
എസ്.എസ്. ജിഷ്ണുദേവ് | Photo: Movie Crew
ന്യൂയോര്‍ക്കില്‍ നടന്ന ഒനിറോസ് ഇന്റര്‍നാഷണല്‍ ഫിലിം അവാര്‍ഡ്‌സില്‍ 'റോട്ടന്‍ സൊസൈറ്റി' എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ്.എസ്. ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു. ഫൈനല്‍ റൗണ്ടില്‍ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് എസ്.എസ്. ജിഷ്ണു ദേവ് മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഒപ്പം പ്രിന്‍സ് ജോണ്‍സണ്‍ മികച്ച സഹനടനായും തിരഞ്ഞെടുക്കപ്പെട്ടു. റോട്ടന്‍ സൊസൈറ്റി ഇതിനോടകം 125 ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്നു.
ഒരു ഭ്രാന്തന്റെ കൈയ്യില്‍ അവിചാരിതമായി ഒരു ക്യാമറ ലഭിക്കുകയും ആ ക്യാമറയില്‍ പകര്‍ത്തുന്ന വിവിധ ദൃശ്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വരാഹ ഫിലിംസിന്റെ ബാനറില്‍ ജിനു സെലിന്‍, സ്‌നേഹല്‍ റാവു എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.
ടി.സുനില്‍ പുന്നക്കാട് സിനിമയില്‍ പ്രധാന കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിക്കുന്നു. ബേബി ആരാധ്യ , ഷാജി ബാലരാമപുരം, മാനസപ്രഭു, ജിനു സെലിന്‍, ഗൗതം എസ് കുമാര്‍, വിപിന്‍ ശ്രീഹരി, രമേശ് ആറ്റുകാല്‍, ചാല കുമാര്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിചേരുന്നു. സിനിമയുടെ എഡിറ്റിംഗ്, സിനിമാറ്റോഗ്രാഫി, തിരക്കഥ എന്നിവ നിര്‍വഹിച്ചിരിക്കുന്നത് എസ് എസ് ജിഷ്ണു ദേവ് തന്നെയാണ്.
എസ്.എസ്.ജിഷ്ണു ദേവിന് കലാനിധി ഫോക് ഫെസ്റ്റിവലിനോട് അനുബന്ധിച്ചു രബീന്ദ്രനാഥ ടാഗോര്‍ സ്മൃതി പ്രഥമ ദൃശ്യ മാധ്യമ പുരസ്‌കാരവും റോട്ടന്‍ സൊസൈറ്റിയുടെ സംവിധാന മികവിന് ലഭിച്ചിരുന്നു. ചിത്രത്തിന്റെ പി ആര്‍ ഓ അജയ് തുണ്ടത്തില്‍.
Content Highlights: SS Jishnudev`s `Rotten Society` wins Best Director astatine the Oniros International Film Awards successful NYC
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·