'ഒരു വടക്കന്‍ പ്രണയപര്‍വ്വം'; ട്രെയ്‌ലര്‍ പുറത്തിറങ്ങി

9 months ago 7

oru vadakkan pranaya parvam

ചിത്രത്തിന്റെ ട്രെയ്‌ലറിൽനിന്നുള്ള ദൃശ്യം

വിജേഷ് ചെമ്പിലോടിന്റെ തിരക്കഥയില്‍ വിജേഷ് ചെമ്പിലോടും റിഷി സുരേഷും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ''ഒരു വടക്കന്‍ പ്രണയ പര്‍വ്വം'' എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. എ-വണ്‍ സിനി ഫുഡ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രം എ - വണ്‍ സിനിമാസിന്റെ ബാനറിലാണ് പ്രേക്ഷകരിലേക്കെത്തുന്നത്.

സൂരജ് സണ്‍, ശബരീഷ് വര്‍മ്മ, വിനീത് വിശ്വം, കുഞ്ഞികൃഷ്ണന്‍ മാഷ്, കുമാര്‍ സുനില്‍, ശിവജി ഗുരുവായൂര്‍, രാജേഷ് പറവൂര്‍, ജെന്‍സണ്‍ ആലപ്പാട്ട്, കാര്‍ത്തിക് ശങ്കര്‍, ശ്രീകാന്ത് വെട്ടിയാര്‍, അഞ്ജന പ്രകാശ്, ഡയാന ഹമീദ്, ദേവിക ഗോപാല്‍ നായര്‍, അനുപമ വി.പി. എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലര്‍ പ്രതീക്ഷകള്‍ ഉയര്‍ത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രണയത്തിനും ഹാസ്യത്തിനുമൊപ്പം മനോഹരമായ ദൃശ്യാവിഷ്‌കാരവും ഹൃദയസ്പര്‍ശിയായ സംഗീതവും ട്രെയ്ലറിന്റെ ഹൈലൈറ്റുകളാണ്.

ഛായാഗ്രഹണം പ്രമോദ് കെ. പിള്ളയും എഡിറ്റിങ് താഹിര്‍ ഹംസയും നിര്‍വഹിക്കുന്നു. സംഗീതം ഗിച്ചു ജോയും ഹരിമുരളി ഉണ്ണികൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. ഡാബ്‌സി,ഹരിചരണ്‍,അര്‍ജുന്‍ അയ്‌റാന്‍ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് .പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡെന്നി ഡേവിസ്സ്.പശ്ചാത്തല സംഗീതം : ഗിച്ചു ജോയ്, കല: നിതീഷ് ചന്ദ്രന്‍ ആചാര്യ, മേക്കപ്പ്: രാജേഷ് നെന്മാറ, ഗാനരചന : മനു മഞ്ജിത്ത്, സുഹൈല്‍ കോയ, രശ്മി സുഷില്‍.

വസ്ത്രാലങ്കാരം: ആര്യ ജി.രാജ്. ചീഫ് അസോ. ഡയറക്ടര്‍മാര്‍ : അഖില്‍ സി തിലകന്‍ സിസി യൂണിറ്റ് ക്യാമറാമാന്‍: സാംലാല്‍ പി തോമസ്.നൃത്ത സംവിധാനം : ശിവപ്രസാദ്,റിഷി സുരേഷ്, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍ -ഷിനോയ് ഗോപിനാഥ്. അസ്സോ ഡയറക്ടര്‍: വാസുദേവന്‍ വി.യു. സ്റ്റില്‍സ്: നിതിന്‍, അസി: ഡയറക്ടര്‍മാര്‍: സൂര്യജ ഉഷാ മോഹന്‍, തമീം സേട്ട്,ദീപസണ്‍. ഡി .കെ, ശരണ്യ. & എയ്ഞ്ചല്‍ ബെന്നി. ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ : വിനോദ് കുമാര്‍ പി കെ. ഫിനാന്‍ഷ്യല്‍ മാനേജര്‍ : രശ്മി ഡെന്നി .പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: യദു എം നായര്‍. പ്രൊഡക്ഷന്‍ മാനേജര്‍: പ്രസാദ് ബ്രഹ്‌മാനന്ദന്‍.ലൊക്കേഷന്‍ സൗണ്ട് - ആതിസ് നേവ്.ജഞഛ ; മഞ്ജു ഗോപിനാഥ്. മാര്‍ക്കറ്റിംഗ് & പ്രൊമോഷന്‍: ഹുവൈസ് മജീദ്

Content Highlights: oru vadakkan pranaya parvam movie trailer

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article