Authored byഋതു നായർ | Samayam Malayalam | Updated: 23 Mar 2025, 11:06 am
ബിടെക് ബിരുദധാരിയാണ് സഞ്ജു. ഭാര്യ ലക്ഷ്മി എംഎ ഇംഗ്ലിഷ് പൂർത്തിയാക്കി സിനിമകളിൽ, കൊല്ലം ഭാഷയിൽ ഡയലോഗുകൾ തയാറാക്കാൻ അണിയറ പ്രവർത്തകർ ഇവരെയും സമീപിക്കാറുണ്ട്
സഞ്ജു ലക്ഷ്മി അടുത്തിടെ ഇറങ്ങിയതും ഇനി ഇറങ്ങാൻ പോകുന്നതുമായ ചില മലയാള ചിത്രങ്ങളിലും ഇരുവർക്കും അവസരം ലഭിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയിലെ തുടക്കത്തിനെക്കുറിച്ചും, ബിഗ് സ്‌ക്രീനിലേക്കുള്ള ഇരുവരുടെയും എൻട്രിയെക്കുറിച്ചും എല്ലാം പലവട്ടം പറഞ്ഞിട്ടുണ്ട് ഇരുവരും. ഇവരുടെ വിവാഹജീവിതം എട്ടാം വർഷത്തിലേക്ക് കടന്നിരിക്കുകാണ്. രണ്ടുപേർക്കും രണ്ടുകുഞ്ഞുമക്കളുമുണ്ട്. ഒരു മോളും മോനും. പ്രസവത്തിന്റെ അടുത്ത നാളുകൾ വരെ ലക്ഷ്മി അഭിനയത്തിൽ സജീവമായിരുന്നു. അടുത്തകാലത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ ഒക്കെ ഭാഗമാണ് ഇവർ. ലക്ഷ്മിയും സഞ്ജുവും വിവാഹജീവിതത്തിന്റെ മറ്റൊരു വർഷത്തിലേക്ക് കടക്കുമ്പോൾ ആശംസകൾ കൊണ്ട് മൂടുകയാണ് പ്രിയപ്പെട്ടവർ പ്രത്യേകിച്ചും ഫാൻസ്.
ഇവരുടെ കെമിസ്ട്രി കണ്ടാൽ ആരായാലും പ്രണയവിവാഹം ആണോ എന്ന് സംശയിക്കും. എന്നാൽ ഒരേ പ്രായക്കാർ ആയ ഇവരുടെ ബന്ധം മാട്രിമോണിയൽ വഴിയുള്ള പക്കാ അറേഞ്ചഡ് വിവാഹം വഴിയാണ് നടന്നത്; . പെണ്ണ് കണ്ട് രണ്ടുവീട്ടുകാരും പറഞ്ഞുറപ്പിക്കുകയായിരുന്നു പിഡബ്ലുഡി കോൺട്രാക്ടർ ആയിരുന്നുസഞ്ജു, എന്നാൽ ഇപ്പോൾ തത്ക്കാലം ഒരു ബ്രെയ്ക്ക് കൊടുത്തുകൊണ്ടാണ് ചാനലിലും സിനിമകളിലും ഇരുവരും ശ്രദ്ധിക്കുന്നത്. ലക്ഷ്മിക്ക് കോളേജ് അദ്ധ്യാപിക ആകാനായിരുന്നു ഇഷ്ടം. അതിനായി പ്രിപ്പെയർ ചെയ്യുന്നുണ്ടായിരുന്നു എന്നാൽ ഇപ്പോൾ അതിനേക്കാളൊക്കെ കക്ഷിക്ക് അഭിനയത്തോടാണ് കൂടുതൽ താത്പര്യം.
ടിക് ടോക്കിൽ നിന്നുമായിരുന്നു ഇവരുടെ തുടക്കം. ടിക് ടോക്ക് ബാൻ ആയ ശേഷമാണു ഫേസ്ബുക്കിലേക്കും യൂ ട്യൂബിലേക്കും തിരിയുന്നത്. പാഷൻ കൊണ്ട് ചെയ്യുന്നതായിരുന്നു വീഡിയോസിൽ പലതും, അല്ലാതെ റീച്ചോന്നും ടാർജറ്റ് ചെയ്തിരുന്നില്ല. എന്നാൽ ടിക് ടോക്കിൽ കിട്ടിയതിനേക്കാളും സ്നേഹം കിട്ടി തുടങ്ങുന്നത് ലെങ്ങ്തി വീഡിയോസ് ഇടുന്നതിൽ നിന്നുമായിരുന്നു. സഞ്ജു ചേട്ടന്റെ ആശയങ്ങളാണ് പലവീഡിയോസും. സിനിമയോടുള്ള അദ്ദേഹത്തിന്റെ പാഷനാണ് പലപ്പോഴും ഞങ്ങൾക്ക് തുണ ആയതും. ചേട്ടന്റെ നിർബന്ധം കൊണ്ടായിരുന്നു ആദ്യം ഞാൻ വീഡിയോയിൽ എത്തുന്നത് എങ്കിലും ഇപ്പോൾ ഞാനും ഏറെ ആസ്വദിക്കുന്നുണ്ട് ഈ മേഖല- ലക്ഷ്മിയും സഞ്ജുവും ഞങ്ങൾക്ക് തന്ന അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്





English (US) ·