
ആരാധ്യക്കൊപ്പം നൃത്തംചെയ്യുന്ന ഐശ്വര്യയും അഭിഷേകും | representation credit: @Pinkvilla instagram video
പാപ്പരാസികള്‍ പറഞ്ഞുപരത്തിയ വിവാഹമോചനവാര്‍ത്തകള്‍ കാറ്റില്‍പറത്തി ബന്ധുവിന്റെ കല്യാണം അടിച്ചുപൊളിക്കുകയാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. മകള്‍ ആരാധ്യക്കൊപ്പം ഇരുവരും കല്യാണച്ചടങ്ങുകള്‍ ആഘോഷമാക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും ഇതിനോടകം സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. ഇപ്പോഴിതാ തങ്ങളുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ഡാന്‍സ് നമ്പറിന് മകള്‍ക്കൊപ്പം ചുവടുവയ്ക്കുന്ന ഐശ്വര്യയും അഭിഷേകുമാണ് ആരാധകരുടെ മനംകവരുന്നത്.
ഐശ്വര്യയുടെയും അഭിഷേകിന്റെയും ചാര്‍ട്ട്ബസ്റ്റര്‍ ഹിറ്റ് പാട്ടായിരുന്നു 'ബന്‍ടി ഓര്‍ ബബ്‌ലി' എന്ന സിനിമയിലെ 'കജ്‌രാരേ..' എന്ന പാട്ട്. റാണി മുഖര്‍ജിയും അഭിഷേകും പ്രധാന കഥാപാത്രങ്ങളായ ചിത്രത്തില്‍ ഈ ഗാനരംഗത്തില്‍ മാത്രമാണ് ഐശ്വര്യ എത്തുന്നത്. ഐശ്വര്യ മാത്രമല്ല, സാക്ഷാല്‍ അമിതാഭ് ബച്ചനും ഈ ഗാനത്തിലുണ്ട് എന്നതായിരുന്നു പാട്ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. ഐശ്വര്യയും അഭിഷേകും അമിതാഭും ഒന്നിച്ച് ചുവടുവയ്ക്കുന്ന ഗാനത്തിലെ ഹൂക്ക് സ്റ്റെപ്പ് ഇന്നും ഹിറ്റാണ്.
ഇപ്പോള്‍ വൈറലാകുന്ന വീഡിയോയിലും ഈ ഹൂക്ക് സ്റ്റെപ്പ് തന്നെയാണ് ഐശ്വര്യയും അഭിഷേകും കളിക്കുന്നത്. വിവാഹ ആഘോഷത്തിന്റെ ഭാഗമായ പരിപാടിയില്‍ കല്യാണപ്പെണ്ണും ചെക്കനും വേദിയില്‍ നൃത്തംചെയ്യുന്നതിനിടെ പാട്ടില്‍ ഈ ഭാഗമെത്തുമ്പോള്‍ ഇരുവരും ചേര്‍ന്ന് ഐശ്വര്യയേയും അഭിഷേകിനേയും മകള്‍ ആരാധ്യയേയും വേദിയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നു. വേദിയില്‍ എത്തിയ ഐശ്വര്യയും അഭിഷേകും തങ്ങളുടെ ഐക്കോണിക് സ്‌റ്റെപ്പ് മകള്‍ക്കൊപ്പം ആഘോഷമാക്കുന്നതാണ് പിന്നെ കാണാനാവുക.
ഷാദ് അലി സെഹ്ഗളിന്റെ സംവിധാനത്തില്‍ 2005 മെയില്‍ റിലീസായ ചിത്രമാണ് ബന്‍ടി ഓര്‍ ബബ്‌ലി. സൂപ്പര്‍ഹിറ്റായിരുന്ന ചിത്രത്തിലെ ഗാനങ്ങളും ബ്ലോക്ബസ്റ്ററുകള്‍ ആയിരുന്നു. ശങ്കര്‍-ഇഷാന്‍-ലോയ് ടീമിന്റെ സംഗീതത്തില്‍ അലീഷ ചിനായ്, ശങ്കര്‍ മഹാദേവന്‍, ജാവേദ് അലി എന്നിവര്‍ ചേര്‍ന്നാണ് 'കജ്‌രാരേ..' എന്ന സൂപ്പര്‍ഹിറ്റ് ഗാനം പാടിയത്. ഗുല്‍സാറിന്റേതാണ് വരികള്‍. ഇന്നും ഗാനമേളവേദികളെയും നൃത്തവേദികളെയും ആവേശംകൊള്ളിക്കുന്ന ഗാനമാണ് 'കജ്‌രാരേ..'.
മണി രത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'പൊന്നിയിന്‍ സെല്‍വന്‍-2' ആണ് ഐശ്വര്യയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. ഷൂജിത് സിര്‍കാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ 'ഐ വാണ്ട് ടു ടോക്ക്' എന്ന ചിത്രമാണ് അഭിഷേകിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. തരുണ്‍ മന്‍സുഖാനിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഹൗസ്ഫുള്‍-5' ആണ് അഭിഷേകിന്റെ അടുത്ത റിലീസിന് തയ്യാറെടുക്കുന്ന സിനിമ.
Content Highlights: aishwarya and abhishek creation to kajrare hook measurement with aaradhya viral video





English (US) ·