Authored by: ഋതു നായർ|Samayam Malayalam•8 Jan 2026, 2:04 p.m. IST
സോഷ്യൽ മീഡിയിൽ ആക്റ്റീവ് ആണേങ്കിലും സ്വകാര്യവിശേഷങ്ങൾ പങ്കിടുന്നതിൽ ശോഭന പിന്നിലാണ്, അല്ലെങ്കിൽ അതിൽ തീരെ താത്പര്യമില്ലാത്ത ആളാണ്
(ഫോട്ടോസ്- Samayam Malayalam)നിരവധി ചിത്രങ്ങളിൽ ഒരുമിച്ചെത്തിയ, അതെല്ലാം ഹിറ്റുകൾ ആയി മാറിയ ഒരു കോംബോ ഉണ്ടായിരുന്നു ശ്രീനിവാസനും ശോഭനക്കും ഇടയിൽ. ശ്രീനിവാസന്റെ മരണത്തെ കുറിച്ച് ഒരു അനുശോചനം പോലും അറിയിച്ചില്ല എന്ന പേരിൽ സൈബർ അറ്റാക്കും ശോഭനക്ക് എതിരെ ഉണ്ടായിരുന്നു. പൊതുവെ നെഗറ്റീവ് കമന്റ്സുകൾക്ക് ഒന്നും മറുപടി നൽകുന്ന ആളല്ല ശോഭന. അതുകൊണ്ടുതന്നെ ഇത്തവണയും മറുപടിയൊന്നും നൽകിയില്ല.
ശ്രീനിയുടെ മരണത്തിന് പിന്നാലെ ആണ് മോഹൻലാലിൻറെ അമ്മയുടെ വിയോഗവും. ഈ രണ്ടു മരണങ്ങളും അടുത്താണ് ഉണ്ടാകുന്നത്. അതോടെ രണ്ടുപേരുടെയും മരണത്തിന്റെ വേദന പങ്കുവച്ചുകൊണ്ട് ശോഭന എത്തി. വ്യക്തിപരം ആയതുകൊണ്ടാണ് ശ്രീനിയുടെ വിയോഗത്തെക്കുറിച്ച് ഒന്നും സംസാരസാരിക്കാതെ ഇരുന്നത്. ഈ രണ്ടുവിയോഗങ്ങളും തീർത്താൽ തീരാത്ത വേദനയാണ്. വ്യക്തിപരമാണ് അതുകൊണ്ട് പ്രതികരിച്ചില്ല എന്നും ശോഭന എഴുതി.
ALSO READ: 30 വയസ്സ് വരെ ഞാന്‍ കുട്ടിയായിരുന്നു, ഇപ്പോഴാണ് തിരിച്ചറിവ് വന്നത് എന്ന് ഗായത്രി സുരേഷ്, ഇങ്ങനെയൊക്കെ സംഭവിക്കാനുള്ള കാരണം?
എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകൻ ശ്രീ ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. ദുഃഖം വ്യക്തിപരമായ കാര്യമാണ്, ഈ പോസ്റ്റ് പൊതുജനങ്ങൾക്ക് മുന്നിൽ പോസ്റ്റ് ചെയ്യാൻ എനിക്ക് കുറച്ച് സമയമെടുത്തു.. അദ്ദേഹത്തിന്റെ കുടുംബത്തിനും സിനിമാ മേഖലയ്ക്കും ബഹുമുഖ പ്രതിഭയുള്ള ഒരു കലാകാരനെയും വളരെ നല്ലൊരു വ്യക്തിയെയും ആണ് നഷ്ടമാക്കിയത്! ശ്രീനിവാസൻ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ, നിങ്ങളുടെ സംഭാവനകളും പാരമ്പര്യവും നിലനിൽക്കട്ടെ.
ALSO READ: എയ്ൻ ഹണിക്ക് മകൾ ആണ് നടാഷ, ശ്രുതിക്ക് അമ്മയാണ് കല്യാണപെണ്ണ്; ട്രാൻസ് കുടുംബത്തിലെ മറ്റൊരു വിവാഹമാമാങ്കം
ശ്രീ മോഹൻലാലിന്റെയും ഞങ്ങൾ എല്ലാ ആളുകളുടെയും "പ്രിയപ്പെട്ട അമ്മ" ശ്രീമതി ശാന്തകുമാരിയുടെ വിയോഗത്തിൽ എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നുവെന്നും ശോഭന എഴുതി. ഇതിനിടയിൽ ആണ് നാരായണിക്ക് ഒപ്പമുള്ള ഒരു ചിത്രവും സോഷ്യൽ മീഡിയയുടെ കണ്ണിൽ ഉടക്കിയത്. അമ്മയുടെ കണ്ണുകൾ പോലെ, ഉണ്ട്, കുട്ടി ശോഭന എന്നും ആരാധകർ കുറിച്ചു.





English (US) ·