Authored by: അശ്വിനി പി|Samayam Malayalam•9 Dec 2025, 1:04 p.m. IST
രമ്യ കൃഷ്ണന്‍ എന്ന് പറഞ്ഞാല്‍ പ്രേക്ഷക മനസ്സില്‍ ആദ്യം ഓടിയെത്തുന്നത് പടയപ്പ സിനിമയിലെ രമ്യ കൃഷ്ണന്റെ മുഖമാണ്. മറ്റൊരാള്‍ക്കും പകരം വയ്ക്കാന്‍ കഴിയാത്ത വിധം ഗംഭീരമായിരുന്നു സിനിമയില്‍ രമ്യ കൃഷ്ണന്റെ പ്രകടനം
രജിനികാന്ത് നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്എന്നാല്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രമ്യ കൃഷ്ണന് മുന്‍പ് മറ്റ് പല നടിമാരെയും പരിഗണിച്ചിരുന്നു. ലോക സുന്ദരി എന്ന ലേബലില്‍ ശ്രദ്ധേയയായ നടി ഐശ്വര്യ റായി ആ വേഷം ചെയ്യണം എന്നായിരുന്നുവത്രെ രജിനികാന്തിന്റെ ആഗ്രഹം. വര്‍ഷങ്ങള്‍ക്കിപ്പുറം ആ കഥാപാത്രത്തെ കുറിച്ച് രജിനികാന്ത് വെളിപ്പെടുത്തിയ പിന്നാമ്പുറ കഥയാണ് ഇപ്പോള്‍ വൈറലാവുന്നത്.
Also Read: എനിക്കൊപ്പം അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് മമ്മൂട്ടി സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയി; ഉര്‍വശി പറയുന്നുഎന്നെ സംബന്ധിച്ച് നീലാംബരി എന്ന കഥാപാത്രം ഐശ്വര്യ റായി ചെയ്താല്‍ നന്നാവും എന്നായിരുന്നു എന്റെ ആഗ്രഹം. ആലോചിക്കുമ്പോള്‍ എല്ലാം ഐശ്വര്യ റായിയാണ് എന്റെ മൈന്റില്‍ വന്നത്. ചെയ്യുന്നുണ്ടെങ്കില്‍ ഐശ്വര്യ റായി തന്നെ ചെയ്യണം എന്നതില്‍ ഞാന്‍ പൂര്‍ണമായും ഉറച്ചു നിന്നു. ഓകെ സര്‍, നമുക്ക് ശ്രമിച്ചു നോക്കാം, അവര്‍ വളരെ തിരക്കിലായിരിക്കും എന്ന് പറഞ്ഞ് കെസ് രവികുമാര്‍ ശ്രമിച്ചുകൊണ്ടേയിരുന്നു.
മൂന്ന് മാസത്തോളം ഈ കഥാപാത്രത്തിന് വേണ്ടി ഐശ്വര്യ റായിയെ കാത്തിരുന്നു. പക്ഷേ അവര്‍ ചെയ്യുന്നു എന്നും പറയുന്നില്ല, ചെയ്യുന്നില്ല എന്നും പറയുന്നില്ല. അങ്ങനെ ദിവസങ്ങള്‍ കടന്നു പോയി. നല്ല കഥാപാത്രമാണ്, ചെയ്യാം എന്ന് പറഞ്ഞിരുന്നെങ്കില്‍ ഒന്ന് - രണ്ട് വര്‍ഷം കാത്തിരിക്കാനും തയ്യാറായിരുന്നു. പക്ഷേ പിന്നീടാണ് മനസ്സിലായത് അവര്‍ക്ക് താത്പര്യമില്ല എന്ന്. ഇഷ്ടമില്ല എന്ന് തിരിച്ചറിഞ്ഞതിനപ്പുറം പിന്നെ അവര്‍ തന്നെ വേണം എന്ന് നിര്‍ബന്ധിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.
ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി20; ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ സാധ്യതകള്‍ ഇങ്ങനെ
അതിന് ശേഷം ശ്രീദേവി, മാധുരി ധീക്ഷിത്, മീന അങ്ങനെ പലരുടെയും പേര് പറഞ്ഞു. ശ്രമിച്ചു നോക്കി. പക്ഷേ ആര്‍ക്കും കണ്ണില്‍ ആ അഹങ്കാരത്തോടെയുള്ള വീര്യമില്ല. ആ ആണത്തവും പവറും ഉള്ള നടിയായിരിക്കണം. അവസാരം രമ്യ കൃഷ്ണന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന അഭിപ്രായം വന്നു. പക്ഷേ എനിക്കവരെ അത്രയ്ക്ക് പരിചയം ഇല്ല. പക്ഷേ അവരുടെ കണ്ണികള്‍ക്ക് വല്ലാത്ത ഒരു പവര്‍ ആയിരിക്കുമെന്ന് സംവിധായകന്‍ പറഞ്ഞു. കുറച്ച് വണ്ണം കൂടിയാല്‍ സെറ്റായിരിക്കും, ഡാന്‍സില്‍ അരങ്ങേറ്റമൊക്കെ കഴിഞ്ഞതാണെന്നും പറഞ്ഞു.
ശരി, നിങ്ങള്‍ക്ക് അത്ര വിശ്വാസം ആണെങ്കില്‍ നോക്കൂ എന്ന് ഞാന്‍ പറഞ്ഞു. ആ സാരിയില്‍ രമ്യ കൃഷ്ണന്‍ വന്ന് നിന്നപ്പോള്‍ തന്നെ ഞാന്‍ കണ്‍വിന്‍സ് ആയി- രജിനികാന്ത് പറഞ്ഞു. പിന്നീട് സ്‌ക്രീനില്‍ കണ്ടത് ചരിത്രം






English (US) ·