ഐശ്വര്യ റായിയ്ക്കൊപ്പമുള്ള ഈ ഹോളിവുഡ് നടി ആരാണെന്ന് മനസ്സിലായോ, തമിഴ്നാട്ടുകാരിയായ സൈമൺ ആഷ്ലി

3 months ago 4

Authored by: അശ്വിനി പി|Samayam Malayalam1 Oct 2025, 1:55 pm

പാരീസ് ഫാഷൻ വീക്കിൽ നിന്നും പുറത്തുവരുന്ന ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഐശ്വര്യ റായിയും ഹോളിവുഡ് നടി സൈമൺ ആഷ്ലിയും

Simone Ashley and Aishwarya Rai Bachchanഐശ്വര്യ റായി ബച്ചൻ | സൈമൺ ആഷ്ലി
പാരീസ് ഫാഷൻ വീക്ക് നടന്നുകൊണ്ടിരിയ്ക്കുകയാണ്. ആഘോള തലത്തിൽ ശ്രദ്ധ നേടിയ താരങ്ങൾ എല്ലാം വ്യത്യസ്തവും ആകർഷണീയവുമായ ഓരോ ഫാഷനും സ്റ്റൈലുമൊക്കെയായി എത്തിയ ചിത്രങ്ങളൊക്കെയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഇപ്പോഴിതാ ഐശ്വര്യ റായിയും ഹോളിവുഡ് നടി സൈമൺ ആഷ്ലിയ്ക്കൊപ്പമുള്ള സെൽഫി ചിത്രങ്ങളാണ് വൈറലാവുന്നത്.

ഐശ്വര്യയും ആഷ്ലിയും എത്രത്തോളം അടുത്ത സൗഹൃദത്തിലാണ് എന്ന് തെളിയിക്കുന്നതാണ് പുതിയ ചിത്രങ്ങൾ. രണ്ട് പേരും കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച്, കഴുത്തിൽ കൈ ചേർത്ത് പിടിച്ചു നിൽക്കുന്ന ചിത്രം ഐശ്വര്യ റായി തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് ഷെയർ ചെയ്തത്. അത് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.

Also Read: എന്നെ അഭിമാനം കൊള്ളിക്കാനല്ല മകൾ വളരേണ്ടത്, അവൾക്ക് സ്വയം അഭിമാനം തോന്നണം; സുപ്രിയ മേനോൻ പറയുന്നു

ഐശ്വര്യ റായിക്കൊപ്പം സെൽഫി ചിത്രത്തിലുള്ള നടി ഇന്ത്യൻ വംശജയാണ്, തമിഴ്നാട്ടുകാരി! ഗുണശേഖര പിള്ള, ലത എന്നീ തമിഴ്നാട് സ്വദേശികൾക്ക് പിറന്ന മകൾ. എന്നാൽ സൈമൺ അശ്വിനി പിള്ള എന്ന സൈമൺ ആഷ്ലി ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ലണ്ടനിലാണ്. കരിയർ ആരംഭിച്ചതും ഹോളിവുഡ് ഇന്റസ്ട്രിയിലാണ്.

Also Read: നവാസ് മരിക്കുന്നതിന്റെ തലേ ദിവസം പങ്കെടുത്ത ചടങ്ങ്, അവസാനമായി രഹന കണ്ടതും ഇവിടെ വച്ചാണ്; മകന്റെ ഇമോഷണൽ കുറിപ്പ്

ജോനാഥൻ ബെയ്‌ലിയുടെ 9-ാമത് വിസ്‌കൗണ്ട് ബ്രിഡ്ജർട്ടൺ, ലോർഡ് ആന്റണി ബ്രിഡ്ജർട്ടൺ എന്നിവരോടൊപ്പം അഭിനയിച്ച ബ്രിഡ്ജർട്ടൺ സീസൺ 2 ലെ കേറ്റ് ശർമ്മ എന്ന കഥാപാത്രത്തിലൂടെയാണ് സൈമൺ ആഷ്‌ലി ഇന്ന് അറിയപ്പെടുന്നത്. അടുത്ത കാലത്ത് ഏറ്റവും ശ്രദ്ധ നേടിയ ഓൺ-സ്‌ക്രീൻ ജോഡികളിൽ ഒന്നായി ഇരുവരും അറിയപ്പെടുന്നു, ഇരുവരുടെയും സ്ക്രീൻ കെമിസ്ട്രി ലോകമെമ്പാടും സംസാരിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിനിമകളോടും സൈമൺ ആഷ്ലിയ്ക്ക് വലിയ താത്പര്യമുണ്ട് എങ്കിലും ഇതുവരെ ഒരു ഇന്ത്യൻ സിനിമയിലും താരം അഭിനയിച്ചിട്ടില്ല.

ഈ ഓഹരികൾ നോക്കി വച്ചോളു; എഫ് ഐ ഐ തുടർച്ചയായി ഒഴിവാക്കുന്നു , അല്പം കരുതിയിരിക്കാം


അതേ സമയം ഐശ്വര്യ റായി ബച്ചൻ ഇത്തരം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലൊന്നും ഒഴിവാക്കാറേയില്ല. സിനിമകളിൽ സെലക്ടീവാണ് ഐശ്വര്യ, പൊന്നിയൻ സെൽവൻ 2 ആണ് ഏറ്റവുമൊടുവിൽ ഇറങ്ങിയ ചിത്രം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article