Authored by: ഋതു നായർ|Samayam Malayalam•3 Oct 2025, 3:05 pm
തന്റെ വിവാഹത്തിൽ നിർണായകമായ സ്ഥാനം ഐശ്വര്യ റായിക്ക് ഉണ്ടെന്നാണ് ആദിത്യ പറഞ്ഞത് തമ്മിലുള്ള ആദ്യ ഡേറ്റിങ്ങിൽ തന്നെ ആ സ്വാധീനം തങ്ങൾ അറിഞ്ഞു എന്നാണ് ആദിത്യ പറഞ്ഞത്. അവരുടെ അതുല്യമായ പ്രണയകഥ കേട്ട ശേഷം ഐശ്വര്യ തന്റെ സ്നേഹം മുഴുവനും ആദിത്യയോട് പ്രകടിപ്പിക്കുന്നതും കാണാം
ആദിത്യ മദിരാജു(ഫോട്ടോസ്- Samayam Malayalam)ആരാണ് ഐശ്വര്യയ്ക്ക് ഒപ്പം എത്തിയ ആദിത്യ മദിരാജു എന്ന് അറിയാമോ.
ആദിത്യ മലയാളി ആണോ എന്ന് സേർച്ച് ചെയ്തവർ പോലും സോഷ്യൽ മീഡിയയിൽ ഉണ്ട്. ആദിത്യയുടേയും അമിത് ഷായുടെയും ജീവിതകഥ മുൻപേയും സോഷ്യൽ മീഡിയയിൽ നിറഞ്ഞിട്ടുണ്ട്. ഗേ കപ്പിൾ എന്ന നിലയിലാണ് ആദ്യം ഇരുവരും വാർത്തകളിൽ ഇടം പിടിച്ചത്. പിന്നീട് സ്വന്തം രക്തത്തിൽ ഒരു കുഞ്ഞിനെ കാണാൻ വേണ്ടി സറോഗേഷനിലൂടെ ഇരുവരും കുഞ്ഞിനെ നേടിയതും വാർത്ത ആയിരുന്നു. ഏറ്റവും ഒടുവിൽ ഐശ്വര്യയുടെ മനം കവർന്ന സംഭവം ഇങ്ങനെയാണ് .
“എന്റെ ഭർത്താവും ഞാനും... ഞങ്ങളുടെ ആദ്യ ഡേറ്റിങ്ങിൽ തന്നെ ഏറ്റവും അധികം സംസാരിച്ചത് മാമിനെ കുറിച്ചാണ്.നിനക്ക് ഐശ്വര്യയെ ഇഷ്ടമായതുകൊണ്ടാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹത്തിന്റെ പേര് അമിത്, ഞങ്ങൾക്ക് ഒരു മകൾ ഉണ്ട് യാന, എന്നാണ് ഐശ്വര്യയോട് ആദിത്യ പറഞ്ഞത്.
ഓ എന്റെ ദൈവമേ... അവൾക്ക് എത്ര വയസ്സായി?" എന്നായി ഐശ്വര്യയുടെ ചോദ്യം , “അവൾക്ക് രണ്ടര വയസ്സുണ്ട്... എന്നും ആദിത്യ പറഞ്ഞു . നിങ്ങളെ നേരിട്ട് കാണുന്ന ഈ നിമിഷം പോലും എനിക്ക് സ്വപ്നതുല്യമെന്നും അദ്ദേഹം പറയുകയുണ്ടായി, എന്തൊരു സുന്ദരിയാണ് നിങ്ങൾ, എന്തൊരു നടിയാണ്, എന്തൊരു നർത്തകിയാണ്, എന്തൊരു സ്ത്രീത്വം ആണ് നിങ്ങളിൽ എന്നൊക്കെയും ആദിത്യ പറയുന്നത് കേൾക്കാൻ സാധിക്കും.
ALSO READ:
ഐശ്വര്യയുടെ ഊഷ്മളമായ പ്രതികരണം
"നിങ്ങളുടെ എല്ലാ സ്നേഹത്തിനും നന്ദി.. നിങ്ങൾക്കും നിങ്ങളുടെ ഭർത്താവിനും കുഞ്ഞിനോടും എന്റെ സ്നേഹം, മോൾക്ക് എന്റെ എല്ലാവിധ അനുഗ്രഹങ്ങളും എന്നും ഐശ്വര്യ പറഞ്ഞു . മാത്രമല്ല ഈ സുന്ദര നിമിഷത്തിന്റെ ഓർമ്മ എന്നോണം ആദിത്യയ്ക്ക് തന്റെ ലിപ്സ്റ്റിക് സമ്മാനം നൽകാനും ഐശ്വര്യ മറന്നില്ല. "നീ മേക്കപ്പ് കൊണ്ട് മാജിക് ചെയ്യുന്നു. അപ്പോൾ ഇതാ, ഇത് നിങ്ങളുടെ നിധി പെട്ടിയിലേക്ക് ആ മാജിക് ബോക്സിലേക്ക് ഇത് കൂടി ചേർക്കൂ" എന്നും പറയുന്നുണ്ട്.
ആരാണ് ആദിത്യ
സോഷ്യൽ മീഡിയയിൽ മലയാളി താരങ്ങൾ വരെ ഫോളോ ചെയ്യുന്ന ഇൻഫ്ലുവെൻസർ മേക്കപ്പ് ആർട്ടിസ്റ്റ് ആണ് ആദിത്യ. മലയാളി അല്ല, എന്നാൽ കന്നഡിഗ ആണ് അദ്ദേഹം. പങ്കാളി അമിതും മകൾക്കും ഒപ്പം ന്യൂ ജേഴ്സിയിൽ ആണ് താമസം. അമേരിക്കയിൽ സ്ഥിരതാമസക്കാരൻ ആണ് അമിത് എങ്കിലും ഇന്ത്യൻ വംശജൻ ആണ് ഇദ്ദേഹം. 2016-ലാണ് ഒരു സുഹൃത്ത് വഴി അമിതും ആദിത്യയും കണ്ടുമുട്ടിയത്.. പിന്നീട് ഈ സൗഹൃദം
പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയുണ്ടായി. 2023 ൽ ആണ് ഇരുവർക്കും മകൾ ജനിച്ചത്. സറോഗേഷനിലൂടെ ആണ് കുഞ്ഞിന്റെ ജനനം. യാന ഷാ മദിരാജു എന്നാണ് മകളുടെ പേര്. കുഞ്ഞിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഒക്കെ സോഷ്യൽ മീഡിയ ഹൃദയം കവർന്നിരുന്നു.





English (US) ·