും ശ്രദ്ധ നേടിയിട്ടുണ്ട്. എന്തൊക്കെ എങ്ങനെയൊക്കെ ചോദിച്ചാലും മഞ്ജു വളരെ കൃത്യമായും പക്വമായും മറുപടി നല്‍കും. ഡിപ്ലോമാറ്റിക് ആണെന്ന് മറ്റുള്ളവര്‍ക്ക് തോന്നാമെങ്കിലും, മറു ചോദ്യത്തിന് അവസരം നല്‍കാത്ത മഞ്ജുവിന്റെ പല മറുപടികളും പലപ്പോഴും ചര്‍ച്ചയായിട്ടുണ്ട്. അതുപോലൊരു മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

Also Read: ഈ ആളെ ഓര്‍മയുണ്ടോ? മലയാളികളുടെ ഗാധ, 55വയസ്സായി! അന്ന് അപകടം സംഭവിച്ചിട്ടും പതറാതെ നിന്ന ഗിരിജയെ കുറിച്ച് പ്രിയദര്‍ന്‍ പറഞ്ഞത്


തൊണ്ണൂറുകളുടെ അവസാനം മുതല്‍ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി എത്രത്തോളം മികച്ചതാണെന്ന് തിരിച്ചറിഞ്ഞ മലയാളികള്‍, ആ തിരിച്ചുവരവിന് വേണ്ടി 14 വര്‍ഷങ്ങള്‍ കാത്തിരുന്നു. മുന്‍പ് ഇഷ്ടപ്പെട്ടത് മഞ്ജു വാര്യര്‍ എന്ന അഭിനേത്രിയെ മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ മഞ്ജുവിനെ വ്യക്തിയെയും ആളുകള്‍ വളരെ അധികം ബഹുമാനത്തോടെ നോക്കി കാണുന്നു. പക്ഷേ ഇപ്പോഴാണ് തമിഴ് സിനിമാ ലോകം മഞ്ജുവിനെ അറിഞ്ഞു തുടങ്ങിയത്.

Also Read: അവരെയൊന്നും ഫ്രണ്ട് എന്ന് പറയാന്‍ പറ്റില്ല, ഞാന്‍ മൈന്റ് ചെയ്യാറേയില്ല; തൃഷയോടുള്ള ശത്രുതയെ കുറിച്ച് നയന്‍താര, തൃഷ പറഞ്ഞതോ?

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ശങ്ങളായി തമിഴ് സിനിമയില്‍ പതിയെ കാലുറപ്പിച്ച മഞ്ജു, 2025 ഓടെ അവിടെയും സൂപ്പര്‍ ലേഡി പദവിയിലേക്ക് ഉയരുകയാണ്. മഞ്ജുവിന്റെ പല മറുപടികളിലും തമിഴകവും ഞെട്ടുന്നു, എന്ത് പക്വതയോടെയാണ് ഇവര്‍ സംസാരിക്കുന്നത് എന്ന് പറഞ്ഞാണ് മഞ്ജുവിന്റെ ചില ഇന്റര്‍വ്യു കട്‌സുകള്‍ പ്രചരിയ്ക്കുന്നത്. അത്തരമൊരു ഇന്റര്‍വ്യൂവില്‍ ആണ് തനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലത്തെ കുറിച്ച് ഒറ്റ വാക്കില്‍ മഞ്ജു മറുപടി നല്‍കിയത്.

ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് മഞ്ജു വാര്യര്‍ നല്‍കിയ മറുപടി; സമ്മതിച്ചു എന്ന് ആരാധകര്‍!


ലോകത്തില്‍ ഏറ്റവും പ്രിയപ്പെട്ട സ്ഥലം ഏതാണ് എന്നായിരുന്നു മഞ്ജുവിനോടുള്ള ചോദ്യം. ഒരു സെക്കന്റ് ഒന്ന് ആലോചിച്ചതിന് ശേഷം നേര്‍ത്ത ഒരു പുഞ്ചിരിയോടെ മഞ്ജു വാര്യര്‍ പറഞ്ഞു, ഞാന്‍ എവിടെയാണോ ഉള്ളത് അവിടെ- എന്ന്. കൈയ്യടിയുടെ ആരവമായിരുന്നു പിന്നീട്. സമ്മതിച്ചു, എങ്ങനെ ഇത്രയും ക്ലാരറ്റിയോടെ, പക്വതയോടെ സംസാരിക്കാന്‍ കഴിയുന്നു എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍. നിങ്ങള്‍ക്ക് ആളെ അത്ര പരിയമില്ലെന്ന് തോന്നുന്നു എന്ന് അതിന് മറുപടിയായി മലയാളികളും പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article