ഒന്നരവയസ്സ് വ്യത്യാസത്തിൽ ആദ്യത്തെ 3 കുട്ടികളുടെ ജനനം; നാലാമത്തെ കുഞ്ഞിന് മാത്രം അൽപ്പം ഗ്യാപ്പ് കിട്ടി; ഗര്ഭകാലം ഓർത്തെടുത്ത് സിന്ധു

10 months ago 7

Authored byഋതു നായർ | Samayam Malayalam | Updated: 23 Mar 2025, 7:22 am

ഓരോ ഡെലിവറി കഴിയുമ്പോളും അടുത്ത ആളുകൾ ഉണ്ടാകുമല്ലോ. അങ്ങനെ റെസ്റ്റ് ഒന്നും എടുക്കുന്ന ആളല്ല. എന്തെങ്കിലും പണിയുണ്ടാകും.

Samayam Malayalamസിന്ധു കൃഷ്ണ ഓസി സിന്ധു കൃഷ്ണ ഓസി
ഏറെ ആരാധകരുള ഒരു താര പത്നിയാണ് സിന്ധു കൃഷ്ണ. ഒരുപക്ഷെ അവരുടെ അവതരണശൈലിയാണ് സിന്ധുവിനെ ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുക്കാൻ കാരണം. താര പത്നി എന്നതിലുപരി താര മാതാവ് എന്ന ലേബൽ കൂടിയുള്ള സിന്ധു പക്ഷേ ഇപ്പോൾ മികച്ച യൂട്യൂബർ കൂടിയാണ്. വലിയ ഇടവേളകൾ ഇല്ലാതെ മിക്ക വീഡിയോസും ഇവർ പങ്കിടുക പതിവാണ്. കുടുംബത്തിലെ വിശേഷങ്ങളും ആരാധകരുമായുള്ള സംവാദവും ആണ് ഇവരുടെ മെയിൻ കണ്ടന്റുകൾ.

മിക്ക വീഡിയോസും തരക്കേടില്ലാത്ത രീതിയിൽ വ്യൂസും നേടാറുണ്ട്. ഇക്കഴിഞ്ഞദിവസവും ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയിൽ മിക്ക ചോദ്യങ്ങൾക്കും മറുപടി അവർ നൽകിയിരുന്നു. മകൾ ദിയയെ കുറിച്ചുള്ള ചോദ്യങ്ങൾ ആണ് അധികവും സിന്ധുവിന് ലഭിച്ചത്.

ദിയയ്ക്ക് ആണ്കുട്ടിയോ പെൺകുട്ടിയോ സിന്ധുവിന് എന്ത് തോനുന്നു എന്നതായിരുന്നു ഇക്കഴിഞ്ഞദിവസ ആരാധകർ ചോദിച്ചത്. ഞാൻ പ്രസവിക്കുന്നതിന്റെ ആ നിമിഷം വരെയും ആളുകൾ പറഞ്ഞത് ആൺകുട്ടീ ആയിരിക്കും എന്നാണ്. ഈവൻ ഡോക്ടർമാർ വരെ പറഞ്ഞു. എന്നാൽ ജനിച്ചത് പെണ്കുഞ്ഞായിരുന്നു.

ആൺകുട്ടിയാണ് എന്ന് ആളുകൾ പ്രവചിക്കുമ്പോൾ ഞാനും കിച്ചുവും പറയും അയ്യോ പെൺകുഞ്ഞായാൽ മതി ആയിരുന്നല്ലോ എന്ന്. അങ്ങനെ മോൾ എത്തി. പിന്നെ ദിയയുടെ കാര്യത്തിൽ ആളുകൾ ഓരോ പ്രവചനം നടത്തും ആരായാലും നല്ല ഹെൽത്തി ആയ ബേബി ആയിരിക്കണം അത് സർപ്രൈസ് ആയിരിക്കട്ടെ എന്നാണ് സിന്ധു പറഞ്ഞത്.പുതിയ വീഡിയോയിൽ ദിയയെ കാണിക്കാനും സിന്ധു മറന്നില്ല. ദിയക്ക് ആദ്യ മൂന്നുമാസങ്ങൾ ചെറിയ വിഷയങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ വലിയ പ്രശ്നങ്ങൾ ഇല്ലെന്നു ദിയ തന്നെ പറയുന്നുണ്ട്. പക്ഷെ നടുവ് വേദനയും ഭയങ്കര വിശപ്പും നടക്കാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അമ്മയോട് ഓസി പറയുന്നതും കേൾക്കാം.

ALS9 READ: ആദ്യമായി മഞ്ജു അമ്മയായ ദിനം! വമ്പൻ ആഘോഷം നടത്തി ദിലീപും കാവ്യയും; കേക്ക് മുറിച്ച് അച്ഛനും കാവ്യക്കും നൽകി മീനാക്ഷിയും

ക്ഷീണം തന്റെ ബോഡിക്ക് ഉണ്ടെങ്കിലും ബോഡി അങ്ങനെ സെറ്റ് ആയി എന്നും സിന്ധു പറയുന്നു. കാരണം നാലുമക്കളുടെ ജനനം കഴിഞ്ഞപ്പോഴേക്കും ബോഡിക്ക് എല്ലാം തനിയെ ഓടാനുള്ള കപ്പാസിറ്റി കിട്ടി എന്ന് തോനുന്നു. ആദ്യത്തെ എല്ലാ മക്കളും ഒന്നരവയസ്സ് വ്യത്യാസത്തിൽ ആണ് ജനിക്കുന്നത്.


ഹൻസുബേബിക്ക് മാത്രമാണ് കുറച്ചു ഗ്യാപ്പ് കിട്ടിയത്. ആദ്യത്തെ രണ്ടുവയസ്സ് വരെ കുഞ്ഞുങ്ങൾക്ക് ഓപ്പ്പം തന്നെ ആയിരുന്നു അത്രയും നമ്മൾ ക്ഷീണിതരാകും. ഇഷാനിക്ക് നാല് വയസ്സ് ആയപ്പോഴാണ് ഹൻസുബേബി ജനിക്കുന്നത്. ഞാൻ അങ്ങനെ ഉച്ചക്ക് ഉറങ്ങാറില്ല. കുഞ്ഞുങ്ങൾ സ്‌കൂളിൽ ഒക്കെ പോണ സമയത്താണ് ഒന്ന് ഉച്ചക്ക് ഉറങ്ങിയിരുന്നത്. കുഞ്ഞുങ്ങൾ ജനിച്ച സമയത്ത് പോലും ഞാൻ ഉച്ചക്ക് കിടന്നിട്ടില്ല. അങ്ങനെ റെസ്റ്റ് എടുക്കുന്ന ആളല്ല ഞാൻ. എങ്ങനെ ഒക്കെയോ മാനേജ് ചെയ്തു പോകുന്നു- സിന്ധു പറയുന്നു.

ഇക്കഴിഞ്ഞദിവസം പങ്കിട്ട വീഡിയോയിൽ നിമിഷിനെക്കുറിച്ചും സിന്ധു മറുപടി നൽകിയിരുന്നു

വളരെ സ്വീറ്റ് ബോയ് ആണ് നിമിഷ്. വളരെ വളരെ സ്വീറ്റ് ബോയ് ആണ് രണ്ടായിരത്തി പതിനാറു മുതൽ അറിയാം. ഒരു മ്യൂസിക്ക് വീഡിയോ ചെയ്യുന്ന സമയത്താണ് നമ്മൾ പരിചയപ്പടുന്നത്. അവൻ വർക്കിൽ അത്രയും കഴിവുള്ള പയ്യൻ ആണ് ഒരുപാട് നല്ല പ്രോജക്ട് ചെയ്തിട്ടുണ്ട്. ആ കുട്ടി കാരണം ആണ് ലൂക്കയിലേക്ക് അഹാന എത്തിയതും. ലക്കി ഭാസ്കർ ഒക്കെ നിമിഷിന്റെ നല്ല ചിത്രമാണ്. ഞാൻ അതാണ് ഏറ്റവും ഒടുവിൽ കണ്ടത്. ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് അവൻ എന്നാണ് സിന്ധു പറഞ്ഞത്
Read Entire Article