01 April 2025, 12:30 PM IST

സുരേഷ് ഗോപി | ഫയൽചിത്രം | ഫോട്ടോ: സി.ആർ. ഗിരീഷ്‌കുമാർ/ മാതൃഭൂമി
കച്ചവടത്തിനായുള്ള വെറും ഡ്രാമ മാത്രമാണ് എമ്പുരാൻ വിഷയത്തിൽ നടക്കുന്നതെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. സിനിമ മുറിക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. അവരാണ് തീരുമാനിച്ചത്. കഷ്ടമാണെന്നും മന്ത്രി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
എല്ലാം ബിസിനസ് ആണെന്നും ജനങ്ങളെ ഇളക്കി വിട്ട് പണം ഉണ്ടാക്കുകയാണെന്നും അദ്ദേഹം എ.എൻ.ഐയോടും പ്രതികരിച്ചു.
അതേസമയം എമ്പുരാന്റെ റീ എഡിറ്റിങ് സമ്മര്‍ദ്ദം മൂലമല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു. ആരുടേയും ഭീഷണിയായി ഇതിനെ കാണരുത്. വേറെ ഒരാളുടെ സംസാരത്തില്‍നിന്നല്ല ഇത് ചെയ്തത്. ഞങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്ന കാര്യം ചെയ്തു. അത് വിവാദമാക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തീര്‍ച്ചായയുമുണ്ടാകുമെന്നും ആന്റണി പെരുമ്പാവൂര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: Union Minister Suresh Gopi calls the Empuran movie contention a concern tactic
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·