ഒടുവില്‍ ടോം ക്രൂയിസിന് ഓസ്‌കാര്‍! നാല് തവണ നിരസിക്കപ്പെട്ടത്, അവസാനം കൈയ്യിലെത്തി

2 months ago 3

Authored by: അശ്വിനി പി|Samayam Malayalam18 Nov 2025, 3:13 pm

നാല്‍പത് വര്‍ഷത്തോളമായി ലോക സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് ടോം ക്രൂയിസിന് ഇപ്പോള്‍ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ചിരിയ്ക്കുന്നത്.

tom cruice oscarടോം ക്രൂയിസിന് ഓസ്കാർ
ഇതൊരു കാത്തിരിപ്പിന്റെ പര്യവസാനമാണ്, ഏറെ നാള്‍ കാത്തിരുന്ന ഓസ്‌കാര്‍ എന്ന അക്കാദമി അവാര്‍ഡ് ടോം ക്രൂയിസിനെ തേടിയെത്തിയിരിക്കുന്നു. നാല് പതിറ്റാണ്ടോളമായി ലോക സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മാനിച്ചാണ് ടോം ക്രൂയിസിന് ഓസ്‌കാര്‍ നല്‍കിയത്. ഗവര്‍ണേഴ്‌സ് അവാര്‍ഡ്‌സ് ചടങ്ങില്‍ വച്ചാണ് പുരസ്‌കാരം നല്‍കിയത്.

മുന്‍പ് നല് തവണ ടോം ക്രൂയിസ് ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ വന്നിരുന്നു. Born connected the Fourth of July, Jerry Maguire എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടന്റെ കാറ്റഗറിയിലും, Magnolia എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടന്റെ കാറ്റഗറിയിലും, Top Gun: Maverick ന്റെ നിര്‍മാതാവ് എന്ന നിലയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരത്തിന്റെ നോമിനേഷന്‍ ലിസ്റ്റിലും വന്നുവെങ്കിലും അപ്പോഴൊന്നും ഓസ്‌കാര്‍ ടോം ക്രൂയിസിലേക്ക് എത്തിയില്ല. എന്നാല്‍ ഇപ്പോള്‍ 40 വര്‍ഷത്തോളമായി സിനിമ ലോകത്തിന് നല്‍കിയ അവിസ്മരണീയമായ പ്രകടനത്തിനും പ്രതിബന്ധതയ്ക്കുമെല്ലാമുള്ള ബഹുമതിയായിട്ടാണ് ഈ പുരസ്‌കാരം.

Also Read: പ്രണയം, പ്രസവം, മതംമാറ്റം, കേസ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത വിവാദങ്ങളും നയന്‍താരയും!

മാറ്റിവയ്ക്കാന്‍ കഴിയാത്ത അഭിനയ മികവും, സിനിമ വ്യവസായത്തോടുള്ള അചഞ്ചലമായ സമര്‍പ്പണ ബോധവും എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ചും കൊവിഡ് മഹാമാരിയ്ക്ക് ശേഷം ആളുകളെ തിയേറ്ററിലേക്ക് എത്തിക്കാന്‍ Top Gun: Maverick പോലുള്ള സിനിമകളിലൂടെ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. അതിനൊപ്പം ലോക സിനിമാരാധകരെ തന്നിലേക്ക് അടുപ്പിക്കുന്ന വിധം, തന്റെ പ്രായത്തെ പോലും വെല്ലുവിളിച്ച് സാഹസികമായ സ്റ്റണ്ടുകളും പ്കടനങ്ങളും നടത്തുന്നത് മാറ്റി നിര്‍ത്താനും സാധിക്കില്ല.

Also Read: 41 വയസ്സ്, നയന്‍താരയുടെ മുഖത്തിന്റെയും മുടിയുടെയും സൗന്ദര്യ രഹസ്യം ഒരേ ഒരു കാര്യം! അതെന്താണെന്ന് വെളിപ്പെടുത്തി!

ലണ്ടനിലെ നദിയിൽ കാൽ കഴുകി, ഇന്ത്യക്കാരനെതിരെ രൂക്ഷവിമർശനം


Mission: Impossible പോലൊരു ആക്ഷന്‍ ഫ്രാഞ്ചസി സിനിമ നിര്‍മിച്ച്, അതില്‍ അഭിയിച്ച് ലോക സിനിമാ പ്രേക്ഷകരെ തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ള വ്യക്തിയാണ് 63 കാരനായ ടോം ക്രൂയിസ് . സിനിമ എന്നത് ഞാന്‍ ചെയ്യുന്ന പ്രവൃത്തിയല്ല, അത് ഞാന്‍ തന്നെയാണെന്നാണ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ടോം ക്രൂയിസ് പറഞ്ഞത്. അത്രയധികം തന്റെ ശ്വാസോച്ഛാസമായി സിനിമയെ കാണുന്ന ടോം ക്രൂയിസ് ഈ അക്കാദമി അവാര്‍ഡിന് എന്തുകൊണ്ടും യോഗ്യനാണെന്ന് ആരാധകര്‍ പറയുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article