ഒരു ചേട്ടൻ എന്ന നിലയിൽ പറഞ്ഞവരെ ഇടിക്കണമെന്നുണ്ട്, പക്ഷേ പറ്റില്ലല്ലോ; മാളവികയ്ക്കുണ്ടായ അനുഭവത്തെ കുറിച്ച് കാളിദാസ്

3 months ago 3

Authored by: അശ്വിനി പി|Samayam Malayalam18 Oct 2025, 2:40 pm

സമീപകാലത്ത് ജയറാമിന്റെ മകൾ മാളവിക ജയറാമിന് നേരെയുണ്ടായ സോഷ്യൽ മീഡിയ അറ്റാക്ക് വളരെ അധികം ചർച്ചയായിരുന്നു. അതേ കുറിച്ച് ആദ്യമായി കാളിദാസ് പ്രതികരിക്കുന്നു

malavika kalidasമാളവികയ്ക്കുണ്ടായ സൈബർ അറ്റാക്കിനെ കുറിച്ച് കാളിദാസ്
സോഷ്യൽ മീഡിയയിൽ സെലിബ്രേറ്റികളുടെ ഫോട്ടോകൾ പല ആംഗിളിൽ നിന്ന് എടുത്ത് പോസ്റ്റ് ചെയ്യുന്നതും, അതിന് താഴെ മേശം കമന്റുകളും മറ്റുമിടുന്നതും ഇപ്പോൾ പലർക്കുമൊരു എന്റർടൈൻമെന്റ് ആണ്. എന്തും പറയാം, എങ്ങനെയും പറയാം എന്ന രീതിയിലാണ് ചിലരുടെ സോഷ്യൽ മീഡിയ ഉപയോഗം. അതിന് ഏറ്റവും ഒടുവിലത്തെ ഇരയായിരുന്നു ജയറാമിന്റെ മകൾ മാളവികയുടേത്

അടുത്തിടെ ജയറാമിന്റെയും കാളിദാസിന്റെയും പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പങ്കെടുക്കാൻ എത്തിയ മാളവിക ജയറാമിന്റെ ഒരു ഫോട്ടോ വൻ വൈറലായിരുന്നു. കറുത്ത ഒരു ഡ്രസ്സാണ് മാളവിക ധരിച്ചിരുന്നത്, ആ ഡ്രസ്സിങിനെ കുറിച്ച് വളരെ മോശമായ തരത്തിലുള്ള കമന്റുകളും വിലയിരുത്തലുകളുമാണ് സോഷ്യൽ മീഡിയയിൽ വന്നത്. അതിനെതിരെ കാളിദാസ് ജയറാം പ്രതികരിക്കുന്നു.

Also Read: 3 വർഷം പ്രണയിച്ചു, പിന്നെ ലിവിങ് റിലേഷൻ, അപ്പയും അമ്മയും ആദ്യം ഓകെയായിരുന്നില്ല; പ്രണയത്തെ കുറിച്ച് കാളിദാസ് പറയുന്നു

ഒരു ചേട്ടൻ എന്ന നിലയിൽ അവിടെ തനിക്കൊന്നും ചെയ്യാൻ സാധിച്ചില്ല എന്ന് കാളിദാസ് പറഞ്ഞു. രഞ്ജിനി ഹരിദാസിന്റെ ദ ഗ്രീൻ റൂം പോട്കാസ്റ്റ് എന്ന വീഡിയോയിൽ സംസാരിക്കുകയായിരുന്നു താരപുത്രൻ.

ഇപ്പോഴത്തെ കാലത്ത് സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ നെഗറ്റീവ് റിവ്യൂസ് വരും. അത് വളരെ മോശം ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയത്. കുറഞ്ഞപക്ഷം ആ സിനിമ കഴിയുന്നത് വരെയെങ്കിലും കാത്തിരിക്കാം. ചില സിനിമകളുടെ റിവ്യൂ, പടം റിലീസ് ചെയ്യുന്നതിന്റെ ഒന്നര മണിക്കൂർ മുൻപൊക്കെ വരും. അതെങ്ങനെ വരുന്നു എന്നെനിക്കറിയില്ല. നല്ല സിനിമയായിരിക്കും, പക്ഷേ കമന്റുകൾ തല്ലിപ്പൊളി പടം എന്നൊക്കെയാവും. പലരും റിവ്യു കണ്ട് സിനിമയ്ക്ക് പോകാതെയാവും.

എന്തും സോഷ്യൽ മീഡിയയിൽ പെട്ടന്ന് റീച്ചാവും. നെഗറ്റീവാണെങ്കിൽ അതിനെക്കാൾ സ്പീഡ് കൂടും. ഇതിൽ നമുക്കൊന്നും ചെയ്യാൻ പറ്റില്ല. ഇത്തരം കമന്റുകൾ പോസ്റ്റ് ചെയ്യരുത് എന്ന് പറയാനുള്ള സാഹചര്യം പോലും നമുക്കില്ല. അവര് പറയുന്നതൊന്നും നമുക്ക് കാര്യമാക്കേണ്ടതില്ല, പക്ഷേ എന്നു പറഞ്ഞാലും ചിലതൊക്കെ വേദനിപ്പിക്കും. എന്നെ അത് ബാധിക്കാറില്ല, പക്ഷേ അത് കാരണം വേദനിച്ചവരെ എനിക്കറിയാം.

ഡോക്ടർ ഇപ്പോൾ ക്യാബ് ഡ്രൈവർ; കാനഡയിലെ ജീവിതം പറഞ്ഞ് യുവതി


ചക്കിയുടെ കാര്യത്തിൽ വീഡിയോകളും ഫോട്ടോകളും പോസ്റ്റ് ചെയ്തപ്പോൾ ഒരു ചേട്ടൻ എന്ന നിലയിൽ എനിക്കെന്ത് ചെയ്യാൻ സാധിക്കും. ഇടിക്കണം എന്ന് തോന്നിയാലും പറ്റില്ലല്ലോ. ഞാൻ അവരെ ഇടിച്ചാൽ എന്താവും, കാളിദാസ് ഒരാളെ ഇടിച്ചു എന്നതായിരിക്കും അടുത്ത തംപ്നെയിൽ. നിസ്സഹായരാണ് നമ്മൾ- കാളിദാസ് ജയറാം പറഞ്ഞു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article