
ഗ്രേസ് ആന്റണിയും എബി ടോം സിറിയകും | Photo: Instagram/ Grace
പങ്കാളിയെ പരിചയപ്പെടുത്തി നടി ഗ്രേസ് ആന്റണി. താന്‍ വിവാഹിതയായ വിവരം നേരത്തെ ഗ്രേസ് പങ്കുവെച്ചിരുന്നു. എന്നാല്‍, വരന്‍ ആരാണെന്നതടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ പങ്കാളിയെ പരിചയപ്പെടുത്തി ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗ്രേസ്.
'ഒന്‍പതു വര്‍ഷങ്ങള്‍ക്ക് ശേഷം' എന്ന അടിക്കുറിപ്പോടെയാണ് ഗ്രേസ് വരനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത്. വിവാഹച്ചടങ്ങില്‍നിന്നുള്ള ചിത്രങ്ങളാണ് ഇതെന്നാണ് മനസിലാക്കുന്നത്. യുവസംഗീത സംവിധായകന്‍ എബി ടോം സിറിയക് ആണ് നടിയുടെ വരന്‍. എബിയെ മെന്‍ഷന്‍ ചെയ്താണ് ചിത്രങ്ങള്‍. എബിയും ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
ജസ്റ്റ് മാരീഡ് എന്ന ഹാഷ് ടാഗോടെയാണ് ഗ്രേസ് നേരത്തെ വിവാഹക്കാര്യം അറിയിച്ചുള്ള പോസ്റ്റ് പങ്കുവെച്ചത്. ആളും ആരവവും ബഹളങ്ങളും വെളിച്ചവുമില്ലാതെ തങ്ങള്‍ അത് നടത്തിയെന്നുമായിരുന്നു കുറിപ്പ്. ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍, രജിഷാ വിജയന്‍, മാളവിക മോഹനന്‍ തുടങ്ങി നിരവധി താരങ്ങള്‍ ഗ്രേസിന് വിവാഹ ആശംസകള്‍ നേര്‍ന്നിരുന്നു.
തുതിയൂര്‍ പള്ളിയില്‍വെച്ചായിരുന്നു വിവാഹം എന്നാണ് വിവരം. ലളിതമായി നടന്ന ചടങ്ങില്‍ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു എബിയും ഗ്രേസും.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് എബി. സിറിയക് തോമസിന്റേയും ഷാജി സിറിയകിന്റേയും മകനാണ്. നിരവധി മലയാളം ചിത്രങ്ങളുടെ സംഗീതവിഭാഗത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ച എബി, മ്യൂസിക് പ്രോഗ്രാമറും അറേഞ്ചറുമാണ്. ഏഴോളം ചിത്രങ്ങളില്‍ സ്വതന്ത്രസംഗീതസംവിധായകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'പാവാട'യാണ് എബിയെ ശ്രദ്ധേയനാക്കിയ ചിത്രം. ചിത്രത്തിലെ മൂന്ന് പാട്ടുകള്‍ക്കും സംഗീതം നല്‍കിയത് എബിയാണ്.
Content Highlights: Grace Antony weds euphony manager Aby Tom Cyriac aft 9 years of friendship
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·