
ജി.വേണുഗോപാൽ| Photo: Mathrubhumi
ജീവിച്ചിരിക്കേ തന്നേക്കുറിച്ചുള്ള മരണവാർത്ത വായിക്കേണ്ടിവന്നതിനേക്കുറിച്ച് നേരത്തേയും പ്രതികരിച്ചിട്ടുണ്ട് ഗായകൻ ജി.വേണുഗോപാൽ. ഇപ്പോഴിതാ രണ്ടാംതവണയും തന്റെ വ്യാജമരണവാർത്ത വന്നതിനേക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് വേണുഗോപാൽ. ഒരുവർഷത്തിനുള്ളിൽ രണ്ടാംപ്രാവശ്യവും 'മരണം തേടിയെത്തിയ' ഭാഗ്യവാനായിരിക്കുന്നു എന്നുപറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്‍റെ കുറിപ്പ്.
കാശ്മീർ യാത്രകഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് തന്റെ സ്കൂൾ ഗ്രൂപ്പിൽ മരണവാർത്ത കണ്ടതെന്ന് വേണുഗോപാൽ കുറിക്കുന്നു. താൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്രസമ്മേളനം നടത്തണോ എന്ന് ഉപദേശിക്കണേ എന്നുപറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മുമ്പും ഇത്തരത്തിലൊരു വിയോഗവാർത്ത വന്നതിനുപിന്നാലെ ഫോൺകോളുകൾക്ക് മറുപടി പറഞ്ഞ് മടുത്തതിനേക്കുറിച്ച് വേണുഗോപാൽ പറഞ്ഞിട്ടുണ്ട്. ഫോൺ എടുത്ത് ഹലോ പറഞ്ഞയുടൻ, ചേട്ടാ ഈ കേൾക്കുന്നത് നേരാണോ എന്ന ചോദ്യമാണ് ഉണ്ടായതെന്നും നേരല്ല എന്ന് ബോധ്യപ്പെടുത്താൻ പ്രയാസപ്പെടേണ്ടി വന്നിരുന്നുവെന്നും വേണുഗോപാൽ പറഞ്ഞിരുന്നു.
വേണുഗോപാലിന്റെ കുറിപ്പിലേക്ക്
അങ്ങനെ ഒരു വർഷത്തിനുള്ളിൽ രണ്ടാം പ്രാവശ്യവും മരണം തേടിയെത്തിയ ഭാഗ്യവാനായിരിക്കുന്നു ഈ ഞാൻ😅. ഇപ്പോൾ, കാഷ്മീരിലെ സോൻമാർഗ്, ഗുൽമാർഗ്, പെഹൽഗാം എന്നിവിടങ്ങളിൽ ട്രെക്കിംഗും, മഞ്ഞ് മലകയറ്റവും എല്ലാം കഴിഞ്ഞ് ശ്രീനഗറിൽ ഭാര്യയുമൊത്ത് തിരിച്ചെത്തിയപ്പോഴാണ് ഈയൊരു വാർത്ത എൻ്റെ മോഡൽ സ്കൂൾ ഗ്രൂപ്പിലെ സുഹൃത്തുക്കൾ " ഇങ്ങനെ നീ ഇടയ്ക്കിടയ്ക്ക് ചത്താൽ ഞങ്ങളെന്തോന്ന് ചെയ്യുമെടേയ്...." എന്ന ശീർഷകത്തോടെ അയച്ച് തന്നത്. ഇനി ഞാൻ ഉടനെയൊന്നും മരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നൊരു പത്ര സമ്മേളനം നടത്തണോ എന്ന് നിങ്ങൾ ഉപദേശിക്കണേ....😁😁😁 VG.
Content Highlights: Singer G. Venugopal`s Fake Death News Again
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·