10 September 2025, 02:35 PM IST

സംയുക്ത വർമയും ദക്ഷ് ധാർമികും ബിജു മേനോനും | Photo: Facebook/ Samyuktha Varma
സാമൂഹികമാധ്യമങ്ങളില്‍ വൈറലായി താരദമ്പതിമാരായ ബിജുമേനോന്റേയും സംയുക്താ വര്‍മയുടേയും കുടുംബ ഫോട്ടോ. മകന്‍ ദക്ഷ് ധാര്‍മിക്കിനൊപ്പമുള്ള ചിത്രമാണ് സംയുക്ത സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്.
തനി കേരളീയ വേഷത്തിലാണ് ചിത്രത്തില്‍ മൂന്നുപേരുമുള്ളത്. കേരളാ സാരിയാണ് സംയുക്തയുടെ വേഷം. നീലയുടെ വ്യത്യസ്ത ഷെയ്ഡിലുള്ള ഷര്‍ട്ടും വെള്ളമുണ്ടുമാണ് അച്ഛനും മകനും ധരിച്ചിരിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് മകനൊപ്പമുള്ള ചിത്രം ഇരുവരും പങ്കുവെക്കുന്നത്. ചൊവ്വാഴ്ച ബിജു മേനോന്റെ ജന്മദിനമായിരുന്നു.
ഒരു നല്ല കുടുംബം ചിത്രം എന്നാണ് ആരാധകരുടെ കമന്റ്. മോന്‍ വലിയ ചെറുക്കനായല്ലോ എന്നാണ് മറ്റുചില കമന്റുകള്‍. മകന്‍ അച്ഛനേക്കാള്‍ വലുതായി എന്നും ചിലര്‍ പറയുന്നുണ്ട്.
2002 നവംബര്‍ 21-നാണ് ബിജു മേനോനും സംയുക്ത വര്‍മയും വിവാഹിതരായത്. വിവാഹത്തിന് ശേഷം സംയുക്ത അഭിനയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. 2006-ലാണ് ഇരുവര്‍ക്കും മകന്‍ ജനിക്കുന്നത്.
Content Highlights: Biju Menon and Samyuktha Varma`s adorable household photograph with their son, Daksh
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·