24 March 2025, 06:30 PM IST

കുഞ്ചാക്കോ ബോബൻ, ചിത്രത്തിന്റെ പോസ്റ്റർ | Photo:www.facebook.com/KunchackoBoban
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിന്റെ കളക്ഷന്‍ വിവാദത്തില്‍ നടന്‍ കുഞ്ചാക്കോ ബോബന് മറുപടിയുമായി നിര്‍മാതാക്കളുടെ സംഘടന. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി പരാജയമാണെന്ന് പറഞ്ഞിട്ടില്ലെന്ന് സംഘടന വ്യക്തമാക്കി.
സംഘടന പുറത്തുവിട്ട കണക്ക് സിനിമയുടെ കേരളത്തിലെ കളക്ഷന്‍ മാത്രമാണെന്നും പണം മുടക്കി പാപ്പരാവുന്ന നിര്‍മാതാക്കളെ ബോധവത്കരിക്കാനാണ് കണക്കുകള്‍ പുറത്ത് വിട്ടതെന്നും നിര്‍മാതാക്കളുടെ സംഘടന പറയുന്നു.
കഴിഞ്ഞ രണ്ടുമാസക്കാലമായി മലയാള സിനിമകളുടെ കളക്ഷന്‍ വിവരങ്ങള്‍ നിര്‍മാതാക്കളുടെ സംഘടന പുറത്ത് വിടുന്നുണ്ട്. ഫെബ്രുവരി മാസത്തിലെ കളക്ഷന്‍ റിപ്പോര്‍ട്ടിലാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ കണക്കുവിവരങ്ങള്‍ ഉള്ളത്. ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന് 11 കോടി രൂപ വരവ് ലഭിച്ചുവെന്നാണ് നിര്‍മാതാക്കളുടെ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. ഇതിനെ ചോദ്യം ചെയ്താണ് കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തിയത്. തുടര്‍ന്ന് സിനിമയുടെ കണക്കുകളുടെ ഏകദേശ രൂപം കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കിയിരുന്നു.
സിനിമയുടെ നിര്‍മാണ ചെലവിനേക്കുറിച്ചും കുഞ്ചാക്കോ ബോബന്‍ സംസാരിച്ചിരുന്നു. എന്നാല്‍ നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറും ഒപ്പിട്ട് നല്‍കിയ വിവരമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ നിര്‍മാണ ചെലവായി പുറത്തുവിട്ടതെന്നാണ് നിര്‍മാതാക്കളുടെ സംഘടനയുടെ വാദം.
Content Highlights: Kunchacko Boban`s Collection Controversy: Producers Respond
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·