Authored by: ഋതു നായർ|Samayam Malayalam•20 Jan 2026, 12:36 p.m. IST
ആദിത്യ മലയാളി ആണോ എന്നായിരുന്നു അധികമാളുകളും നോക്കിയത്. മുൻപും ആദിത്യയുടേയും അമിത് ഷായുടെയും ജീവിതകഥ വൈറൽ ആയിട്ടുണ്ട്
(ഫോട്ടോസ്- Samayam Malayalam)എന്റെ ഭർത്താവും ഞാനും ആദ്യ ഡേറ്റിങ്ങിൽ ഏറ്റവും അധികം സംസാരിച്ചത് ഐശ്വര്യയെ കുറിച്ചാണ് എന്നും ആദിത്യ പറഞ്ഞിരുന്നു.നിനക്ക് ഐശ്വര്യയെ ഇഷ്ടമായതുകൊണ്ടാണ് ഞാൻ നിന്നെ വിവാഹം കഴിച്ചത്' എന്ന് അദ്ദേഹം എന്നോട് പറഞ്ഞു എന്നായിരുന്നു ഐശ്വര്യയോട് ആദിത്യ പറഞ്ഞത്.
പത്തുവർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഇരുവർക്കും സറോഗേഷനിലൂടെ പിറന്ന ഒരു മകൾ കൂടിയുണ്ട് മോളെക്കുറിച്ചും ആദിത്യ പറഞ്ഞിട്ടുണ്ട് .2024 മാർച്ചിൽ, ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഒരു മേക്ക്അപ് ആർട്ടിസ്റ്റ് ആയി മാറിയ ആദിത്യയുടെ ജീവിതം മാതൃകയാണ് ക്വീര്‍ ആരാധകർക്കും. പാരിസ് ഫാഷന്‍ വീക്കില്‍ ലോറിയലിനുവേണ്ടി റാമ്പില്‍ ചുവടുവെച്ചുകൊണ്ടും എത്തിയ ആദിത്യയുടെ ലൈഫ് ക്വീര്‍ സമൂഹത്തിന് മുഴുവൻ മാതൃകയാണ്.
ALSO READ: മറ്റൊരു ദാമ്പത്യം പോലും മഞ്ജു ചിന്തിക്കാത്തതിന് കാരണം! അത്രയ്ക്ക് ദുരനുഭവം ആയിരുന്നിരിക്കാം മുൻ ദാമ്പത്യമെന്ന് സോഷ്യൽ മീഡിയവിവിധ പ്ലാറ്റ്‌ഫോമുകളിലായി 5 ദശലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള മദിരാജു, ഭാവിയിൽ സ്വന്തമായി ഒരു മേക്കപ്പ് സ്റ്റുഡിയോ തന്നെയാണ് ലക്ഷ്യമിടുന്നത് അതിലൂടെ തന്റെ ബ്രാൻഡ് കെട്ടിപ്പടുക്കുകയും മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്യുന്നത് തുടരാൻ ആണ് ലക്‌ഷ്യം. അതിനു കൂട്ടായി നിലനിൽക്കുന്നത് അമിതും മകളും ഇരുവരുടെയും കുടുംബവും ആണ്.
അമേരിക്കയിലെ ന്യൂ ജേഴ്സിയില്‍ വച്ചാണ് ആദിത്യയും അമിതും വിവാഹിതർ ആയത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ വർഷങ്ങൾക്ക് മുൻപേ സോഷ്യൽ മീഡിയ ശ്രദ്ധ പിടിച്ചുപറ്റി. , 2016-ലാണ് ഒരു സുഹൃത്ത് വഴി ഇരുവരും ജീവിതത്തിൽ ആദ്യമായി കണ്ടുമുട്ടിയത്. പിന്നീട് ആ സൗഹൃദം വളർന്നു പ്രണയമായി. നീണ്ടുനിന്ന ലിവ് ഇൻ റിലേഷൻ നാലുവര്ഷങ്ങള്ക്ക് മുൻപേ വിവാഹത്തിൽ എത്തി . 2023 ൽ ആണ് ഇരുവർക്കും മകൾ ജനിച്ചത്. യാന ഷാ മദിരാജു എന്നാണ് മകളുടെ പേര്. മകളുടെ വരവോടുകൂടി ഇരുവരുടെയും ജീവിതം ആകെ മാറിമറിഞ്ഞു.





English (US) ·