Authored byഅശ്വിനി പി | Samayam Malayalam | Updated: 11 Apr 2025, 3:21 pm
കുറഞ്ഞ സീനുകളില്‍ മാത്രമേ വരുന്നുള്ളൂവെങ്കിലും, എമ്പുരാന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ വന്ന സീനുകള്‍ എല്ലാം പവര്‍ഫുള്‍ ആയിരുന്നു. അത്രയും വലിയ നടന്മാര്‍ക്കൊപ്പം മാറ്റുരച്ച മലയാളത്തിന്റെ സൂപ്പര്‍ ലേഡി
മഞ്ജു വാര്യർതന്റെ കരിയരില്‍ സംഭവിച്ച ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ് എമ്പുരാന്‍ എന്ന് മഞ്ജു വാര്യര്‍ പറയുന്നു. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നപ്പോള്‍ മുതല്‍ എന്നെ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിരുന്നു. അപ്രതീക്ഷിതമായി ആ കോള്‍ വന്നപ്പോള്‍ ഏറെ എക്‌സൈറ്റ്‌മെന്റ് തോന്നി. പൃഥ്വിരാജ് തന്നെയാണ് ഫോണില്‍ വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. പക്ഷേ ഞങ്ങലെ ബന്ധിപ്പിച്ചത് ആരായിരുന്നു എന്ന് ഞാന്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ല.
Also Read: ഒരു കുഞ്ഞിനെ എന്നതു പോലെ മമ്മൂട്ടിയെ കൊണ്ടു നടക്കുന്ന ആള്‍, മമ്മൂട്ടിയുടെ നിഴല്‍! ജോര്‍ജ്ജ് മമ്മൂട്ടി പങ്കുവച്ച പുതിയ പോസ്റ്റ്!
അക്ഷരാര്‍ത്ഥത്തില്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും ശക്തമായ റോള്‍ ആണ് പ്രിയദര്‍ശിനി രാംദാസ്. എത്ര സീനില്‍ എത്തുന്നു എന്നതിലല്ല, ഏത് സീനില്‍ എങ്ങനെ എവിടെ വന്ന് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം. എന്റെ സിനിമ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇത് ത്‌നനെയാണ്. ആദ്യമായിട്ടാണ് തുടര്‍ സിനിമകളില്‍ ഞാന്‍ അഭിനയിച്ചത്. പ്രത്യേകിച്ച് റഫറന്‍സും പഠനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലൂസിഫര്‍ തന്നെ പല തവണ കണ്ടു, ബെയ്‌സ് മനസ്സിലാക്കുകയായിരുന്നു
നല്ല ഒരു ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നതാണ് അതില്‍ ഏറ്റവും വലിയ കാര്യം. തനിക്ക് എന്ത് വേണം എന്ന കാര്യത്തില്‍ കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ് സുകുമാരന്‍. അത് എങ്ങനെ തന്റെ ആര്‍ട്ടിസ്റ്റുകളില്‍ നിന്ന് എടുക്കാം എന്നും അദ്ദേഹത്തിനറിയാം. നമ്മള്‍ പ്രത്യേകിച്ച് ഒന്നും പ്രിപ്പെയര്‍ ചെയ്യേണ്ട ആവശ്യമില്ല, പൃഥ്വിരാജ് എന്താണോ പറയുന്നത് അത് ഫോളോ ചെയ്താല്‍ മാത്രം മതി. പൃഥ്വിരാജ് എന്ന നടനൊപ്പം പ്രവൃത്തിച്ച പരിചയം എനിക്കില്ല, പക്ഷേ ഞാന്‍ കൂടെ വര്‍ക്ക് ചെയ്ത സംവിധായകറില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരില്‍ ആദ്യ അഞ്ചില്‍ തീര്‍ച്ചയായും പൃഥ്വിരാജ് ഉണ്ടാവും.
ഒന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചിരുന്നു, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം അതാണ്; മഞ്ജു വാര്യര്‍ തുറന്ന് പറയുന്നു
ആളുകളെ പോലെ തന്നെ താനും തിയേറ്ററില്‍ എമ്പുരാന്‍ കാണാന്‍ എക്‌സൈറ്റഡ് ആയിരുന്നു എന്നും മഞ്ജു വാര്യര്‍ പറയുന്നുണ്ട്. സിനിമ എന്താണ് എന്നറിയാനും, കാണാനും ഉള്ള അവസരങ്ങളുണ്ടായിട്ടും ഞാന്‍ അത് കണ്ടില്ല. ഞാന്‍ അഭിനയിച്ച പോര്‍ഷനെ കുറിച്ച് അല്ലാതെ എനിക്കൊന്നും അറിയുകയും ഇല്ലായിരുന്നു. സിനിമ പ്രേക്ഷകര്‍ക്കൊപ്പം തിയേറ്ററില്‍ വിറ്റ്‌നസ്സ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം- മഞ്ജു വാര്യര്‍ പറഞ്ഞു

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·