Authored byഅശ്വിനി പി | Samayam Malayalam | Updated: 27 Mar 2025, 11:58 am
അമിതാഭ് ബച്ചന്റെ ബംഗ്ലാവിന് മുന്നില്‍ വച്ചാണ് ഐശ്വര്യ റായിയുടെ ലക്ഷ്വറി കാറിന് പുറകില്‍ ഒരു ബസ്സ് വന്ന് ഇടിച്ച് അപകടമുണ്ടായത്.
ഐശ്വര്യ റായി ബച്ചൻകാര് അപകടത്തിന്റെ വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ബസ്സ് വന്ന് ഇടിച്ചതിന് പിന്നാലെ കാര്‍ പെട്ടന്ന് എടുത്ത് പോകുന്നുണ്ട്. അപകടത്തില്‍ കാറിന് കേടുപാടുകള്‍ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. എന്നാല്‍ കാര്‍ വന്ന് ഇടിച്ചതും അമിതാഭ്ബച്ചന്ഡറെ സെക്യൂരിറ്റി ഗാഡ്, കാറിന് എന്തെങ്കിലും സംഭവിച്ചോ എന്നറിയാന്‍ പുറത്തേക്കിറങ്ങിയ ബസ്സ് ഡ്രൈവറെ മര്‍ദ്ദിച്ചു എന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
Also Read: പൃഥ്വിരാജിന്റെ ധൈര്യം സമ്മതിച്ചു! എന്തുരാന്‍ പ്രതീക്ഷ തെറ്റിച്ചോ, നിരാശയാണോ? ഫാന്‍സ് ഷോ കണ്ടിറങ്ങിയവരുടെ പ്രതികരണം
ഉടനെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് വിളിക്കുകയും ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും ചെയ്തു. പൊലീസ് എത്തി പ്രശ്‌നം പരിഹരിക്കുകയും സെക്യൂരിറ്റി ഗാര്‍ഡ് ബസ് ഡ്രൈവറോട് ക്ഷമ പറയുകയും ചെയ്തു. വിഷയത്തില്‍ പരാതിയോ എഫ്‌ഐആറോ രെജിസ്റ്റര്‍ ചെയ്തിട്ടില്ല.
Also Read: കാണാന്‍ കൊള്ളാം, പക്ഷേ അഭിനയിക്കാന്‍ അറിയില്ല എന്ന് പറഞ്ഞയാളോട് രശ്മിക മന്ദാനയുടെ മറുപടി; കമന്റില്‍ അടിയോടടി!
കാറിനുള്ളില്‍ ഐശ്വര്യ റായി ഉണ്ടായിരുന്നോ എന്നത് ആദ്യഘട്ടത്തില്‍ വ്യക്തമായിരുന്നില്ല. വീഡിയോ വൈറലായതിന് പിന്നാലെ ഐശ്വര്യ റായിയുടെ കാര്‍ അപകടത്തില്‍ പെട്ടു എന്ന വാര്‍ത്തയയും നടിയുടെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകളും സജീവമായി. പിന്നാലെ ഐശ്വര്യ സുരക്ഷിതയാണെന്ന ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Also Read: ബേസിക് സ്‌കില്‍സ് ഇല്ല, ക്ഷമ പറയില്ല, ഡ്രാമറ്റിക് ആണ്; ഭാര്യ ശോഭിതയെ കുറിച്ച് നാഗ ചൈതന്യ പറഞ്ഞത്, ഇത്രയ്ക്ക് അപമാനിക്കണോ എന്ന് സോഷ്യല്‍ മീഡിയ
ഐശ്വര്യ റായിയുടെ കാറില്‍ ബസ്സ് ഇടിച്ചു, ഡ്രൈവറെ സെക്യൂരിറ്റി ഗാര്‍ഡ് മര്‍ദ്ദിച്ചു; ഐശ്വര്യ റായിയുടെ സുരക്ഷിതയാണോ എന്ന് ആരാധകര്‍
സ്വകാര്യതയ്ക്ക് വളരെ അധികം പ്രാധാന്യം നല്‍കുന്ന നടിയാണ് ഐശ്വര്യ റായി. ബോളിവുഡിലെ വന്‍ സെലിബ്രേറ്റികളുടെ വിവാഹം പോലുള്ള ചടങ്ങുകളിലും അവാര്‍ഡ് ഷോകളിലും ഫാഷന്‍ ഷോകളിലും മാത്രമേ ഐശ്വര്യ പൊതുവായി പങ്കെടുക്കാറുള്ളൂ. അതേ സമയം മകളുടെ സ്‌കൂളിലെ പരിപാടികള്‍ ഒന്നും തന്നെ ഐശ്വര്യ മിസ്സ് ചെയ്യാറുമില്ല.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·