
കരിഷ് ശർമ, നടി ട്രെയിനിൽ കയറുന്നതിന് തൊട്ടുമുമ്പ് സുഹൃത്ത് ചിത്രീകരിച്ച വീഡിയോ | Photo: Instagram/ Karishma Lala Sharma, Screen grab/ Instagram: Tiyasha paul
ട്രെയിനില്‍നിന്ന് ചാടിയ നടിക്ക് പരിക്കേറ്റു. രാഗിണി എംഎംഎസ് റിട്ടേണ്‍സ്, പ്യാര്‍ കാ പഞ്ച്‌നാമ, ഉജ്ഡ ചമന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ കരിഷ്മ ശര്‍മയ്ക്കാണ് പരിക്കേറ്റത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് തിരികെ ഇറങ്ങാന്‍ ശ്രമിച്ചപ്പോഴാണ് അപകടം. ബുധനാഴ്ചയായിരുന്നു സംഭവം.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കരിഷ്മ ശര്‍മ നിരീക്ഷണത്തിലാണ്. നടി തന്നെയാണ് തനിക്ക് പരിക്കേറ്റ വിവരം സാമൂഹികമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. തനിക്കൊപ്പമുള്ളവര്‍ കയറിയിട്ടില്ലെന്ന് മനസിലാക്കിയതിനെത്തുടര്‍ന്ന് നീങ്ങിത്തുടങ്ങിയ ട്രെയിനില്‍നിന്ന് ചാടിയിറങ്ങുകയായിരുന്നു. കരിഷ്മയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
'ഇന്നലെ ചര്‍ച്ച് ഗേറ്റില്‍ ഒരു ഷൂട്ടിങ്ങിന് പോകുമ്പോള്‍ സാരി ധരിച്ച ഞാന്‍ ഒരു ട്രെയിനില്‍ കയറി. ഞാന്‍ കയറിയതും ട്രെയിനിന്റെ വേഗം കൂടിത്തുടങ്ങി. എന്റെ സുഹൃത്തുക്കള്‍ക്ക് കയറാന്‍ കഴിഞ്ഞിട്ടില്ലെന്ന് മനസിലാക്കിയ ഞാന്‍ പേടി കാരണം പുറത്തേക്ക് ചാടി. പിന്‍ഭാഗം ഇടിച്ച് വീഴുകയും തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു', നടി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.
'പിന്‍ഭാഗത്ത് പരിക്കേറ്റു. തലയില്‍ നീരുണ്ട്, ദേഹമാസകലം ചതവും. എംആര്‍ഐ എടുത്തു. ഒരുദിവസം നിരീക്ഷണത്തില്‍ തുടരാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇന്നലെ മുതല്‍ വേദനയുണ്ടെങ്കിലും ഞാന്‍ ധൈര്യമായിരിക്കുന്നു. വേഗം സുഖംപ്രാപിക്കാന്‍ ദയവായി നിങ്ങളുടെ പ്രാര്‍ഥനകളില്‍ എന്നേയും ഉള്‍പ്പെടുത്തുക. നിങ്ങളുടെ സ്‌നേഹം ഒരുപാട് വിലപ്പെട്ടതാണ്', നടി കൂട്ടിച്ചേര്‍ത്തു.
നടിയുടെ സുഹൃത്തുക്കളില്‍ ഒരാളുടെ കുറിപ്പ് ഇങ്ങനെ: 'എന്റെ സുഹൃത്ത് ട്രെയിനില്‍നിന്ന് വീണു. അവള്‍ക്ക് ഒന്നും ഓര്‍മയില്ല. അവള്‍ നിലത്തുകിടക്കുന്നത് കണ്ട് ഉടന്‍ ഞങ്ങള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിശോധന തുടരുകയാണ്. ദയവായി പ്രാര്‍ഥനകളില്‍ ഉള്‍പ്പെടുത്തുക. വേഗം സുഖം പ്രാപിക്കട്ടേ'. നടി ട്രെയിനില്‍ കയറുംമുമ്പ് ചിത്രീകരിച്ച വീഡിയോയും ഇവര്‍ പങ്കുവെച്ചു.
Content Highlights: Actress Karishma Sharma injured aft falling from a moving train
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·